കൊച്ചി : കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്ത് മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ച നാലുപേരും. മണ്ണിനടിയില് കുടുങ്ങിയ ഒരാള്ക്കായി തിരച്ചില് പുരോഗമിക്കുകയാണ്. ഏഴു തൊഴിലാളികളാണ് അപകടത്തിപ്പെട്ടത്. സംഭവം നടന്നയുടനെ പുറത്തെത്തിച്ച രണ്ടുപേര് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പശ്ചിമ ബംഗാള് സ്വദേശികളാണ് അപകടത്തില്പെട്ടത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളില്നിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികള്ക്കു മേലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ രണ്ടുപേരെ പുറത്തെടുത്തിരുന്നു. പിന്നീട് തിരച്ചിലിനിടെ നാലുപേരെ കൂടി പുറത്തെത്തിച്ച് കളമശ്ശേരി മെഡിക്കല് കോളേജിലെത്തിച്ചെങ്കിലും ഇവർ മരിക്കുകയായിരുന്നു. ഫയര് ഫോഴ്സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട് ഏഴ് തൊഴിലാളികളാണ് മണ്ണിനടിയിൽ പെട്ടത്. 4 പേർ ദാരുണമായി മരിച്ചു. 2 തൊഴിലാളികളെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. ഫൈജുൽ, കൂടുസ്, നൗജേഷ്, നൂറാമിൻ എന്നിവരാണ് മരിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി