തിരുവനന്തപുരം : ആധുനിക രീതിയില്‍ നവീകരിച്ച് പുനര്‍നിര്‍മിച്ച വാമനപുരം നിയോജകമണ്ഡലത്തിലെ കല്ലറ-അടപ്പുപ്പാറ റോഡ് പൊതുമാരാമത്ത് മന്ത്രി ജി. സുധാകരന് ഉദ്ഘാടനം ചെയ്തു. 1261 കിലോമീറ്റര്‍ മലയോര ഹൈവേയുടെ നിര്‍മാണത്തിനായി 3500 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പത്ത് ഇടങ്ങളില്‍ മലയോര നിര്‍മ്മാണം ഇതിനകം ആരംഭിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.ചെറുവാളം ജങ്ഷനില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ ഡി. കെ. മുരളി എം. എല്‍. എ അധ്യക്ഷനായിരുന്നു. 8 കോടി രൂപ ചിലവഴിച്ചാണ് നബാര്‍ഡിന്റെ സഹായത്തോടുകൂടി റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പൊടിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡ് നിര്‍മ്മാണത്തിനായി പ്രയോജനപ്പെടുത്തി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി