• admin

  • March 3 , 2020

ന്യൂഡല്‍ഹി : ഡല്‍ഹി കലാപത്തില്‍ ആരോപണം നേരിടുന്ന ബിജെപി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കപില്‍ മിശ്ര ആവശ്യപ്പെട്ടതനുസരിച്ചാണ് സുരക്ഷയെന്ന് ആഭ്യന്തരവൃത്തങ്ങള്‍ വ്യക്തമാക്കി. ഇതോടെ ആറ് സായുധ സുരക്ഷാഭടന്‍മാര്‍ മുഴുവന്‍ സമയവും കപില്‍ മിശ്രയ്ക്ക് ഒപ്പമുണ്ടാകും ഡല്‍ഹി കലാപത്തിന് വഴിമരുന്നിട്ട വിദ്വേഷപ്രസംഗകന്‍ എന്ന നിലയില്‍ കോടതിയുടെ അടക്കം വിമര്‍ശനത്തിന് വിധേയനായ ആളാണ് കപില്‍ മിശ്ര. കലാപത്തില്‍ 47 പേര്‍ കൊല്ലപ്പട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിനിടെ ഡല്‍ഹി കലാപത്തിലെ ഇരകളായ ഹിന്ദുക്കള്‍ക്ക് സഹായം ആവശ്യപ്പെട്ട് കപില്‍ മിശ്ര രംഗത്തെത്തിയിരുന്നു. ഇതിനായി വെബ്സൈറ്റും തുറന്നിട്ടുണ്ട്.