• admin

  • December 26 , 2021

മാനന്തവാടി : കടുവ പ്രശ്നത്തിൽ സർക്കാർ ഇടപെടുക ,വന്യമൃഗശല്യത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ്. മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം അഞ്ച് ദിവസം പിന്നിടുന്നു. യു.ഡി.എഫ്. മാനന്തവാടി നിയോജക മണ്ഡലം ചെയർമാൻ അഡ്വ.എൻ.കെ. വർഗീസ് ആണ് ഇന്ന് സത്യാഗ്രഹമനുഷ്ഠിക്കുന്നത്. ഞായറാഴ്ചത്തെ സമരം ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്തു.     കടുവ പ്രശ്നത്തിൽ മാനന്തവാടിയിൽ നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരത്തിൽ യു.ഡി.എഫ് ഉന്നയിച്ച പകുതി ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചുവെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ. മുഴുവൻ ആവശ്യങ്ങളും അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.     ഡി.സി.സി.ജനറൽ സെക്രട്ടറി പി.വി. ജോർജ് അധ്യക്ഷത വഹിച്ചു. പി.വി.എസ്.മൂസ്സ, പടയൻ മുഹമ്മദ്, കെ.എ. ആൻ്റണി, ജോസഫ് കപ്പുര, അഡ്വ.പടയൻ റഷീദ്, അഡ്വ.എം. വേണുഗോപാൽ, ചിന്നമ്മ ജോസ്, പി.വി. നാരായണ വാര്യർ സി.കെ. രത്നവല്ലി ,, ടി.എ. റെജി, എം.പി. ശശികുമാർ , പി. ഷംസുദ്ദീൻ, ജേക്കബ്ബ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.   പി.ടി. തോമസ് എം.എൽ.എ.യുടെ നിര്യാണത്തെ തുടർന്ന് താൽകാലികമായി നിർത്തിവെച്ച സത്യാഗ്രഹ സമരം ശനിയാഴ്ചയാണ് പുനരാരംഭിച്ചത്. ഡി.സി.സി.ജനറൽ സെക്രട്ടറി എ.എം. നിഷാന്ത്, കെ.എസ്.യു.ജില്ലാ സെക്രട്ടറി സുശോഭ് ചെറുക്കുമ്പം, തൃശ്ശിലേരി മണ്ഡലം പ്രസിഡണ്ട് സതീശൻ, മുൻ മണ്ഡലം പ്രസിഡണ്ട് റഷീദ് തൃശ്ശിലേരി എന്നിവരാണ് ശനിയാഴ്ച സത്യാഗ്രഹ സമരം നടത്തിയത്‌ .