കല്‍പ്പറ്റ : കല്‍പ്പറ്റ : പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളിലെ കടുത്ത വരള്‍ച്ചയും കുടിവെള്ള ക്ഷാമവും പരിഹരിക്കാന്‍ കടമാന്‍തോട് ജലസേചന പദ്ധതിയുടെ സര്‍വക്ഷി യോഗം കളക്ടറേറ്റ് മിനിഹാളില്‍ ചേര്‍ന്നു. ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനായി പഞ്ചായത്ത് തല സര്‍വകക്ഷി യോഗവും ഗ്രാമസഭയും ചേരുവാന്‍ യോഗത്തില്‍ തീരുമാനിച്ചു. ജലസേചന പദ്ധതി വരുമ്പോഴുള്ള ജനങ്ങളിലെ ആശങ്കയും നടപ്പിലാക്കുമ്പോഴുള്ള മാറ്റങ്ങളെയും സംബന്ധിച്ച് ചര്‍ച്ച നടത്തി. ജില്ലാ കളക്ടര്‍ ഡോ അദീല അബ്ദുള്ള, ഐ സി ബാലകൃഷ്ണന് എം. എല്‍. എ, പൂതാടി പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രമണ്യന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ് കുമാര്‍, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്, പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുപ്രകാശ്, ഡെപ്യൂട്ടി കളക്ടര്‍ ടി.അജീഷ്, കാവേരി ഡിവിഷണല്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ.വി ഉണ്ണികൃഷ്ണന്, കാവേരി സെക്ഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ പി.എം.സൂര്‍ജിത്ത്, കാവേരി സബ് ഡിവിഷന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അബ്ദുള്‍ മുനീര്‍ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍,ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി