• admin

  • January 30 , 2022

ബത്തേരി : വയനാട് ജില്ലാ പോലീസ് മേധാവിയുടെ കീഴിൽ പ്രവർത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും, ആന്റി ഗുണ്ടാ സ്ക്വാഡും, വയനാട് പോലീസ് ഡോഗ്സ്ക്വാഡും, ബത്തേരി എസ്.ഐ ജെ.ഷജീമും സംഘവും സംയുക്തമായി മുത്തങ്ങ മൂലഹള്ളയിൽ വെച്ചു നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും ബത്തേരിക്കുവരികയായിരുന്ന കെഎസ്ആർടിസി ബസ്സിലെ യാത്രക്കാരായ 2 യുവാക്കളിൽ നിന്നും 170 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കൊണ്ടുവന്ന പുൽപ്പള്ളി കളനാടിക്കൊല്ലി സ്വദേശികളായ കൊട്ടാരത്തിൽ അഭിനവ്, അടിമാറക്കൽ അജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തു.