• admin

  • January 15 , 2022

: കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 2021-22 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ച സംസ്ഥാനത്തെ ഒ.ഇ.സി./സമാന സമുദായങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഫെബ്രുവരി 20. അപേക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കോഴിക്കോട് മേഖലാ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0495 - 2377786 ഇ - മെയില്‍ : bcddkkd@gmail.com