• admin

  • February 4 , 2020

കൊച്ചി : എപിഎല്‍ കാര്‍ഡുടമകള്‍ക്ക് ( വെളള കാര്‍ഡ്) അനുവദിച്ചിരുന്ന അരി സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ജനുവരിയില്‍ പത്തു കിലോ അരി നല്‍കിയിരുന്ന സ്ഥാനത്ത് ഈ മാസം രണ്ടു കിലോ അരി നല്‍കിയാല്‍ മതിയെന്നാണ് സിവില്‍ സപ്ലൈസ് ഡയറക്ടറുടെ ഉത്തരവില്‍ പറയുന്നത്. സെപ്റ്റംബറില്‍ 10 കിലോ, ഒക്ടോബറില്‍ ഏഴു കിലോ, നവംബറില്‍ അഞ്ചു കിലോ, ഡിസംബറില്‍ ഏഴു കിലോ എന്നിങ്ങനെ എപിഎല്‍കാര്‍ക്ക് വിതരണം ചെയ്ത് കൊണ്ടിരുന്ന അരിയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ജില്ലയ്ക്ക് ലഭ്യമായ സ്റ്റോക്കിന്റെയും കൃത്യമായി കണക്കാക്കിയുള്ള ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ ആട്ടയുടെ വിതരണത്തോത് ഒന്ന് അല്ലെങ്കില്‍ രണ്ട് കിലോയാക്കിയിട്ടുണ്ട്. കേരളത്തില്‍ റേഷന്‍ വാങ്ങുന്നവരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അരിയുടെ അളവ് വെട്ടിക്കുറച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.