• admin

  • January 5 , 2020

പട്ന : പട്ന: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍(എന്‍.പി.ആര്‍.)പുതുക്കല്‍ നടപ്പാക്കാനൊരുങ്ങി ബിഹാര്‍. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തുവെന്നും ഇതിനു വേണ്ടിയുള്ള വിവരശേഖരണം മേയ് 15 മുതല്‍ 28 വരെ സംസ്ഥാനത്തു നടക്കുമെന്നും ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദി പറഞ്ഞു. 2020ല്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാനുള്ള തീരുമാനം കൈക്കൊണ്ടു. ഇതിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിവര ശേഖരണം ബിഹാറില്‍ മേയ് 15 മുതല്‍ 28 വരെ നടക്കും- സുശീല്‍കുമാര്‍ മോദി മാധ്യമങ്ങളോടു പ്രതികരിച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ പുതുക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര മന്ത്രിസഭ ഡിസംബര്‍ 24ന് അംഗീകാരം നല്‍കിയിരുന്നു.