• admin

  • January 19 , 2020

വയനാട് : ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയുടെ തിരഞ്ഞെടുപ്പിനായുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജനുവരി 21,22 തീയതികളില്‍ നടത്തുന്നു. കല്‍പ്പറ്റ മണിയങ്കോട് കെഎസ്ഇബി സബ്‌സ്റ്റേഷന്‍ റോഡ് മുതല്‍ കരിങ്കുറ്റി കോട്ടത്തറ ജംഗ്ഷന്‍ വരെയുള്ള രണ്ട് കിലോമീറ്റര്‍ ഭാഗത്ത് രാവിലെ ആറു മുതല്‍ 12 വരെയാണ് ടെസ്റ്റ് നടത്തുക. ടെസ്റ്റിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി ഈ സമയത്ത് റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.