• admin

  • April 29 , 2022

എടവക : ദ്വാരക എല്ലാവർക്കും കുടിവെള്ളം എന്ന സന്ദേശം ഉയർത്തി ജലജീവൻ മിഷന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾക്കും സാമൂഹിക രാഷ്ട്രീയ സംഘടന പ്രതിനിധികൾക്കുമായി ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ ശില്പശാല ഉദ്ഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് അയാത്ത് അധ്യക്ഷത വഹിച്ചു . വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി അസിസ്റ്റൻറ് ഡയറക്ടർ ഫാദർ .ജിനോജ് പാലത്തടത്തിൽ മുഖ്യപ്രഭാഷണം നടത്തി . പ്രോഗ്രാം ഓഫീസർ പി.എ. ജോസ് ക്ലാസ്സെടുത്തു വാർഡ് മെമ്പർമാരായ ഷിൽസൺ മാത്യു ,സുമിത്രാ ബാബു ,ബാബുരാജ്. ഫെസിലിറ്റേറ്റർമാരായ ദീപു ജോസഫ് , റ്റുബിൻ.പി. ഇ പ്രസംഗിച്ചു.