• admin

  • August 9 , 2022

കൽപ്പറ്റ : മാരക മയക്ക് മരുന്നായ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ മേപ്പാടി ടൗണിൽ കോഴിക്കോട് ഊട്ടി റോഡിൽ വെച്ച് കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ വില്ലേജിൽ സ്രാമ്പിക്കൽ അതുൽ വി ( 25), കോഴിക്കോട് രാമനാട്ടുകര മൂഴി പുറത്ത് പറമ്പിൽ റിഷാദ് എം.(25) എന്നിവരെ 3.4 ഗ്രാം എം.ഡി.എം.എ. കൈവശം വെച്ച കുറ്റത്തിന് കല്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് വി പി യും പാർട്ടിയും ചേർന്ന് പിടികൂടി. ഇവർക്കെതിരെ എൻ.ഡി.പി. എസ് കേസെടുത്തു പ്രതിയെയും, തൊണ്ടി വകകളും, മേൽ നടപകൾക്കായി കല്പറ്റ റേഞ്ചിൽ ഹാജരാക്കി.   പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ജോണി.കെ സിവിൽ എക്സൈസ് ഓഫീസർ വൈശാഖ്.വി.കെ, സുദീപ്, എന്നിവർ പങ്കെടുത്തു.