കുറ്റ്യാടി : എം ഐ യു പി ടാഗോർ സ്കൂൾ വിദ്യാർത്ഥികൾ യുദ്ധവിരുദ്ധ പ്രചാരണം നടത്തി. പ്ലക്കാർഡിലും കാൻവാസിലും മാനവരാശിയെ തൊട്ടുണർത്തുന്ന യുദ്ധവിരുദ്ധ സന്ദേശങ്ങൾ വിദ്യാർഥികൾ കൈമാറി. യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന മുദ്രാവാക്യവുമായാണ് ടാഗോർ പ്രിപ്രൈമറി വിദ്യാർഥികൾ പ്രചാരണം സംഘടിപ്പിച്ചത്. യുദ്ധത്തിനും ഭീകരതയ്ക്കുമെതിരെയുള്ള സന്ദേശങ്ങൾ കുരുന്നു ഹൃദയങ്ങളിൽ നട്ടുവളർത്തിയാൽ നാളെയുടെ കുട്ടികൾ ലോകത്തിനു മാതൃകയാകുമെന്ന് പരിപാടി ഉൽഘാടനം ചെയ്ത് കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി നഫീസ പറഞ്ഞു. നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കുന്നതും ലോകത്തെ ഇല്ലായ്മ ചെയ്യുന്നതും ഏത് മാനദണ്ധത്തിന്റെ പേരിലാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ എഴുത്തുകാരൻ ബാലൻ തളിയിൽ ചോദിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് എൻ.പി സക്കീർ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ കെ. സാദത്ത്, അക്കാദമിക് ഡയരക്ടർ ജമാൽ കുറ്റ്യാടി, കെപി അബ്ദുൽ മജീദ്, പ്രിൻസിപ്പൽ മേഴ്സി ജോസ്, സ്റ്റാഫ് സെക്രട്ടറി എം ഷഫീഖ്‌മാസ്റ്റർ, പിടിഎ വൈ: പ്രസിഡൻ്റ് കെ.കെ കുഞ്ഞമ്മദ്, നാസർ തയ്യുള്ളതിൽ എന്നിവർ സംസാരിച്ചു. അധ്യാപികമാരായ സയന, ടി. ഷൈനി, സി. വിജി, പ്രിയങ്ക സി, ടി.പി ആശിഫ, അനില കുമാരി കെ.ജെ, അഞ്ജിമ പി, പ്രിയ സി കെ എന്നിവർ നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി