വടകര : വടകര നഗരസഭാ പാര്‍ക്ക് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി എ സി മൊയ്തീന് സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കും. ഒരു കോടി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. കുട്ടികളുടെ കളിയുപകരണങ്ങള്‍ സജ്ജീകരിക്കാന്‍ നഗരസഭ മൂന്ന് ലക്ഷം രൂപ ചെലവഴിച്ചു. പാര്‍ക്കിന്റെ നടത്തിപ്പ് നഗരസഭ തന്നെ ഏറ്റെടുത്ത് നടത്തും. മനോഹരമായ നടപ്പാതകള്‍, പുല്‍ത്തകിടികള്‍, മരങ്ങള്‍ക്ക് ചുറ്റും ചിത്രശലഭത്തിന്റെയും മറ്റും ആകൃതിയില്‍ ഇരിപ്പിടങ്ങള്‍ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട്. മരങ്ങള്ക്കുപുറമെ മുളങ്കാടുകള്‍ കൂടിയുള്ളതിനാല്‍ പാര്‍ക്കിനുള്ളില്‍ നല്ല വെയിലത്തും തണലും കുളിര്‍മയും ലഭിക്കും. പ്രധാന പ്രവേശന കവാടത്തിലെ ജിറാഫും ജലധാരയും കണ്ണുകള്‍ക്ക് വിരുന്നൊരുക്കും. പഴയ കെട്ടിടത്തിന്റെ മുകള്‍ഭാഗത്തായി ഓഡിറ്റോറിയവും തയ്യാറാക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ആര്‍ട്ട് ഗ്യാലറിക്കും അക്വേറിയത്തിനും സൗകര്യമൊരുക്കി. കഫറ്റീരിയക്ക് സൗകര്യപ്രദമായ കെട്ടിടവുമുണ്ട്. ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാടത്തില്‍ കോണ്‍ക്രീറ്റില്‍ തീര്‍ത്ത കൊമ്പനാനയുടെ രൂപവും പാര്‍ക്കിന്റെ ഗാംഭീര്യം വര്‍ധിപ്പിക്കുന്നു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി