• admin

  • January 16 , 2022

മാനന്തവാടി : വയനാടിന്റെ രാഷ്ട്രീയ-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ഇ.കെ.മാധവന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് പഴശ്ശി സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഓ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.ഇ.കെ മാധവന്റെ കുടുംബം പഴശ്ശി ഗ്രന്ഥാലയത്തിനും കമ്മന എസ്.ഐ.എച്ച് ഗ്രന്ഥശാലയ്ക്കും വാങ്ങി നല്‍കിയ പുസ്തകങ്ങളും ചടങ്ങില്‍ വച്ച് എം.എല്‍.എ കൈമാറി.ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ട് എ.പ്രഭാകരന്‍ അനുസ്മരണ പ്രഭാഷണം നടത്തി.പഴശ്ശി ഗ്രന്ഥാലയവും മാനന്തവാടി നഗരസഭയും ചേര്‍ന്ന് പഴശ്ശി ദിനത്തില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്.മൂസ വിതരണം ചെയ്തു.പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ട് കെ.ഷബിത അധ്യക്ഷത വഹിച്ച ചടങ്ങില്‍ മംഗലശേരി മാധവന്‍, ഷാജന്‍ ജോസ്,ഇ.വി.അരുണ്‍,എം.കമല്‍ എന്നിവര്‍ സംസാരിച്ചു.