വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ വിപുലമായ വ്യാപാര കരാര്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പിട്ടേക്കില്ല. അമേരിക്കയും ഇന്ത്യയുമായി വ്യാപാര കരാറുണ്ടാകും. എന്നാല്‍ വലിയ കരാര്‍ ഞാന്‍ മറ്റൊരു അവസരത്തിനു വേണ്ടി സൂക്ഷിക്കുകയാണ്, ഒരുപക്ഷെ തിരഞ്ഞെടുപ്പിനു മുമ്പ് അതുണ്ടായേക്കും- മേരിലാന്‍ഡിലെ ജോയന്റ് ബേസ് ആന്‍ഡ്രൂസില്‍ ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ വിപുലമായ വ്യാപാരക്കരാര്‍ ഉണ്ടാകുമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ കരാറിന്റെ ഭാഗമാക്കാന്‍ കൂടുതല്‍ നിര്‍ദേശങ്ങളും ഇനങ്ങളും അമേരിക്ക മുന്നോട്ടുവെച്ചതും ഇന്ത്യയുടെ നിര്‍ദേശങ്ങളില്‍ പലതും അമേരിക്ക അംഗീകരിക്കാന്‍ തയ്യാറാകാത്തതുമാണ് വിപുല വ്യാപാരക്കരാറിന് തടസ്സമായതെന്നാണ് വിലയിരുത്തല്‍. ഈ മാസം 24,25 തിയതികളിലാണ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി