• admin

  • January 5 , 2020

കാക്കനാട് : കാക്കനാട്: ഇടപ്പള്ളി ടോളിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി മാർച്ച് 31 നകം കാനകളുടെ നവീകരണമടക്കമുള്ള പ്രവൃത്തികൾ പൂർത്തിയാക്കാൻ ജില്ലാ കളക്ടർ എസ്. സുഹാസ് ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥരും കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥരും സംയുക്ത സ്ഥലപരിശോധന നടത്തണം. കളമശ്ശേരി നഗരസഭയ്ക്കാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ മേൽനോട്ട ചുമതല. വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ചേർന്ന യോഗത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിട്ടി ഡെപ്യൂട്ടി കളക്ടര്‍ കെ. ടി. സന്ധ്യാ ദേവി, ദേശീയപാത അതോറിട്ടി ഉദ്യോഗസ്ഥർ, കൊച്ചി മെട്രോ റെയിൽ ഉദ്യോഗസ്ഥർ, കളമശ്ശേരി നഗരസഭ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.