• admin

  • January 17 , 2020

സുല്‍ത്താന്‍ ബത്തേരി : വയനാട്ടില്‍ സ്വകാര്യ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു.കാഷ്വാലിറ്റിക്കു മുന്നില്‍ നിര്‍ത്തിയിടിട്ട വാഹനം മാറ്റിയിടാന്‍ ആവശ്യപ്പെട്ടതിന്റെ പേരിലാണ് സുല്‍ത്താന്‍ ബത്തേരി ഇഖ്ര ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരന്‍ മോഹനന് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശികളാണ് മര്‍ദ്ദിച്ചത് എന്നാണ് സൂചന. പ്രതികളെ കണ്ടെത്താനായി ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്.