• admin

  • March 22 , 2022

വെള്ളമുണ്ട : വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ കട്ടയാട്, പിള്ളേരി, മുണ്ടക്കൽ എന്നി അംഗനവാടിയിലെ 06 വയസിന് താഴെയുള്ള കുട്ടികൾക്ക് ആയുഷ്ഗ്രാമം മാനന്തവാടിയുടെയും , ഐ.സി .ഡി.എസ്സ് വെള്ളമുണ്ടയുടേയും സംയുക്താഭ്യമുഖ്യത്തിൽ അനീമിയ നിർണായ ക്യാമ്പ്‌ കട്ടയാട് മദ്രസ്സയിൽ വച്ച് സംഘടിപ്പിച്ചു.. ഈ പരിപാടിക്ക് ഉഷാകുമാരി ( അംഗനവാടി ടീച്ചർ കട്ടയാട് ) സ്വാഗതം പറഞ്ഞു. അധ്യക്ഷ സ്ഥാനം വാർഡ് മെമ്പർ അബ്ദുള്ള കണിയംകണ്ടി നിർവഹിച്ചു.ഈ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ബാലൻ ആശംസ അർപ്പിച്ചു സംസാരിച്ചു. ബോധവൽക്കരണ ക്ലാസ്സിന് ഡോ. എബി ഫിലിപ്പ്, ഡോ. സിജോ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി. തുടർ ദിവസങ്ങളിൽ വെള്ളമുണ്ട പഞ്ചായത്തിലെ മറ്റ് അംഗനവാടികളിലും ഈ പ്രവർത്തനം നടത്തുന്നതാണ്. ചടങ്ങിന് ശ്രീമതി. ബിന്ദു ഐ.സി.ഡി എസ്സ് സൂപ്പർവൈസർ നന്ദി പറഞ്ഞു.