ന്യൂഡല്‍ഹി : ന്യൂഡല്‍ഹി: ഡോക്ടറുടെ കുറിപ്പില്ലാതെ ആന്റിബയോട്ടിക്ക് മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്നു നിര്‍ദേശം. ഇതുസംബന്ധിച്ച് എല്ലാ ഫാര്‍മസികള്‍ക്കും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) സംസ്ഥാനങ്ങള്‍ക്കു കത്തയച്ചു. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിനുള്ള ലൈസന്‍സിനെക്കുറിച്ച് ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്നും ഡോക്ടറുടെ കുറിപ്പടിയില്ലാതെ കടക്കാര്‍ മരുന്നുകള്‍ നല്‍കുന്നതു കമ്പനികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഡിസിജിഐ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത മരുന്നുപയോഗം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ നീക്കം. ആന്റിബയോട്ടിക്കുകള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ മരുന്നിനെ പ്രതിരോധിക്കുന്ന ബാക്ടീരിയയും ഉണ്ടാകുന്നു. ഇതുമൂലം അണുബാധയ്‌ക്കെതിരെ മരുന്ന് ഫലപ്രദമാകാത്ത സാഹചര്യവുമുണ്ട്. എച്ച്, എച്ച് 1 പട്ടികയിലുള്ള ആന്റിബയോട്ടിക്കുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ വില്‍ക്കാവുന്നതല്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും നിയന്ത്രണം ഫലപ്രദമാകുന്നില്ലെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് പുതിയ നിര്‍ദേശം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി