• admin

  • January 27 , 2020

കല്‍പ്പറ്റ : രാജ്യത്തിന്റെ 71 ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിശിഷ്ടാതിഥിയായിരുന്നു. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ് എന്നിവയുടെ 34 പ്ലാറ്റൂണുകള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നു. എ.എസ്.പി (ട്രെയ്നി) പദം സിംഗ് പരേഡ് കമാണ്ടറും ഡി.എച്ച്.ക്യൂ സബ് ഇന്‍സ്പെക്ടര്‍ എം.കെ ശ്രീധരന്‍ അസി.പരേഡ് കമാണ്ടറുമായിരുന്നു. ചടങ്ങില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച അലാമി കളിയും അരങ്ങേറി. ഇപ്രാവശ്യം ഏറ്റവും മികച്ച പരേഡ് കാഴ്ച്ച വെച്ച ടീമുകള്‍ക്ക് പ്രത്യേകം പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരുന്നു. പരേഡില്‍ പങ്കെടുത്ത ടീമുകള്‍ക്കുള്ള സമ്മാനം മന്ത്രി വിതരണം ചെയ്തു. ജില്ലയിലെ മികച്ച ഉച്ചകഞ്ഞി വിതരണം ചെയ്യുന്ന സ്‌കൂളിനുളള മിനിസ്റ്റേഴ്സ് ട്രോഫിക്ക് അര്‍ഹരായ പാല്‍വെളിച്ചം ജി.എല്‍.പി സ്‌കൂളിനും ചടങ്ങില്‍ മന്ത്രി ഉപഹാരം കൈമാറി.