• admin

  • January 30 , 2022

പേരിയ : സാമൂഹ്യ സേവകനും പൊതുപ്രവർത്തകനും ആയ ബഷിർ കുനിയിമ്മലിന്റെ നിര്യാണത്തിൽ ആദരസൂചകമായി പേരിയനിവാസികൾ അനുസ്മരണ യോഗം ചേരുകയും മൗന യാത്ര നടത്തുകയും ചെയ്തു. മത രാഷ്ട്രീയ വിവേചനമില്ലാത്ത കാഴ്ചപാടും, പൊതു ഇടപെടലുകളിലെ പങ്കാളികളിതതവും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടെ നിറഞ്ഞു നിന്ന ബഷീറിന്റെ വിയോഗം പേരിയ ദേശത്തിന് തീരാനഷ്ടമെനന് യോഗം അഭിപ്രായപ്പെട്ടു. പേരിയയിൽ വച്ച് നടന്ന അനുസ്മരണ യോഗത്തിൽ ബിജു മാത്യു, എ സാബിത്, ഹാഷിം ഊരാച്ചേരി, സിജോ വട്ടോളി എന്നിവർ സംസാരിച്ചു. അസീസ് പേരിയ, ഉമ്പായി തുടങ്ങിയവർ നേത്രത്വം നൽകി.