• Lisha Mary

  • March 5 , 2020

കല്‍പ്പറ്റ : പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ജില്ലയില്‍ നടത്തിയ അദാലത്തില്‍ വിവിധ വായ്പകളിലായി 5,30,000 രൂപയുടെ ഇളവ് അനുവദിച്ചു. രോഗം, മരണം തുടങ്ങിയ കാരണങ്ങളാല്‍ വായ്പ തിരിച്ചടക്കാന്‍ കഴിയാത്തവര്‍ക്ക് ഇളവ് നല്‍കുന്ന പദ്ധതി പ്രകാരമാണ് അദാലത്ത് സംഘടിപ്പിച്ചത്. കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി.കെ.സുരേഷിന്റെ നേതൃത്വത്തില്‍ നടത്തിയ അദാലത്തില്‍ ഏഴോളം പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കി. ഡയറക്ടര്‍മാരായ എ.മഹേന്ദ്രന്‍, പി.എന്‍.സുരേഷ്‌കുമാര്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ജി.സജിത്ത് എന്നിവരും അദാലത്തില്‍ പങ്കെടുത്തു.