: തിരുവനന്തപുരം: വിഴിഞ്ഞം അടിമലത്തുറയില്‍ കടല്‍ തീരത്തോട് ചേര്‍ന്ന ഭൂമിയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ ജില്ലാ കളക്ടര്‍ കെ.ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു. റവന്യു രേഖകള്‍ പരിശോധിച്ച് കൃത്യമായ റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിയമവിരുദ്ധമായ കയ്യേറ്റങ്ങള്‍ക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വിപുലമായ പോലീസ് സന്നാഹങ്ങളോടെയാണ് സംഘം പരിശോധന നടത്തിയത്. പ്രദേശവാസികളുമായി കളക്ടര്‍ കൂടിക്കാഴ്ച നടത്തി. സബ് കളക്ടര്‍ അനുകുമാരി, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍, സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ കറുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി