• admin

  • February 6 , 2022

മേപ്പാടി : കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടി വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ പഞ്ചമി ഭാഗത്ത് മേപ്പാടി കൽപ്പറ്റ റോഡിൽ പഞ്ചമി ഭാഗത്ത് നിന്നും കരിയത്തൻ കരിവള്ളിക്കാവ് ഭാഗത്തേക്കുള്ള കോൺക്രീറ്റ് റോഡിൻ്റെ തെക്ക് ഭാഗത്ത് വെച്ച് അഞ്ച് ലിറ്റർ വാറ്റ് ചാരായം കടത്തികൊണ്ടുവന്ന വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ മേപ്പാടി കുന്നമംഗലംവയൽ ഭാഗത്ത് , മരുന്നുംപാത്തി കോളനിയിൽ ജോസഫ് മകൻ ഷാജിയെ (49) കൽപ്പറ്റഎക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻ്റിവ് ഓഫീസർ വി ആർ ബാബുരാജും, പാർട്ടിയും ചേർന്ന് പിടി കൂടി കേസെടുത്തു.