കൽപ്പറ്റ : അഞ്ച് പാവപ്പെട്ടവർക്ക് ഭവനം നിർമ്മിക്കാനായി സൈക്കിളിൽ ഭാരത പര്യടനം നടത്തുന്ന റനീഷിനും. നിജിനും രാഹുൽ ഗാന്ധി എം.പിയുടെ അഭിനന്ദനം. വയനാട് അമ്പലവയൽ സ്വദേശികളായ റനീഷിനും, നിജിനും രാഹുൽ ഗാന്ധി എംപി യുടെ പ്രശംസ പത്രം, കാസറഗോഡ് ഒപ്പ് മര ചുവട്ടിൽ വെച്ച് കാസറഗോഡ് എം.പി രാജ് മോഹൻ ഉണ്ണിത്താൻ കൈമാറി. യാത്രയുടെ ഭാഗമായി റനീഷും നിജിനും ഇപ്പോൾ കാസറഗോഡാണുള്ളത്. നിർദ്ധനർക്ക് വീടുകൾ പണിയുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനുള്ള നിങ്ങളുടെ മഹത്തായ ദൗത്യത്തെ ഞാൻ അഭിനന്ദിക്കുന്നു. ഈ ആവശ്യത്തിനായി നിങ്ങൾ ഒരു ക്രോസ് കൺട്രി സൈക്ലിംഗ് ടൂർ ആരംഭിക്കുമ്പോൾ, നിങ്ങളുടെ യാത്ര മറ്റുള്ളവരിൽ ഒരു മാറ്റമുണ്ടാക്കാനുള്ള പ്രചോദനം ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ നിങ്ങൾ ഒരു ലക്ഷത്തിലധികം രൂപ സമാഹരിച്ചു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. നിങ്ങളുടെ ഉദ്യമം ആളുകളിലെ സഹജമായ നന്മയെ ആകർഷിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങൾക്ക് സുരക്ഷിതവും സംതൃപ്തവുമായ യാത്ര ആശംസിക്കുന്നു. എന്നും രാഹുൽ ഗാന്ധി ആശംസാ സന്ദേശത്തിൽ പറഞ്ഞു. ഒന്നരവർഷത്തോളം ഭാരതം ചുറ്റി സഞ്ചരിച്ച് ഓരോരുത്തരിൽ നിന്നും ഒരു രൂപ സംഭാവനയായി വാങ്ങി ലക്ഷ്യം പൂർത്തീകരിക്കാൻ ഇറങ്ങിത്തിരിച്ച ഈ ചെറുപ്പക്കാർ മത്സരങ്ങളുടെ ലോകത്തെ യഥാർത്ഥ മനുഷ്യന്മാരാണെന്ന് തെളിയിച്ചിരിക്കുന്നതായി രാജ്മോഹൻ ഉണ്ണിത്താൻ എംപി അഭിപ്രായപ്പെട്ടു. ഈ കാരുണ്യ പ്രവർത്തനത്തെ വിലമതിക്കുന്നതായും, ദേശീയോദ്ഗ്രഥന യാത്രയായി ഇത് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി