റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം ലോഗോ ക്ഷണിച്ചു

കൽപ്പറ്റ : നവംബർ 19-22 തീയ്യതികളിൽ നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്ഉചിതമായ ലോഗോ ക്ഷണിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക്ലോഗോ തയ്യറാക്കിസമർപ്പിക്കാം . രൂപകൽപ്പന ചെയ്ത ലോഗോയുടെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സീൽ ചെയ്ത കവറിൽ ഒക്ടോബർ 21 ന് തിങ്കളാഴ്ച 3 മണിക്ക് മുമ്പായി പ്രിൻസിപ്പാൾസെൻ്റ് തോമസ്ഹയർ സെക്കൻ്ററിസ്കൂൾനടവയൽ വിലാസത്തിൽ ലഭിക്കണം.വയനാട് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2024 ആഥിത്യം വഹിക്കുന്നസ്കൂളിന്റെ പേര്, സ്ഥലം, തീയ്യതി ലോഗോയിൽ ഉണ്ടായിരിക്കണം. ജനറൽ കൺവീനർ, ജോ. ജനറൽ കൺവീനർ, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ, ചിത്രകലാ വിദഗ്ദർ അടങ്ങുന്ന സമിതി പരിശോധിച്ച് മികച്ച ലോഗോ തിരഞ്ഞെടുക്കും വിശദവിവരങ്ങൾക്ക് ബന്ധപ്പെടാംനിസാർ കമ്പ 9447951936, കൺവീനർ, മീഡിയ ആൻറ് പബ്ലിസിറ്റി കമ്മിറ്റി.

Leave a Reply

Your email address will not be published. Required fields are marked *