മുണ്ടക്കൈ പുനരധിവാസം : ചീറ്റിപ്പോയ ലോകോത്തര മാതൃകയെന്ന് ആരോപണം

ബത്തേരി : ലോകോത്തര നിലവരാരത്തിൽ രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചു കൊണ്ട് മുണ്ടക്കൈയിലെ അതിജീവിതരെ പുനരധിവസിപ്പിക്കുമെന്ന സംസ്ഥാന സർക്കാറിൻ്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയെന്ന് വൃക്തമാക്കുന്നതാണ് മറ്റെല്ലാ പ്രശ്നങ്ങളിലും മൌനം പാലിച്ചു കൊണ്ട് ദുരിതബാധിതർക്കെല്ലാം 1000 ചതുരശ്ര അടി വിസ്തീണ്ണമുള്ള വീടുകൾ സർക്കാർ തന്നെ നിർമ്മിച്ചു നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദുരന്തത്തിന് ഒരു മാസം തികയുന്ന ദിവസം ചേർന്ന സർവ്വകക്ഷി യോഗം സർക്കാർ നിലപാട് യാതൊരു ഭേതഗതിയും കൂടാതെ അംഗീകരിച്ചതും വയനാട്ടിലെ എം എ.ൽ. എമാരും മന്ത്രിയും തലകുലുക്കി സമ്മതിച്ചതും ഇക്കൂട്ടർ എത്ര ലാഘവത്തോടെയും നിസ്സാരമായുമാണ് ഇരകളുടെ ഭാവിയെ കാണുന്നത് എന്നതിൻ്റെ വ്യക്തമായ സൂചനയാണ്.
ടൌൺഷിപ്പിനെതിരെ വ്യാപകമായ എതിർപ്പുയർന്നിരന്നുവെങ്കിലും സർക്കാർ നിലപാടിൽ മാറ്റമുണ്ടായിട്ടില്ല. പുനരധിവാസം ഔദാര്യമല്ലെന്നും അവകാശമാണെന്നുംഉറപ്പു വരുത്തുന്ന നിയമ ഭേതഗതിയെക്കറിച്ചും പുനരധിവാസം അഴിമതിരഹിതവും കാര്യക്ഷമവുമാക്കാൻ ഒരു മിഷനോ നോഡൽ ഓഫീസറെയോ നിയോഗിക്കണമെന്നും ഉള്ള പൊതുസമൂഹത്തിൻ്റെ ആവശ്യവും സർവ്വകക്ഷികളും മുഖ്യമന്ത്രിയും മുഖവിലക്കെടുത്തില്ല. തങ്ങൾ എവിടെ താമസിക്കണമെന്നും എങ്ങനെ താമസിക്കണമെന്നുമുളള തീതമാനം എടുക്കാൻ ഇരകൾക്ക് സ്വാതന്ത്ര്യം നൽകണമെന്ന ആവശ്യവും ചെവിക്കൊണ്ടിട്ടില്ല.
ഓരോ കുടുംബത്തിനും മൈക്രോ പ്ലാനുണ്ടാകുമെന്നു പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ മിണ്ടാട്ടമില്ല. പത്തും പതിനേഴും കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട് കുടുംബത്തിൽ ഒരാൾ മാത്രം ശേഷിക്കുന്നവർക്കും അച്ചനും അമ്മയും വിവാഹിതരായ മക്കളും ഒന്നിച്ച് താമസിക്കുന്നവർക്കും ഒരേ മാനദണ്ഡത്തിൽ എങ്ങനെയാണ് പുനരധിവാസമെന്ന് വ്യക്തമല്ല. 5 സെൻ്റ് മുതൽ ഏക്കറുകണക്കിന് കൃഷിഭൂമിയുള്ളവരടെ ഭൂ ലഭ്യത ഉറപ്പുവതത്തിയിട്ടില്ല. നിർമ്മിച്ചു നൽകുന്ന വീടിൻ്റെ വിസ്തീർണമല്ലാതെ വീടുനിൽക്കുന്ന സ്ഥലത്തിൻ്റെ വിസ്തൃതി എത്രയെന്ന് നിജപ്പെടുത്തിയിട്ടില്ല. പുനരധിവാസത്തിന് വേണ്ട ഭൂമി പോലും കണ്ടെത്തിയിട്ടില്ല. പതിറ്റാണ്ടുകളായി മെഡിക്കൽ കോളേജിനും ഫുഡ് പാർക്കിനുമുള്ള സ്ഥലം കണ്ടെത്താൻ സാധിക്കാത്ത സർക്കുകൾ എത്ര വർഷം മെടുത്താണ് ഭൂമി കണ്ടെത്തുകയെന്ന സംശയവും നിലനിൽക്കുന്നു.
സർക്കാറിൻ്റെ ഉടമസ്ഥതയിൽ ഉള്ളതാണെന്നും അവ വീണ്ടെടുക്കണമെന്നും സുപ്രീം കോടതിയും ഹൈക്കോടതിയും വിധിച്ച 160000 എത്ര ഭൂമി വയനാട്ടിലുണ്ട്. കൽപ്പറ്റ ടൌണിനോട് ചേർന്നും ചുണ്ടയിലും മേപ്പാടി പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലും വാസയോഗ്യമായ ഇത്തരം ഭൂമിയുണ്ട്.സർക്കാർ തീരുമാനിച്ചാൽ ദിവസങ്ങൾ കൊണ്ട് ആവശ്യമുള്ള ഭൂമി ഏറ്റെടുക്കാവുന്നതേയുള്ളൂ. ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ, തോട്ടം തൊഴിലാളികൾ, ഷോപ്പുകളിൽ ജോലി ചെയ്യുന്നവർ, കൂലിപ്പണിക്കാർ തുടങ്ങിയ നൂറുകണക്കിനു ആളുകളുടെ പുനരധിവാസം ഉദാരമതികളുടെ കാരണ്യത്തിനുവിടുകൊടുക്കാതെ സർക്കാർ ഏറ്റെടുക്കൂകയോ പ്രായോഗിത പദ്ധതികൾ ആവിഷ്കരിക്കുകയോ ചെയ്യാൻ ശ്രമം തുടങ്ങിയിട്ടുപോലുമില്ല. അതെക്കുറിച്ച് മിണ്ടാട്ടവുമില്ല.
പരമ്പരാഗതവും കെടുകാര്യസ്ഥതയ്ക്ക് കുപ്രസിദ്ധവും അഴിമതിയിൽ മുങ്ങിക്കുളിച്ചതുമായ കേരളത്തിലെ പുനരധിവാസ മാതൃക തുടരാൻ സർവ്വകക്ഷി യോഗം അംഗീകാരം നൽകിയത് ആരെയും അമ്പരിപ്പിക്കും. വയനാട്ടിലെ മുൻപുണ്ടായ പുനരധിവാസ സംരംഭങ്ങൾ ഉദ്യോഗസ്ഥ – രാഷ്ട്രീയ-കരാർ ലോബിയുടെ അവിഹിത കൂട്ടുകെട്ടിലും അഴിമതിയിലും ലക്ഷ്യം കാനൊതെ പോയത് എല്ലാവർക്കും അറിവുള്ള വസ്തുതയാണ്. തങ്ങളുടെതല്ലാത്ത കാരണത്താൽ വയനാടിൻ്റെ വിവിധഭാഗങ്ങളിൽ താത്ക്കാലിക വാടക വീടുകളിൽ അഭയാർഥികളായി താമസിക്കുന്നവർ വഴിയാധാരമാകുന്ന അവസ്ഥയാണ് ഉണ്ടാക്കാൻ പോകുന്നതെന്ന് ഭയക്കേണ്ടിയിരിക്കുന്നു. പൊതു സമൂഹത്തിൻ്റെ നിരന്തര ജാഗ്രതയും സമ്മർദ്ദവും ഉണ്ടയില്ലെങ്കിൽ ഉരുൾപൊട്ടൽ ദുരന്തത്തെക്കാൾ വലിയ മറ്റൊരു ദുരന്തമാണ് സംഭവിക്കുക എന്ന് പ്രകൃതി സംരക്ഷണ സമിതി മുന്നറിയിപ്പു നൽകുന്നു.
സമിതി യോഗത്തിൽ എൻ ബാദുഷ അധ്യക്ഷതവനിച്ചു. തച്ചമ്പത്ത് രാമകൃഷ്ണൻ, തോമസ്സ് അമ്പലവയൽ, എം. ഗംഗാധരൻ, ബാബു മൈലമ്പാടി, എ.വി. മനോജ്, സണ്ണി മരക്കടവ്, പി.എം. സുരേഷ് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *