കൽപ്പറ്റ : കേരളത്തില്‍ നാള്‍ക്കുനാള്‍ സ്വര്‍ണവില മാറിക്കൊണ്ടിരിക്കുകയാണ്.മിക്ക ദിവസങ്ങളിലും രാവിലെയും ഉച്ചകഴിഞ്ഞുമായി വില കൂടിയും കുറഞ്ഞും മുന്നോട്ട് പോവുകയാണ്.ആഗോള അനിശ്ചിതത്വങ്ങള്‍ കുറയുന്നതിന്റെ സൂചനകള്‍ കാണിക്കാത്തതിനാല്‍ സമീപ ഭാവിയിലെങ്കിലും സ്വര്‍ണവില ഉറച്ചുനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.ഡോളര്‍ സൂചിക ഇടിയുമ്പോള്‍ സ്വര്‍ണവില ഉയരുകയും ഡോളര്‍ സൂചിക ഉയരുമ്പോള്‍ സ്വര്‍ണവില കുറയുകയുമാണ് ചെയ്യുന്നത്.ഡോളര്‍ മൂല്യം കുറയുന്ന വേളയില്‍ മറ്റ് പ്രധാന ആറ് കറന്‍സികളുടെ മൂല്യം ഉയരും.അവ ഉപയോഗിച്ച് കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കും.ആവശ്യക്കാര്‍ കൂടുമ്പോള്‍ സ്വര്‍ണവില ഉയരും.അതുകൊണ്ടാണ് ഡോളര്‍ മൂല്യം താഴുമ്പോള്‍ സ്വര്‍ണവില
