കല്‍പ്പറ്റ : എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. എല്‍സ്റ്റണിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ടൗണ്‍ഷിപ്പില്‍ ഒരുക്കുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ഇതില്‍ 140 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു. 51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോണപെനട്രേഷന്‍ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റും
Category: Wayanad
മിഷൻ 2025 ന്‍റെ ഭാഗമായി പഞ്ചായത്ത് തല വികസന സെമിനാർ സംഘടിപ്പിച്ചു
നൂൽപ്പുഴ : നൂൽപ്പുഴ,വടക്കനാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ 04/07/2025 ന് കല്ലൂർ സാംസ്കാരിക നിലയത്തിൽ പഞ്ചായത്ത്തല വികസന സെമിനാര്‍ നടത്തി. വടക്കനാട് മണ്ഡലം പ്രസിഡണ്ട് ജയൻ സ്വാഗതവും നൂൽപ്പുഴ മണ്ഡലം പ്രസിഡണ്ട് കെ.വി. ബാലകൃഷ്ണൻ അധ്യക്ഷതയും വഹിച്ചു. സെമിനാര്‍ ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചൻ ഉദഘാടനം ചെയ്തു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. മുഖ്യ പ്രഭാക്ഷണം നടത്തി. അഡ്വ. വേണുഗോപാൽ ക്ലാസ് എടുത്തു സംസാരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീല സതീഷ് വികസന രേഖ അവതരിപ്പിച്ചു. നിസി അഹമ്മദ്, എൻ.സി.
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ മാതൃകപരമായ ഇടപെടൽ കൊണ്ട് ഒരു നാടിൻ്റെ ചിരകാല സ്വപ്നം പൂവണിയുന്നു
വൈത്തിരി : അമ്പലക്കുന്ന്, കോളിച്ചാൽ 16, കുന്നത്തോട്ടം പ്രദേശവാസികളുടെ ദീർഘനാളത്തെ അങ്കണവാടി എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണ്. വൈത്തിരിയിൽ ടൂറിസം മേഖലയിൽ വൻ മുന്നേറ്റം കാരണം ഭൂമിയുടെ വില പതിന്മടങ്ങായതും ഭൂമിയുടെ ലഭ്യത കുറവുമായ സമയത്ത് അങ്കണവാടി എന്ന ഒരു നാടിൻ്റ സ്വപ്നം നടക്കാതിരുന്ന സമയത്ത് വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള മൂന്നര സെൻറ് ഭൂമി സൗജന്യമായി വിട്ടു നൽകുകയും കെട്ടിട നിർമ്മാണത്തിന് വൈത്തിരി ഗ്രാമപഞ്ചായത്ത് തുക വകയിരുത്തുകയും ചെയ്തതിനാൽ ഒരു നാടിൻ്റെ ഏറെ കാലത്തെ ആവശ്യം നടപ്പിലാകുകയാണ്.
മുള്ളൻകൊല്ലി റബ്ബർ ആൻഡ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് ഭരണസമിതി അംഗങ്ങൾ
പുൽപ്പള്ളി : യു ഡി എഫ് നേതൃത്വം നൽകുന്ന റബ്ബർ& അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സൊസൈറ്റിയെ തകർക്കാൻ സിപിഎമ്മും, ബിജെപിയും ആസൂത്രിത ശ്രമങ്ങൾ നടത്തുന്നുവെന്ന് പ്രസിഡന്റ് സാജൻ ജോസഫ് കടുപ്പിൽ ആരോപിച്ചു.സൊസൈറ്റിക്കെതിരെ അടിസ്ഥാനമില്ലാതെ അഴിമതി ആരോപണം ഉന്നയിച്ച് മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും സമരങ്ങൾ സംഘടിപ്പിക്കുന്നതും ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം തുടങ്ങിയതാണ് സൊസൈറ്റി.തുടക്കം മുതൽ യുഡിഎഫ് ഭരണത്തിലുള്ള സംഘത്തിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ നാലായിരത്തോളം കർഷകർ അംഗങ്ങളാണ് ഇല്ലാത്ത അഴിമതിക്കഥകൾ പറഞ്ഞ് സൊസൈറ്റിയെയും ഭരണസമിതിയെയും ഇകഴ്ത്താൻ ആസൂത്രിത നീക്കം
നായക്കൂട്ടം കോഴികളേ കൊന്നു
കണിയാമ്പറ്റ : തെരുവ് നായ ശല്യം നേരിടുന്ന കണിയാമ്പറ്റ പള്ളിമുക്ക് പ്രാദേശങ്ങളിൽ ജനങ്ങൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് സി.പി.ഐ.എം കരിമ്പടക്കുനി ബ്രാഞ്ച് കമ്മിറ്റി. കഴിഞ്ഞ ദിവസം അമ്പലച്ചാൽ പ്രാദേശത്തെ വൈത്തലപറമ്പൻ ജംഷീദിന്റെ വീട്ടിൽ തെരുവ് നായ അക്രമത്തിൽ പത്തോളം കോഴികൾ ചത്തിരുന്നു. നായശല്യം കാരണം കുട്ടികൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൂടി ഭയമില്ലാതെ പോകാൻ പറ്റാത്ത അവസ്ഥയാണെന്നും ഉത്തരവാദിത്തപ്പെട്ടവർ അടിയന്തിരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ഗ്രാമപഞ്ചായത്ത് ഓഫിസ് ഉപരോധിക്കുന്നതടക്കമുള്ള സമരപരിപാടികളുമായി സി.പി.ഐ.എം മുന്നോട്ടു പോകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.സെക്രട്ടറി സാമ്പശിവന്റെ
കിഡ്നി രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
കാവുംമന്ദം : ജീവിതശൈലി രോഗങ്ങൾ കൂടി വരികയും സമൂഹത്തിൽ കിഡ്നി തകരാറിലായി ഡയാലിസിസ് ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തിൽ രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത്, മലബാർ ഗോൾഡിന്റെയും ഇക്റ ആശുപത്രിയുടെയും സഹകരണത്തോടുകൂടി കാവുംമന്ദത്ത് വൃക്ക രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പാ മനോജ് അധ്യക്ഷത വഹിച്ചു. മലബാർ ഗോൾഡ് ഷോറൂം ഹെഡ് വി എം
സി.പി.ഐ.എം ശിൽപ്പശാല നടത്തി
കരണി : സി.പി.ഐ.എം കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി വരദൂർ നവജീവൻ ഗ്രന്ഥശാലയിൽ വെച്ച് ശിൽപ്പശാല നടത്തി. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം. മധു ഉത്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി.എം നാസറിന്റെ അധ്യക്ഷതയിൽ കമ്മിറ്റി അംഗങ്ങളായ സീതബാലൻ, എം.എം ഷൈജൽ,ടി.എസ് സുരേഷ്, എ.എൻ സുരേഷ് തുടങ്ങിയവർ സംസാരിച്ചു.
മുഹമ്മദ് റാഫി കെ.ഇ എമേർജിംഗ് യങ്ങ് ലീഡർ
കൽപറ്റ : സാമൂഹ്യരംഗത്ത് പ്രവർത്തിക്കുന്ന 40 യുവ നേതാക്കളെ തെരെഞ്ഞെടുക്കുന്നതിന് ഡൽഹി ബേസ്ഡ് തിംഗ് ടാംഗ് ആയ AIMDC യുടെ നേതൃത്വത്തിൽ ബാംഗളുരിൽ വച്ച് നടന്ന ത്രിദിന വിദ്യാഭ്യാസ സമ്മേളനത്തിൽ വയനാട് തരുവണ സ്വദേശിയായ മുഹമ്മദ് റാഫി കെ.ഇ തെരെഞ്ഞെടുക്കപ്പെട്ടു.രാജ്യത്തിനകത്തും പുറത്തും വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ആയിരത്തോളം പേരുടെനോമിനേഷനുകളാണ് പരിഗണിക്കപ്പെട്ടത്. പതിറ്റാണ്ടിലേറെകാലമായി വിവിധ വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഷീൻ ഇൻ്റർനാഷണൽ മാനേജിംഗ് ഡയറയാടർ ആണു റാഫി.പ്രമുഖ വിദ്യാഭ്യാസ സംഘടനയായ TREND കേരളയുടെ സംസ്ഥാന പ്രവർത്തക
വാർഷിക ജനറൽ ബോഡി യോഗവും: എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു
തരുവണ : തരുവണയിൽ നിന്നും വളരെ എളുപ്പത്തിൽ കൽപ്പറ്റയുമായി ബന്ധപ്പെടാൻ പറ്റുന്ന തരുവണ -കക്കടവ് -മുണ്ടക്കുറ്റി റോഡ് ഗതാഗതയോഗ്യ മാക്കണമെന്ന് തരുവണ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക ജനറൽ ബോഡി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. മുണ്ടക്കുറ്റി,വെണ്ണിയോട്,പള്ളിക്കുന്നു നിവാസികൾക്ക് എളുപ്പത്തിൽ തരുവണ,മാനന്തവാടി,കുറ്റിയാടി ഭാഗങ്ങളിലേക്ക് പോകാനും സാധിക്കുന്ന റോഡാണിത്.വർഷങ്ങളുടെ കാത്തിരിപ്പിനോടുവിൽ കക്കടവ് പാലം യാഥാർഥ്യമായങ്കിലും അപ്പ്റോച് റോഡിന്റെ ടാറിങ് പണി കുറഞ്ഞ സ്ഥലത്തു കൂടി പൂർത്തിയായാൽ മാത്രമേ ബസ് യാത്ര അടക്കം വാഹനയാത്ര സുഖമമാകുകയുള്ളു വെന്നു യോഗം
‘അക്ഷരോന്നതി’ ഗോത്ര ഗ്രന്ഥാലയങ്ങൾക്ക് പുസ്തകങ്ങൾ കൈമാറി
വെള്ളമുണ്ട : ‘അക്ഷരോന്നതി’ പദ്ധതിയുടെ ഭാഗമായി മർകസ് ലോ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗോത്ര ഗ്രന്ഥാലയങ്ങൾക്കായി നൽകുന്ന പുസ്തകങ്ങൾ കൈമാറി.വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഇബ്രാഹിം മാസ്റ്റർ മുണ്ടക്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ സെക്രട്ടറി പി.ടി. സുഭാഷ് മർകസ് ലോ കോളേജിനുള്ള പ്രശംസപത്രം കൈമാറി.എം.മണികണ്ഠൻ, എം. സുധാകരൻ, മിഥുൻ മുണ്ടക്കൽ,ഗോകുൽ കെ,വി. കെ ശ്രീധരൻ,എം.ജെ
തോരാമഴയിൽ കണ്ണീർക്കടൽ തീർത്ത് ആശാവാർക്കർ ഷീജയ്ക്ക് യാത്രാമൊഴി
മാനന്തവാടി : തോരാതെ പെയ്ത കോരിച്ചൊരിഞ്ഞ മഴയിലും തങ്ങളുടെ പ്രിയപ്പെട്ട ആശാ വർക്കർ കെ.വി. ഷീജയെ അവസാനമായി ഒരു നോക്ക് കാണാൻ തിരിമുറിയാത്ത ജനപ്രവാഹത്തിനാണ് ഇന്നലെ എടവക സാക്ഷ്യം വഹിച്ചത്. ഒരു കുടുംബത്തിൻ്റെ ആശകൾ അസ്തമിപ്പിച്ച് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായ പ്രിയ സഹപ്രവർത്തകയുടെ ചേതനയറ്റ ശരീരത്തിൽ ആശാ വർക്കർമാർ നിറ മിഴികളോടെ പനിനീർ പൂക്കൾ സമർപ്പിച്ചു. പാണ്ടിക്കടവ് മുത്താരിമൂലയിലെ ആലഞ്ചേരി വീട്ടിലെത്തിയ ബന്ധുക്കൾക്കും നാട്ടുകാർക്കും അമ്മയുടെ വിയോഗത്തിൽ തളർന്നിരുന്ന നികന്യയെയും നിവേദ്യയെയും എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് അറിയില്ലായിരുന്നു.
വയനാട്ടിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു
മാനന്തവാടി : ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൈസൂർ സ്വദേശി മരിച്ചു. കാട്ടിക്കുളം ബാവലി റോഡിൽ വൈകുന്നേരം അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രക്കാരനായ മൈസൂർ സ്വദേശി ആനന്ദാണ് മരിച്ചത്. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു സുഹൃത്തുക്കളോടൊപ്പം മടങ്ങുകയായിരുന്ന ആനന്ദ് സഞ്ചരിച്ച ബൈക്ക് കാട്ടിക്കുളം ഭാഗത്തേക്ക് വരികയായി സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. തലക്ക് സാരമായ പരിക്കേറ്റ ആനന്ദിനെ ഉടൻ കാട്ടിക്കുളത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടു. തുടർന്ന് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ആനന്ദിനോടൊപ്പമുണ്ടായിരുന്ന സഹയാത്രികൻ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ന്യൂനപക്ഷ ക്ഷേമവകുപ്പ് സൗജന്യ പി.എസ്.സി കോച്ചിംഗ് പ്രവേശനോത്സവം നടത്തി
കൽപ്പറ്റ : ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ ഇരുപത്തിനാലമത് ബാച്ചിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.സി.സി.എം.വൈ പ്രിൻസിപ്പൽ യൂസഫ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഹരിശങ്കർ കെ എസ് ആമുഖ പ്രസംഗം നടത്തി. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം നടക്കുന്നത്.കേരള പി.എസ്.സിക്ക്
താളൂർ ബസ് സ്റ്റാൻ്റിൽ തമിഴ് നാടിൻ്റെ ബോർഡ്: എം എൽ എമാർ തമ്മിൽ ചർച്ച നടത്തി
സുൽത്താൻ ബത്തേരി : നെന്മേനി പഞ്ചായത്ത് താളൂർ ബസ് സ്റ്റാൻ്റിലെ തമിഴ്നാട് സർക്കാരിൻ്റെ ബോർഡുകൾ മാറ്റുന്നത് സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളിലേയും എം എൽ എമാരുടെ നേതൃത്വത്തിൽ ചർച്ച നടത്തി. സുൽത്താൻ ബത്തേരി എം എൽ എ ഐ സി ബാലകൃഷ്ണൻ,ഗൂഡല്ലൂർ എം എൽ എ പൊൻ ജയശീലൻ എന്നിവരുടെ നേതൃത്വത്തിലാണ് താളൂരിൽ ചർച്ച നടന്നത്ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, ഇരു സംസ്ഥാനങ്ങളിലേയും തഹസിൽദാർമാർ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ഐ സി ബാലകൃഷ്ണൻ എം എൽ
ടൂറിസ്റ്റ് കേന്ദ്രങ്ങൾ – ക്വാറികൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി
കൽപ്പറ്റ : ജില്ലയിൽ കലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അടച്ചിട്ട കുറുവ ദ്വീപ് ഒഴികെയുള്ള ടൂറിസം കേന്ദ്രങ്ങളും ക്വാറികളും തുടർന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അനുമതി നൽകി. യന്ത്ര സഹായത്തോടുള്ള മണ്ണ് നീക്കം ചെയ്യാനുള്ള നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.
മീഡിയം മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
തരുവണ : വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15ാംവാർഡിലെപുലിക്കാട് മുക്കിൽ 2024.25 പ്രാദേശിക ഫണ്ട് 125000 വകയിരുത്തിനിർമ്മിച്ചമീഡിയം മാസ്റ്റ്ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു അമ്മദ് എംകെ ഇസ്മായിൽ കെ.ഷൗക്കത്തലി പി.കെ അബുട്ടി കെ.മുഹമ്മദ് കെ.അജ്നാസ് കെ.അമ്മദ് സി.അസീസ് കെ.സലാം എം.കെ.അമ്മദ്കുഞ്ഞൂസൻ ബാസിത് എം.അസീസ് എം.കെ.കോൺട്രാക്ടർ മോയി എന്നിവർ പങ്കെടുത്തു.
മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ പിടികൂടി
മുത്തങ്ങ : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദ്-ന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന കേരള ആർ. റ്റി. സി ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 4.868 gm മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിൽ തിരുരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ പാക്കടപുരായ ദേശത്തു കണ്ണാടിപ്പുര പോസ്റ്റ് ഇല്ലിക്കൊട്ടിൽ മുഹമ്മദ് മുഷ്‌രിഫ് (വ:27/2025)
വൈത്തിരി പുഴയിലെ ഈറ്റക്കാടുകള്‍ നശിപ്പിക്കരുത്
കൽപ്പറ്റ : ലക്കിടിയില്‍ നിന്നും ആരംഭിക്കുന്ന വൈത്തിരി പുഴയുടെ തീരത്ത് രണ്ടു കിലോമീറ്റര്‍ ദൂരത്ത് നിലവിലുള്ള ഈറ്റക്കാടുകള്‍ 2007 -09 കാലഘട്ടങ്ങളിലായി പുഴയുടെ സംരക്ഷണത്തിനും പുനര്‍ജ്ജീവനത്തിനുമായി നട്ടു പിടിപ്പിച്ചവയാണെന്നും അവ വെട്ടി നശിപ്പിക്കരുതെന്നും ഒയിസ്ക കല്‍പ്പറ്റ ചാപ്റ്റര്‍ യോഗം ആവശ്യപ്പെട്ടു. ലക്കിടിയിലെ ചതുപ്പ് നിലങ്ങള്‍ നികന്നതുമൂലം മൃതാവസ്ഥയിലായി മഴ മാറിയാൽ ഉടൻ പൂര്‍ണ്ണമായും വറ്റി പോകുന്ന അവസ്ഥയിലായിരുന്നു വൈത്തിരി പുഴ.പരിസ്ഥിതി ബോധവത്കരണ സംഘടനയായ ഒയിസ്കയും ,ലക്കിടി നവോദയ സ്കൂളും ചേര്‍ന്ന് 2007 ല്‍ പുഴയുടെ പുനര്‍ജ്ജീവനത്തിനും സംരക്ഷണത്തിനുമായാണ്
താമരശ്ശേരി ചുരത്തിൽ വീണ്ടും വാഹനാപകടം:ഇന്നും ചരക്ക് വാഹനം മറിഞ്ഞു,
കൽപ്പറ്റ : താമരശ്ശേരി ചുരത്തിൽ ഇന്നും വാഹനാപകടം.ചരക്ക് വാഹനം മറിഞാണ് ഇന്ന് അപകടം. രണ്ടാം വളവിൽ ബൈക്കുമായി കൂട്ടിയിടിച്ചാണ് ഗുഡ്സ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. ഇതുകൂടാതെ ഇന്ന് ചുരം ആറാം വളവിനും ഏഴാം വളവിനും ഇടയിൽ ലോറി റോഡരികിലെ ചാലിലേക്ക് വീഴുകയും ചെയ്തു. നിലവിൽ താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സമില്ലങ്കിലും മഴക്കാലത്ത് അപകടങ്ങൾ പതിവാണ്. ഡ്രൈവർമാർ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ആംബുലൻസായി കെ.എസ്.ആർ.ടി.സി
സുൽത്താൻ ബത്തേരി : കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ ATK304/1030KKDMSE KSRTC സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി കെ, ഡ്രൈവർ സജീഷ് ടി പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികന്റെ ജീവൻ രക്ഷിച്ചു.ബസ് കേരള ബോർഡർ കഴിഞ്ഞ് ബന്ദിപ്പൂർ വനമേഖലയിലേക്ക് പ്രവേശിച്ചുടനെ ബസിലെ യാത്രക്കാരനായ പുൽപള്ളി പാടിച്ചിറ സ്വദേശി ഷാജി എന്നയാൾക്ക് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു കുഴഞ്ഞ് വീഴുകയായിരുന്നു. ബസിൽ യാത്രചെയ്തിരുന്ന നഴ്സിംഗ് വിദ്യാർഥികളും, മറ്റ് യാത്രക്കാരും ചേർന്ന് പ്രാഥമിക ചികിത്സ നൽകിയെങ്കിലും കടുത്ത
മദ്റസ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനവും ശൈഖുന മാണിയൂർ ഉസ്താദ് അനുസ്മരണവും പ്രാർത്ഥനാ സദസ്സും നടത്തി
പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും നടത്തി. ” നല്ല നാളേക്കായ് കൂടൊരുക്കാം ” എന്ന പ്രമേയത്തിൽ എസ് കെ എസ് ബി വി മുഹറം ക്യാമ്പയിന്റെ പോസ്റ്റർ പ്രകാശനം മഹല്ല് കമ്മിറ്റി പ്രതിനിധികൾ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് മുസ്തഫ T അധ്യക്ഷനായി. സദർ മുഅല്ലിം ജാബിർ ദാഈ
മെഗാ രക്തദാന ക്യാമ്പ് നടത്തി
കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്കുള്ള യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ വി രജിത ഉത്ഘാടനം ചെയ്തു. പനമരം പോലീസ് സബ് ഇൻസ്‌പെക്ടർ ദാമോദരൻ ചീക്കല്ലൂർ, ഗ്രാമപഞ്ചായത്ത് മെമ്പർ മാരായ ലത്തീഫ് മേമാടൻ, ബിന്ദുബാബു, മഹമൂദ് പനമരം,മുനീർ, മൊയ്‌ദുട്ടി തുടങ്ങിയവർ സംസാരിച്ചു.
നൂല്‍പ്പുഴ കുടുംബരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം
നൂല്‍പ്പുഴ : കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് റോബോട്ടിക് ഗെയ്റ്റ് ട്രെയിനര്‍ സംവിധാനം നടപ്പാക്കുന്നു. രാജ്യത്ത് ആദ്യമായാണ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ റോബോട്ടിക് ഗെയ്റ്റ് ട്രെയിനറെത്തുന്നത്. വയനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി 2.8 കോടിയുടെ ഭരണാനുമതിയാണ് പദ്ധതി നടത്തിപ്പിനായി വകയിരുത്തിയത്. സെറിബ്രല്‍ പാള്‍സി, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, പക്ഷാഘാതത്താല്‍ തളര്‍ന്നവര്‍ക്ക് വ്യായാമത്തിന് നൂതന സാങ്കേതിക വിദ്യയുടെ സഹായം ഉറപ്പാക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍, കര്‍ണാടക, തമിഴ്നാട് അതിര്‍ത്തി ജില്ലകളില്‍ നിന്നും ഫിസിയോതെറാപ്പി യൂണിറ്റില്‍ ദിവസേന നൂറിലധികം ആളുകളാണ് ചികിത്സയ്ക്ക് എത്തുന്നത്.
അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണം
കൽപ്പറ്റ : അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ സുരക്ഷിതമാണെന്ന് കെട്ടിട ഉടമകള്‍ ഉറപ്പാക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.കെട്ടിടത്തിന്റെ ബലഹീനതയാല്‍ ഉണ്ടാവാന്‍ സാധ്യതയുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിര്‍ദ്ദേശം.ജില്ലാ ലേബര്‍ ഓഫീസറൂടെ നേതൃത്വത്തില്‍ പ്ലാന്റേഷന്‍ ഇന്‍സ്‌പെക്ടര്‍, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന സംഘം പരിശോധന നടത്തും.നിർദേശം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
കെല്‍ട്രോണ്‍ നോളജ് സെന്റര്‍ ഉദ്ഘാടനം ചെയ്തു
സുല്‍ത്താന്‍ ബത്തേരി : നവീകരിച്ച കെല്‍ട്രോണ്‍ നോളജ് സെന്റര്‍ നഗരസഭാ ചെയര്‍മാന്‍ ടി.കെ രമേഷ് ഉദ്ഘാടനം ചെയ്തു. കമ്പ്യൂട്ടറുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം വാര്‍ഡ് കൗണ്‍സിലര്‍ പ്രജിത രവി നിര്‍വഹിച്ചു. ചുങ്കം ഐശ്വര്യ മാളില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടോം ജോസ്, കെല്‍ട്രോണ്‍ സബ് റീജയണല്‍ കോ-ഓര്‍ഡിനേറ്റര്‍മാരായ സി ദിനേഷ്, ജി വിനീത്, പി ആര്‍ നിതിന്‍, ബ്ലസി സുമേഷ് എന്നിവര്‍ സംസാരിച്ചു. സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍ –
വസന്തത്തിന്റെ ഇടി മുഴക്കം നക്‌സൽ അക്രമണത്തിന്റെ നേർ കാഴ്ച
കൽപ്പറ്റ : കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്ത് കോളിളക്കമുണ്ടാക്കിയ നക്സൽ കലാപത്തിലെ പ്രധാന സംഭവങ്ങളായ തലശ്ശേരി, പുൽപ്പള്ളി കലാപത്തെ പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ ജോസഫിന്റെ വസന്തത്തിന്റെ ഇടി മുഴക്കം എന്ന പുസ്തകത്തെ കുറിച്ച് സീനിയർ ജർണ്ണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി ചർച്ച നടത്തി. എം.ഗംഗാധരൻ മാസ്റ്റർ പുസ്തകം അവതരിപ്പിച്ചു. തലശ്ശേരി, പുൽപ്പള്ളി അക്രമ സംഭവങ്ങളുടെ നേർ കാഴ്ചകൾ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ചരിത്ര പുസ്തകമാണ് വസന്തത്തിന്റെ ഇടി മുഴക്കമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എം.പി.വീരേന്ദ്രകുമാർ ഹാളിൽ നടന്ന ചടങ്ങിൽ
അടിയന്തരാവസ്ഥ ഭരണഘടനയ്ക്ക് നേരെ നടന്ന ആദ്യത്തെ കടന്നാക്രമണം:രാഷ്ട്രീയ യുവജനതാദൾ
കൽപ്പറ്റ : 1975 ജൂൺ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും കേന്ദ്ര സർക്കാരും ഭരണഘടനയെ അട്ടിമറിച്ചു കൊണ്ട് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു. യഥാർത്ഥത്തിൽ ഭരണഘടനയ്ക്ക് നേരെ നടന്ന ആദ്യത്തെ കടന്നാക്രമണമായിരുന്നു അടിയന്തരാവസ്ഥ എന്ന് രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ് അഭിപ്രായപ്പെട്ടു. ഭരണ ഘടന ഉറപ്പു നൽകുന്ന എല്ലാ പൗരസ്വാതന്ത്ര്യങ്ങളും ഇല്ലാതാക്കി ഭരണഘടനയെ ദുർവ്യാഖ്യാനം ചെയ്തായിരുന്നു ഇന്ദിരാഗാന്ധിയുടെ കോൺഗ്രസ് സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.അടിയന്തരാവസ്ഥക്കെതിരായി രാജ്യവ്യാപകമായ പോരാട്ടത്തിന് നേതൃത്വം നൽകിയ സോഷ്യലിസ്റ്റുകൾക്ക്
രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു
കൽപ്പറ്റ : വൈത്തിരി വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ നിന്ന് വിവിധ സംഘടനകളിൽ നിന്ന് രാജിവച്ച് അനസ് മനുവിന്റെയും മുഹമ്മദ് അനസിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ രാഷ്ട്രീയ യുവജനതാദളിൽ ചേർന്നു.ആർജെഡി ജില്ലാ കമ്മിറ്റി ഓഫീസിൽ ചേർന്ന സ്വീകരണയോഗത്തിൽ രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡൻറ് പിപി ഷൈജൽ സംഘടനയിലേക്ക് സ്വീകരിച്ചു.രാഷ്ട്രീയ യുവജനതാദൾ കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജൽ കൈപ്പങ്ങൽ അധ്യക്ഷത വഹിച്ചു. ജോമിഷ് പി ജെ നിസാർ പള്ളിമുക്ക് നിഷാൽ ചുളുക്ക ജേക്കബ് പുത്തുമല നിജില്‍ ചുണ്ടേൽ ഷമീർ കൽപ്പറ്റ എന്നിവർ സംബന്ധിച്ചു.
ചീരാൽ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പശുക്കുട്ടിക്ക് പരിക്ക്.
കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടിൽ പുലിയുടെ ആക്രമണം. പൂളകുണ്ട് സ്വദേശി ആലഞ്ചേരി ഉമ്മറിന്റെ പശുകിടവിനെയാണ് പുലി ആക്രമിച്ചത്. ഇന്ന് വൈകിട്ട് 7.30 ഓടെ ആയിരുന്നു സംഭവം. വീട്ടുകാർ ബഹളം വെച്ചതിനെ തുടർന്ന് അക്രമണത്തിൽ നിന്നും പുലി പിൻവാങ്ങുകയായിരുന്നു. ഇന്നലെ രാത്രി മുതൽ പഴൂർ ചീരാൽ നമ്പ്യാര്കുന്ന് പൂളക്കുണ്ട് പരിസരത്ത് പുലിശല്യം വീണ്ടും സജീവമാവുകയാണ്. പഴുരിൽ യാത്രക്കാർ ഇന്നലെ പുലിയെ കണ്ടിരുന്നു, തുടർന്ന് ചീരാൽ പരിസരത്ത് നിന്നും ഒരു നായയെ പുലി കൊല്ലുകയും ചെയ്തു. നമ്പ്യാർകുന്ന് ഭാഗത്തുനിന്നും
ബസ്സും പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
പനമരം:സ്വകാര്യ ബസ്സും ദോസ്‌ത് പിക്കപ്പും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പുഞ്ചവയൽ നീർവാരം റൂട്ടിൽ അമ്മാനിക്കവലയിലാണ് ഇന്ന് വൈകിട്ട് 6:40തോടെ അപകടം ഉണ്ടായത്. പരിക്കേറ്റ ദോസ്‌ത് ഡ്രൈവർ കല്ലുവയൽ ഇലവുങ്കൽ ബിനോയി (38)യെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ‌് സ്ഥലത്ത് എത്തിയാണ് വണ്ടിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ പുറത്തെടുത്തത്