മാനന്തവാടി: വയനാടിന്റെ നിലവിലുള്ള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ബാങ്കുകളും മറ്റും നടത്തുന്ന എല്ലാ ജപ്തി നടപടികളും നിർത്തിവെക്കണമെന്ന് സ്വാതന്ത്ര കർഷക സംഘം മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പേമാരിയും മറ്റു പ്രതികൂല സാഹചര്യങ്ങളും കാരണം കർഷകരുൾപ്പെടെ എല്ലാ വിഭാഗവും സാമ്പത്തിക പ്രയാസം അനുഭവിക്കുകയാന്നെന്ന് യോഗം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് മായൻ മുതിര അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. മേപ്പാടി ദുരന്ത ബാധിതരുടെ പുനരധിവാസം സംബന്ധിച്ച സർക്കാറിന്റെ അവ്യക്തതക്കെതിരെ ജില്ലാ കമ്മറ്റി
Category: Wayanad
ഡിഗ്രി കോഴ്സുകളിൽ സീറ്റുകൾ ഒഴിവ്
മാനന്തവാടി : മാനന്തവാടി പി.കെ കാളന്‍ മെമ്മോറിയല്‍ കോളേജില്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി-കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി-കോം കോ-ഓപറേഷന്‍ കോഴ്‌സുകളില്‍ സീറ്റ് ഒഴിവ്. വിദ്യാര്‍ത്ഥികള്‍ കോളേജില്‍നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. പൊതുവിഭാഗത്തിന് 750 രൂപയും പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗകാര്‍ക്ക് 250 രൂപയുമാണ് അപേക്ഷ ഫീസ്. ഫോണ്‍- 9387288283
കോഫി ബോർഡിൽ നിന്നും കർഷകർക്കായി പുതിയ സബ്സിഡി പദ്ധതികൾ പ്രഖ്യാപിച്ചു
കൽപ്പറ്റ : സംയോജിത കാപ്പി വികസന പദ്ധതിയുടെ ഭാഗമായി കാപ്പിത്തോട്ടങ്ങളുടെ സമഗ്ര ഉന്നമനത്തിനായി കോഫി ബോർഡ് വിവിധ പദ്ധതികൾക്കായി സബ്സിഡി പ്രഖ്യാപിച്ചു. വിവിധ പദ്ധതികൾക്കുള്ള അപേക്ഷകൾ സെപ്റ്റംബർ 30 വരെ ഓൺ ലൈനായി സമർപ്പിക്കാമെന്ന് കോഫീ ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കറുത്ത മണി കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കിണർ/കുളം നിർമ്മാണം, ജലസേചന സാമഗ്രികൾ (സ്പ്രിങ്ക്ളർ/ഡ്രിപ്പ്) വാങ്ങുന്നതിന്, പുനർകൃഷി (Replantation), കാപ്പി ഗോഡൗൺ നിർമ്മാണം, കാപ്പിക്കളം നിർമ്മാണം, യന്ത്രവത്കൃത ഡ്രയറുകൾ സ്ഥാപിക്കൽ, പൾപ്പിംഗ് യുണിറ്റ് സ്ഥാപിക്കൽ എന്നിവയ്ക്കായാണ്
പഠനോപകരണ കിറ്റ് വിതരണം ചെയ്തു
മാനന്തവാടി : മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ സമഗ്ര യജ്ഞം പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മുഴുവൻ പൊതുവിദ്യാലയങ്ങളിലേയും ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് നൽക്കുന്ന സൗജന്യ പഠനോപകരണ കിറ്റ് ഗവ: യുപി: സ്ക്കൂളിൽ വെച്ച് നഗരസഭ വൈസ് ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ കുട്ടികൾക്ക് നൽകികൊണ്ട് ഉദ്ഘാടനം ചെയ്തു. കൗൺസിലർ അരുൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥര സമിതി അദ്ധ്യക്ഷൻ വിപിൻ വേണുഗോപാൽ, ഹെഡ്മാസ്റ്റർ വർക്കി മാസ്റ്റർ, അജയൻമാഷ്,ജോസ് മാത്യു എന്നിവർ സംസാരിച്ചു. നഗരസഭയിലെ അഞ്ഞൂറോളം കുട്ടികൾക്കാണ്
104 പിന്നിട്ട തോലൻ കുഞ്ഞബ്ദുള്ള അബ്ദുള്ള ഹാജിയെ ‘ആയുഷ്’ ആദരിച്ചു
വെള്ളമുണ്ട : നൂറ്റിനാല് വയസ്സ് പിന്നിട്ട വെള്ളമുണ്ട എട്ടേനാല് തോലൻ കുഞ്ഞബ്ദുള്ള ഹാജിയെ വെള്ളമുണ്ട ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ദീർഘകാലം കട്ടയാട് സിറ്റി മഹല്ല് ഭാരവാഹിയായി പൊതു രംഗത്തുണ്ടായിരുന്ന ഹാജി ഇന്നും ആരോഗ്യ ദൃഡ ഗാത്രതയോടെ നാട്ടിലും കുടുംബത്തിലും നിറ സാന്നിധ്യമായി തുടരുന്നു.മൂന്ന് ഭാര്യമാരുള്ള കുഞ്ഞബ്ദുള്ള ഹാജിക്ക് 21 മക്കളാണ്.പേരമക്കളും മരുമക്കളുമായിനൂറ്റി എഴുപതോളം പേരും നിലവിലുണ്ട്.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പൊന്നാട അണിയിക്കുകയും സ്നേഹോപഹാരം
കാരുണ്യ സ്പർശം സീറോ പ്രോഫിറ്റ് ആന്റി ക്യാൻസർ ഡ്രഗ്സ് സംസ്ഥാനതല ഉദ്ഘാടനം ഇന്ന്
കൊച്ചി : കാന്‍സര്‍ ചികിത്സ രംഗത്തെ കേരള സര്‍ക്കാര്‍ മാതൃക. കാന്‍സര്‍ മരുന്നുകള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍. 14 ജില്ലകളിലും 14 കൗണ്ടറുകള്‍. സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ( വ്യാഴാഴ്ച ) മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് പുതിയൊരു പദ്ധതിയ്ക്ക് തുടക്കമിടുകയാണ്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുത്ത കാരുണ്യ ഫാര്‍മസികളിലൂടെ ‘സീറോ പ്രോഫിറ്റായി’ കമ്പനി വിലയ്ക്ക് ലഭ്യമാക്കുന്നു. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ
മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കി ക്രിസ്ത്യാനോ പോൾ വിൻസെന്റ്
പുൽപ്പള്ളി : മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം ഒന്നാംസ്ഥാനം ക്രിസ്ത്യാനോ പോൾ വിൻസെന്റിന്.ഇരിങ്ങാലക്കുടയിൽ വച്ച് നടന്ന മിസ്റ്റർ കേരള സബ്ജൂനിയർ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ക്രിസ്ത്യാനോ പോൾ വിൻസെന്റ്.പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് ക്രിസ്റ്റ്യാനോ.പുൽപ്പള്ളി , ചെറ്റപ്പാലം ചെങ്ങനാമഠത്തിൽ സി.പി വിൻസന്റിന്റെയും ശാ ന്ദിനിയുടെയും മകനാണ് ക്രിസ്ത്യാനോ.പുൽപ്പള്ളി ജാഗ്വർ ജിംനേഷ്യത്തിലെ അശ്വിനും, റിയാസു മാണ് ക്രിസ്ത്യാനോയുടെ പരിശീലകർ.
മലയാളത്തിന്റെ സ്നേഹാദരം ഏറ്റുവാങ്ങി ഡോക്ടർ സ്വീകൃതി ഒഡീഷ്യയിലേക്ക് മടങ്ങി
മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽനിന്നും രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡീഷയിലേക്ക് മടങ്ങി. കൂട്ടുകാരായ മൂന്നുപേരുമൊത്ത് അവധി ആഘോഷിക്കാൻ വയനാട്ടിൽ എത്തിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്. അപ്രതീക്ഷിതമായി ഉണ്ടായ കുത്തൊഴുക്കിൽ നാടും നാട്ടുകാരും മൺമറഞ്ഞപ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളെയും സ്വീകൃതിക്ക് നഷ്ടമായി. അതിൽ ഒരാൾ ഇന്നും കാണാമറയത്തുതന്നെ.മാരക പരിക്കുകളോടെ ജൂലൈ 30 നായിരുന്നു ഡോ.സ്വീകൃതിയെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അന്നേ ദിവസം തന്നെ ഐസിയുവിൽ അഡ്മിറ്റാക്കുകയും തുടർന്ന്
നിയാസിന് ജീപ്പ് വാങ്ങി നൽകി യൂത്ത് കോൺഗ്രസ്
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ജീപ്പ് നഷ്ടമായ യുവാവിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ജീപ്പ് വാങ്ങി നൽകി. മുണ്ടക്കൈ സ്വദേശി നിയാസിനാണ് ജീപ്പ് ലഭിച്ചത്. മേപ്പാടിയിൽ നടന്ന ചടങ്ങിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽമാങ്കൂട്ടത്തിൽ വാഹനം കൈമാറി. നിയാസിന്റെ ആഗ്രഹം സഫലമാക്കാൻ കഴിഞ്ഞതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു.വിനോദസഞ്ചാര കേന്ദ്രമായ കള്ളാടി തൊള്ളായിരം കണ്ടിയിൽ ജീപ്പ് സർവീസ് നടത്തി ഉപജീവനമാർഗ്ഗം കണ്ടെത്തിയിരുന്ന ആളാണ് നിയാസ്. ഉരുൾപൊട്ടൽ ദുരന്തത്തിൽ തന്റെ ഉപജീവനമാർഗ്ഗമായ ജീപ്പ് തകർന്നതോടെ വലിയ മാനസിക
പുൽപ്പള്ളിയിൽ മോഷണം : മോഷ്ടാവിനെ തൃശ്ശൂരിൽ നിന്നും പിടികൂടി.
തിരുനെല്ലി : പള്ളിയിൽ മോഷണം നടത്തി കടന്നു കളഞ്ഞ യുവാവിനെ തൃശൂർ കൊരട്ടിയിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി എടമല കിഴക്കനേത്ത് വീട്ടിൽ റോമിയോ (27)യെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. 2024 ജൂലൈ മാസം 18 ന് കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര പള്ളിയിലെ ഓഫീസിൽ അതിക്രമിച്ചു കയറി 14000 രൂപ വില മതിക്കുന്ന സി.സി.ടി.വി ഡി.വി.ആറും ഹാർഡ് ഡിസ്‌കും മോഷ്ടിച്ചു കടന്നു കളഞ്ഞ കേസിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തതിൽ 2023 നവംബർ
ക്ഷീരകർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം ദീപ്തി ഗിരി ക്ഷീര സംഘം.
മാനന്തവാടി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ ക്ഷീര കർഷകരേയും ഉൾപ്പെടുത്തും വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി ചെയ്യണമെന്ന് ദീപ്തി ഗിരി ക്ഷീരോത്പാദക സഹകരണ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എച്ച്. ബി.പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ എം.കെ. ജോർജ് മാസ്റ്റർ (മികച്ച ക്ഷീര കർഷകൻ), പി വിനയൻ (ഉയർന്ന പാൽ ഗുണനിലവാരം), തോമസ് കടുക്കാം തൊട്ടിയിൽ ( യുവ ക്ഷീര കർഷകൻ), മത്തായി ഇല്ലിക്കൽ ( മുതിർന്ന ക്ഷീര
മൃതദേഹവും ശരീര ഭാഗങ്ങളും വിട്ട് നൽകും.
മേപ്പാടി : ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടര്‍ക്ക് (ഫോണ്‍ 04935 240222) നല്‍കിയാല്‍ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കള്‍ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകള്‍ എസ്.ഡി.എം ന് പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ്
ഡി എൻ എ പരിശോധന:36 പേരെ തിരിച്ചറിഞ്ഞു
മേപ്പാടി:ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ ഉത്തരവിറക്കി. 17 മൃതദേഹങ്ങളും 56 ശരീര ഭാഗങ്ങളുമുള്‍പ്പെടെ 73 സാമ്പിളുകളാണ് രക്ത ബന്ധുക്കളില്‍ നിന്ന് ശഖരിച്ച ഡി.എന്‍.എ സാമ്പിളുമായി യോജിച്ചത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഫോന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെത്തുടര്‍ന്ന് അവകാശികളില്ലാത്ത മൃതദേഹങ്ങള്‍/ശരീര ഭാഗങ്ങള്‍
കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചസ് &എംപ്ലോയിസ് യൂണിയൻ (സിഐടിയു) പ്രക്ഷോഭത്തിലേക്ക്
കൽപ്പറ്റ: : വനം വകുപ്പിൽ ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ഏഴ് മാസത്തോളമായി വേതനം നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച്കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് & എംപ്ലോയിസ് യൂണിയൻ സിഐടിയുപ്രത്യക്ഷ സമരത്തിലേക്ക്.. വനം വകുപ്പ്മേധാവിക്ക് സംസ്ഥാന കമ്മിറ്റി സമര നോട്ടീസ് നൽകി. സെപ്തംബർ നാലിനകം തൊഴിലാളികളുടെ വേതനവും ഉത്സവബത്തയും സമയബന്ധിതമായി വിതരണം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു.സെപ്തംബർ അഞ്ചിന്വകുപ്പ് വകുപ്പ് ആസ്ഥാനത്ത് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിക്കാനും യോഗത്തിൽ തിരുമാനിച്ചുസംസ്ഥാന വർക്കിംഗ് പ്രസിഡണ്ട്പി വാസുദേവൻ. ജനറൽസെക്രട്ടറികെ എസ് ജ്യോതി.വൈസ് പ്രസിഡണ്ട്എം ലക്ഷ്മണൻ. ജോ
കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചസ് &എംപ്ലോയിസ് യൂണിയൻ സിഐടിയു പ്രക്ഷോഭത്തിലേക്ക്
കൽപ്പറ്റ: : വനം വകുപ്പിൽ ദിവസവേതനക്കാരായ തൊഴിലാളികൾക്ക് ഏഴ് മാസത്തോളമായി വേതനം നൽകാത്ത നിലപാടിൽ പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വാച്ചേഴ്സ് & എംപ്ലോയിസ് യൂണിയൻ സിഐടിയുപ്രത്യക്ഷ സമരത്തിലേക്ക്.. വനം വകുപ്പ്മേധാവിക്ക് സംസ്ഥാന കമ്മിറ്റി സമര നോട്ടീസ് നൽകി. സെപ്തംബർ നാലിനകം തൊഴിലാളികളുടെ വേതനവും ഉത്സവബത്തയുംസമയബന്ധിതമായി വിതരണം ചെയ്യണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. സെപ്തംബർ അഞ്ചിന് വകുപ്പ് വകുപ്പ് ആസ്ഥാനത്ത് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിക്കാനും യോഗത്തിൽ തിരുമാനിച്ചുസംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി വാസുദേവൻ. ജനറൽസെക്രട്ടറി കെ എസ്
വാടക ബന്ധു വീടുകളിൽ കഴിയുന്നവർ സത്യവാങ്മൂലം നൽകണം
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിനെ തുടർന്ന് താത്ക്കാലിക പുനരധിവാസ പ്രകാരം വാടക – ബന്ധു വീടുകളിലേക്ക് മാറിയവർ സത്യവാങ്മൂലം നൽകണം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ നിന്നും ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത്, നഗരസഭാ പരിധികളിലെ വാടക വീടുകൾ, ബന്ധു വീടുകളിലേക്ക് താമസം മാറിയവർ നിലവിൽ താമസിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലാണ് സത്യവാങ്മൂലം നൽകേണ്ടത്. വാടകയിനത്തിൽ സർക്കാരിൽ നിന്നും അർഹമായ തുക അനുവദിച്ചു കിട്ടുന്നതിനാണ് സത്യവാങ്മൂലം നൽകേണ്ടതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ അറിയിച്ചു.
കേന്ദ്രത്തിൽ പ്രതീക്ഷയർപ്പിച്ച് വയനാട്.
ഡൽഹി :വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സഹായം ലഭിക്കാന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനവും സമര്‍പ്പിച്ചു. ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഓദ്യോഗിക വസതിയില്‍ രാവിലെ ആയിരുന്നു കൂടിക്കാഴ്ച. 2000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണം എന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം. ◾ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനടക്കം 12 പേര്‍
കെ.പി.സി.ടി.എ വയനാട് ദുരിതാശ്വാസപദ്ധതി – ആദ്യഘട്ട സഹായം വിതരണം നടത്തി
മേപ്പാടി: വയനാട് പ്രകൃതിദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട് നിരാലംബരായി കഴിയുന്ന സഹജീവികളുടെ കണ്ണീരൊപ്പാൻ കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ (കെ.പി.സി.ടി.എ) പ്രഖ്യാപിച്ച വയനാട് ദുരിതാശ്വാസപദ്ധതിയുടെ ആദ്യഘട്ടം മേപ്പാടി മുപ്പൈനാട്ടിൽ വെച്ച് കൽപ്പറ്റ എം.എൽ.എ ശ്രീ. ടി.സിദ്ദിഖിൻ്റെ സാന്നിധ്യത്തിൽ കേരളാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി 50 കുടുംബങ്ങൾക്കുള്ള കിടക്ക, മിക്സി, പ്രഷർ കുക്കർ തുടങ്ങിയ ഗൃഹോപരണങ്ങൾ വിതരണം ചെയ്തു. പ്രസ്തുത പരിപാടിയിൽ കെ.പി.സി.ടി.എ സംസ്ഥാന സെക്രട്ടറി ഡോ ഉമർ ഫാറൂഖ് ടി കെ,
പരിസ്ഥിതി പ്രഖ്യാപനം വിജ്ഞാപനം തിരുത്തണമെന്ന് കത്തോലിക്ക കോൺഗ്രസ്
കൽപ്പറ്റ: പരിസ്ഥിതി ലോല മേഖല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം കേരളത്തിലെ കർഷകരെയും കൃഷിയെയും ജനജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതാണെന്നും, കേരളത്തിലെ 123 വില്ലേജുകളെയും പൂർണമായും പരിസ്ഥിതിലോല മേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും കത്തോലിക്ക കോൺഗ്രസ് മാനന്തവാടി രൂപത നേതൃ സമ്മേളനം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു .പുഞ്ചിരിമട്ടം ഉരുൾപൊട്ടലിന്റെ മറവിൽ കേന്ദ്ര ഗവൺമെൻറ് നിഗൂഡമായി പരിസ്ഥിതി മേഖലയുടെ കാര്യത്തിൽ ധൃതഗതിയിലുള്ള നിയമനിർമ്മാണത്തിന് മുതിരുന്നത് പ്രതിഷേധമാണ്. മനുഷ്യൻ്റെ ഇടപെടൽ ഒട്ടും ഇല്ലാത്ത സ്ഥലത്ത് നടന്ന ദാരുണ
എം എല്‍ എ കെയറിന്റെ ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ആരംഭിച്ചു.
കൽപ്പറ്റ : എം എല്‍ എ കെയറിന്റെ ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ആരംഭിച്ചു. കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ദുന്തത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന ആളുകള്‍ക്ക് വാടക വീടുകളിലേക്ക് മാറുമ്പോള്‍ അവശ്യ സാധനങ്ങളും, ഫര്‍ണ്ണിച്ചര്‍, പാത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകള്‍ വിതരണം ചെയ്തു. കല്‍പ്പറ്റ എം എല്‍ എ അഡ്വ. ടി. സിദ്ധിഖ് നേതൃത്വം നല്‍കുന്ന എം എല്‍ എ കെയറിന്റെ ഭാഗമായിട്ടാണ് സാധന സാമഗ്രികള്‍ വിതരണം ചെയ്തത്.ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ
ഉരുള്‍പൊട്ടല്‍ ദുരന്തംതാല്‍ക്കാക പുനരധിവാസംസമയബന്ധിതമായി പൂര്‍ത്തിയാക്കും
കൽപ്പറ്റ : മന്ത്രി കെ.രാജന്‍ മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ആദ്യപടിയായുള്ള താല്‍ക്കാലിക പുനരധിവാസം സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രിസഭാ ഉപസമിതി അംഗവും റവന്യു വകുപ്പ് മന്ത്രിയുമായ കെ.രാജന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടത്തില്‍ 19 ക്യാമ്പുകളിലായി 983 കുടുംബങ്ങളാണ് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അഞ്ച് ക്യാമ്പുകളിലായി 35 കുടുംബങ്ങളാണുളളത്. ഇന്ന് (23.8.24) 19 കുടുംബങ്ങളെക്കൂടി താല്‍ക്കാലികമായി പുനരധിവസിപ്പിക്കും. പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ വീടുകള്‍ സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയുടെ ലിസ്റ്റ് ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
പനമരത്തെ വാഹനാപകടം:ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
പനമരം: പനമരത്ത് ബസും, സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. സ്‌കൂട്ടര്‍ യാത്രികനായിരുന്ന അഞ്ച്കുന്ന് കളത്തിങ്കല്‍ ഉന്നതിയിലെ മനു (24 ) വാണ് ചികിത്സയിലിരിക്കെ ഇന്ന് രാത്രിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. സഹയാത്രികനായ വരദൂര്‍ ചീങ്ങാടി കോളനിയിലെസുനീഷ് (19 ) സാരമായ പരിക്കുകളോടെ ചികിത്സയിലാണ്.