കൽപ്പറ്റ : പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും പ്രചരണത്തിന് നേതാക്കൾ ഇല്ലാതെ വരുന്ന അവസ്ഥ ഉണ്ടാവുമെന്ന് കോൺഗ്രസിനറിയാം.അതുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങള്‍
Category: Wayanad
പ്രിയങ്ക ഗാന്ധിയുടെ പേരിൽ അനാവശ്യമായി വയനാടിന് വണ്ടി കയറരുത് : നിർദ്ദേശം നൽകി നേതൃത്വം
കൽപ്പറ്റ : പ്രിയങ്കഗാന്ധിയുടെ മല്‍സരത്തിന്‍റെ പേരു പറഞ്ഞ് നേതാക്കള്‍ കൂട്ടത്തോടെ ചുരം കയറാതിരിക്കാന്‍ കോണ്‍ഗ്രസിന്‍റെ മുന്നൊരുക്കം. ചേലക്കരയിലും പാലക്കാടും തിരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കള്‍ അനാവശ്യമായി വയനാടിന് വണ്ടി കയറരുതെന്ന് കെപിസിസി കര്‍ശന നിര്‍ദേശം നല്‍കി. പാലക്കാട്ടെയും ചേലക്കരയിലെയും തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന് മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തി. ഗാന്ധി കുടുംബമാകെ വയനാട്ടിലേക്ക് വരുമ്പോള്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ചുരം കയറിയാല്‍ ചേലക്കരയിലും പാലക്കാട്ടും പ്രചരണത്തിന് നേതാക്കൾ ഇല്ലാതെ വരുന്ന അവസ്ഥ ഉണ്ടാവുമെന്ന് കോൺഗ്രസിനറിയാം.അതുകൊണ്ടാണ് ഈ ഉപതിരഞ്ഞെടുപ്പ് കാലത്ത് സംഘടനാ മുന്നൊരുക്കങ്ങള്‍
പോലീസ് സ്‌മൃതി ദിനം; വീരചരമം പ്രാപിച്ചവർക്ക് വയനാട് പോലീസിന്റെ ആദരാഞ്ജലി
കൽപ്പറ്റ : ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ വീരചരമം പ്രാപിച്ച പോലീസ് സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്‌മൃതി ദിനം ആചരിച്ചു. ഒക്ടോബർ 21ന് രാവിലെ ഡി.എച്ച്.ക്യൂ ക്യാമ്പിൽ ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്സിന്റെ നേതൃത്വത്തിൽ അനുസ്മരണ ദിന പരേഡ് നടന്നു. ജില്ലാ പോലീസ് മേധാവി സ്‌മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. 01.09.2023 മുതൽ 31.08.2024 വരെ ഡ്യൂട്ടിക്കിടയിൽ ജീവൻ ബലിയർപ്പിച്ച രാജ്യത്തെ 214 സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ച് ആദരാഞ്ജലികളർപ്പിച്ചു.1959-ലെ ഇന്ത്യാ-ചൈന
ചുരം ഗ്രീൻ ബ്രിഗേഡ് മഴ യാത്ര സംഘടിപ്പിച്ചു
അടിവാരം : സന്നദ്ധ സംഘടനയായ ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ചുരത്തിലൂടെ മഴയാത്ര സംഘടിപ്പിച്ചു,ഇന്ന് രാവിലെ ലക്കിടിയിൽ നിന്നും ആരംഭിച്ച മഴയാത്രയ്ക്ക് ചുരം ഗ്രീൻ ബ്രിഗേഡിൻ്റെ പ്രസിഡണ്ട് മുഹമ്മദ് ഇരഞ്ഞോണ അധ്യക്ഷത വഹിച്ചു ഗഫൂർ ഒതയോത്ത് സ്വാഗതം പറഞ്ഞുവയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു, സി എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹൈസ്കൂൾ വാഴക്കാട്,മർക്കസ് ലോ കോളേജ്,മർക്കസ് യൂനാനി മെഡിക്കൽ കോളേജ് പുതുപ്പാടി’ഹയർസെക്കൻഡറി സ്കൂൾ തുടങ്ങിയ
കല്പറ്റയിൽ സ്കിൽ ഡെവലപ്പ്മെന്റ് പാർക്ക് ആരംഭിച്ചു
കൽപ്പറ്റ : യുവാക്കളിലെ നേതൃത്വ പരിശീലനം ലക്ഷ്യം വെച്ചാരംഭിച്ച ലീഡർഷിപ്പ് വില്ലേജ് പദ്ധതിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ സ്കിൽ ഡെവലപ്പമെന്റ് പാർക്ക് ആരംഭിച്ചു. SSI കമ്പ്യൂട്ടർ ഇൻസ്റ്റിട്യൂറ്റിൽ ആണ് മറ്റു സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്കിൽ പാർക്ക് പ്രവർത്തിക്കുന്നത്. വ്യത്യസ്ത കോഴ്സുകളെയും തൊഴിലുകളെയും വിദ്യാർത്ഥികളെയും ഉദ്യോഗാർഥികളെയും പരിചയപ്പെടുത്തുക, വിദഗ്ധരുമായി നേരിട്ട് സംവദിക്കാനുള്ള അവസരവും സ്കിൽ പാർക്കിൽ ഉണ്ടാകും. വിദ്യാർഥികൾക്ക് ഇന്റേൺഷിപ് അവസരങ്ങൾ ഇവിടെ ഉണ്ടാകും. വെള്ളിയാഴ്‌ചകളിൽ സൗജന്യ സ്പോകെൻ ഇംഗ്ലീഷ്, ഇന്റർവ്യൂ പരിശീലനം ഉണ്ടായിരിക്കുന്നതാണ്. AFRC, Global Bamboo Institute,
ലോക്സഭാ ഉപതെരഞ്ഞെടുപ്പ്:ജില്ലയില്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് രണ്ട് പേര്‍
കൽപ്പറ്റ : വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന് ഇത് വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് രണ്ട് സ്ഥാനാര്‍ത്ഥികള്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഷെയ്ക്ക് ജലീല്‍ ഇന്നലെ (ഒക്ടോബര്‍ 21) ജില്ലാ കളക്ടര്‍ കൂടിയായ ജില്ലാ വരണാധികാരി ഡി.ആര്‍ മേഘശ്രീക്ക് നാമനിര്‍ദ്ദേശ പത്രിക നല്‍കി. ഒക്ടോബർ 18 ന് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. കെ പത്മരാജൻ പത്രിക നൽകിയിരുന്നു. അവധി ദിവസങ്ങളില്‍ ഒഴികെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക നല്‍കാനുള്ള
മുതിർന്ന വൈദികരെ ആദരിച്ചു
കൽപ്പറ്റ : ഓർത്തഡോക്സ് സഭയിലെ മുതിർന്ന വൈദികരും കൽപറ്റ സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ മുൻ വികാരിമാരുമായിരുന്ന വെരി റവ. ഏബ്രഹാം മാത്യു എടേക്കാട്ടിലിനെയും റവ. ഫാദർ ജോസഫ് കട്ടക്കയത്തിനെയും ഇടവക ജനങ്ങൾ ആദരിച്ചു. ഇടവകയുടെയും സഭയുടെയും വളർച്ചയ്ക്ക് അളവറ്റ സംഭാവനകൾ നൽകിയ ശ്രേഷ്ഠ വ്യക്തിത്വത്തങ്ങളാണ് ഇരുവരുമെന്നും അവരുടെ ജീവിതം വൈദികർക്കും പ്രേഷിത പ്രവർത്തകർക്കും സമൂഹത്തിനും ഉത്തമ മാതൃകയാണെന്ന് കൽപ്പറ്റ ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ അധ്യക്ഷത വഹിച്ചു കൊണ്ട് പള്ളി വികാരി റവ.ഫാ. സഖറിയ വെളിയത്ത്
ജേസി- സീ.കെ. രതീഷ് കുമാറിനെ ആദരിച്ചു
കൽപ്പറ്റ : ജെസിയിലെ മുതിർന്ന അംഗമായ സി.കെ. രതീഷ് കുമാറിനെ സ്തുത്യർഹമായ സേവനത്തിന് കൽപ്പറ്റ ടൗൺ ജേസീസ് ആദരിച്ചു. പിണങ്ങോട് ജി. ആർ. ടി. ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശാന്ത് രാജേഷ് സ്വാഗതവും അഡ്വ. നീലിക്കണ്ടി സാദിഖ് അദ്ധ്യക്ഷതയും വഹിച്ചു. ടി.ഡി. ജൈനൻ , സനോജ്, രത്നരാജ് , അറക്കൽ ഹാരീസ്, ടി.വിനയൻ, വി.ബി. വിനയ്, സജീവ് രാഗേഷ്, ജിഗീഷ്, യശ്വന്ത്, പ്രദീപ്, ഡോക്ടർ നൗഷാദ് പളളിയാൽ, മഹാദേവൻ, ശിവദാസ് എന്നിവർ സംസാരിച്ചു.
മല്ലികാർജജുൻ ഖർഗെയും സോണിയ ഗാന്ധിയും എത്തും. പ്രിയങ്ക ഗാന്ധി ബുധനാഴ്ച്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കും
കല്പറ്റ : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്സൺ സോണിയ ഗാന്ധി എം. പി. യുമെത്തും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുന്ന റോഡ് ഷോ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്തു നിന്ന് പതിനൊന്നിന് ആരംഭിക്കും. പന്ത്രണ്ട് മണിയോടെ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കും.
പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ ബോയ്സ്ടൗണിൽ റോഡ് ഉപരോധിക്കും
പേരിയ : മാനന്തവാടി-തലശ്ശേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടിട്ടു രണ്ടരമാസം പിന്നിട്ടിട്ടും . ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വമില്ലായ്മയും അശാസ്ത്രീയമായ മണ്ണെടുപ്പും കാരണം റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്ന സാഹചര്യത്തിൽ പേരിയ ചുരം ആക്ഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച9.30 മുതൽ 42ാം മൈൽ(ബോയ്സ് ടൗണിൽ) റോഡ് ഉപരോധിക്കുമെന്ന് ആക്ഷൻ കമ്മറ്റി അറിയിച്ചു
പ്രിയങ്ക ഗാന്ധിയുടെ പത്രിക സമർപ്പണം 23 ന്; രാഹുൽ ഗാന്ധിയും എത്തും
കല്പറ്റ : വയനാട് പാർലമെന്റ് ഉപാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി എ. ഐ. സി. സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഈ വരുന്ന 23 ന് നാമനിർദ്ദേശക പത്രിക സമർപ്പിക്കും. ലോകസഭ പ്രതിപക്ഷ നേതാവും വയനാട് മുൻ എം. പി. യുമായ രാഹുൽ ഗാന്ധിയോടൊപ്പം റോഡ്ഷോയിൽ പങ്കെടുത്ത ശേഷമാവും വയനാട് കലക്ടറേറ്റിൽ വരണാധികാരിയായ ജില്ലാ കളക്ടർക്ക് മുന്നിൽ പത്രിക സമർപ്പിക്കുകയെന്ന് വയനാട് പാർലമെന്റ് തിരഞ്ഞെടുപ്പ് സമിതി കൺവീനർ എ.പി. അനിൽ കുമാർ എം.എൽ.എ.
ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് തുടക്കമായി
സുൽത്താൻ ബത്തേരി : വയനാട് ജില്ലാ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിന് സുൽത്താൻ ബത്തേരി സെന്റ് മേരിസ് കോളേജ് ഗ്രൗണ്ടിൽ തുടക്കമായി. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി പുരുഷ-വനിതാ ടീമുകൾ മത്സരങ്ങളിൽ മാറ്റുരക്കും. സെന്റ്മേരിസ് കോളേജ് റെസിഡന്റ് മാനേജർ ജോൺ മത്തായി നൂറനാൽ ചാമ്പ്യൻഷിപ്പ് ഉത്ഘാടനം ചെയ്തു. സൈക്കിൾ പോളോ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി പി സുധീഷ് അധ്യക്ഷത വഹിച്ചു. സത്താർ വിൽട്ടൻ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. സാജിദ് എൻ സി, സംഷാദ് പി., സമീർ സി
നവ്യ ഹരിദാസ് വയനാട് ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി
കൽപ്പറ്റ : കോഴിക്കോട് കോർപ്പറേഷനിലെ ബിജെപി പാർലമെൻ്ററി പാർട്ടി നേതാവും, മഹിളാ മോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ശ്രീമതി നവ്യാ ഹരിദാസിനെ വയനാട് പാർലമെൻ്റ് മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.കോഴിക്കോട് കോർപ്പറേഷനിൽ രണ്ടു തവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള നവ്യ ഹരിദാസ്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലം സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. തിങ്കളാഴ്ച കൽപ്പറ്റയിൽ എത്തുന്ന സ്ഥാനാർത്ഥിയെ പ്രവർത്തകരും നേതൃത്വവും ചേർന്ന് റോഡ് ഷോ ആയി സ്വീകരിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് പ്രശാന്ത് മലവയൽ അറിയിച്ചു.
ചൂരൽമല-മുണ്ടക്കൈ ദുരന്തം വീട് നഷ്ടപ്പെട്ട ജീവനക്കാർക്ക് താത്കാലിക ഭവനങ്ങൾ നൽകി.
മേപ്പാടി : ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലെ ജീവനക്കാർക്ക് ഒരുക്കിയ താത്കാലിക ഭവനങ്ങളുടെ താക്കോൽ ദാനം മേപ്പാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാ രാമസ്വാമി, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ, മേപ്പാടി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി നാസർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാജു ഹെജമാടി, ആറാം വാർഡ് മെമ്പർ റംലാ ഹംസ എന്നിവർ സംയുക്തമായി നിർവഹിച്ചു.
വയനാട് പാർലമെന്റ് മണ്ഡലത്തിൽ സത്യൻ മൊകേരി ഇടത് സ്ഥാനാർത്ഥി
കൽപ്പറ്റ: പ്രിയങ്ക ഗാന്ധിക്കെതിരെ വയനാട് പാർലമെന്റ് മണ്ഡലത്തിൽ സത്യൻ മൊകേരി ഇടത് സ്ഥാനാർത്ഥിയാകും.സത്യന്‍ മൊകേരി സ.പി.ഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ സെക്രട്ടറിയും അഖിലേന്ത്യ കിസാന്‍സഭ ദേശീയ സെക്രട്ടറിയുമാണ്. സിപിഐ സംസ്ഥാന അസി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായിരുന്ന പി കേളപ്പന്‍ നായരുടെയും കല്ല്യാണിയുടെയും മകനായി 1953 ഒക്ടോബര്‍ രണ്ടിന് ജനിച്ച സത്യന്‍ എഐഎസ്എഫിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. വട്ടോളി ഹൈസ്കൂള്‍ യൂണിറ്റ് സെക്രട്ടരി, നാദാപുരം മണ്ഡലം സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്
ഡിവൈഎഫ്ഐ ജില്ലയിൽ ഒന്നേകാൽ ലക്ഷം യുവജനങ്ങളെ അംഗങ്ങളാക്കും
കൽപ്പറ്റ : “സോഷ്യലിസമാണ് ഭാവി സമരമാണ് മാർഗ്ഗം” എന്ന മുദ്രാവാക്യമുയർത്തിഡിവൈഎഫ്ഐ മെമ്പർഷിപ്പ് ക്യാമ്പയിൻ പ്രവർത്തനം വയനാട് ജില്ലയിൽ തുടരുന്നു. ഒന്നേകാൽ ലക്ഷം പേരെ അംഗങ്ങളാക്കും. ‘കക്ഷി അമ്മിണിപ്പിള്ള’ സിനിമയിലൂടെ പ്രശസ്തനായ തിരക്കഥാകൃത്ത് മാനന്തവാടി കണിയാരം സ്വദേശി സനിലേഷ് ശിവന് മെമ്പർഷിപ്പ് നൽകി ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റിയംഗം ഷിജി ഷിബു, ജില്ലാ വൈസ് പ്രസിഡണ്ട് അർജ്ജുൻ ഗോപാൽ, ജില്ലാ കമ്മിറ്റിയംഗം ബിനീഷ് മാധവ്
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ മെഡിക്കൽ എക്സിബിഷൻ
മേപ്പാടി : ലോക അനാട്ടമി ദിനാചാരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ അക്കാദമിക് ബ്ലോക്കിൽ അനാട്ടമി വിഭാഗം നടത്തുന്ന സൗജന്യ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉദ്ഘാടനം നിർവഹിച്ചു.ഒക്ടോബർ 16 മുതൽ 20 വരെ നീണ്ടു നിൽക്കുന്ന പ്രദർശനത്തിൽ മനുഷ്യ ശരീരത്തിലെ എല്ലാ ഭാഗങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഹൃദയം, വൃക്കകൾ, ശ്വാസകോശം, ശ്വസന നാളം, കൈപ്പത്തി, കാൽമുട്ടുകൾ, ഹൃദയത്തിന്റെ ഉൾവശം, കരളും പിത്തസഞ്ചിയും, അന്നനാളം, ആമാശയം, പ്ലീഹ, ചെറുകുടൽ, വൻകുടൽ, ഇടുപ്പിന്റെ നെടുകെയുള്ള ഛേദം, തലച്ചോർ,
ദീർഘദൂര ഓട്ടത്തിൽ സ്വർണത്തിളക്കവുമായി തോമസ്
മാനന്തവാടി : ദ്വാരക സ്വദേശി തോമസ് പള്ളിത്താഴത്ത് യു.എസ്.ടെക്നോളജി ഗ്രൂപ്പ് നടത്തിയ തിരുവനന്തപുരം മാരത്തണിൽ സ്വർണ്ണം നേടി. മൂന്നു മണിക്കൂർ 36 മിനിറ്റ് കൊണ്ട് 42 കിലോമീറ്റർ ഓടിയെത്തിയാണ് 55+ കാറ്റഗറിയിൽ സ്വർണ്ണം നേടിയത്. ഈ മാസം ആറാം തീയതി നടന്ന ആലപ്പുഴ ബീച്ച് റണ്ണിലും 60+ കാറ്റഗറിയിലെ സ്വർണ്ണം ഇദ്ദേഹത്തിനായിരുന്നു.തോണിച്ചാൽ അരാമിയാ സ്കൂളിലെ ബസ് ഡ്രൈവറാണ് തോമസ്.
പേരിയ ചുരം റോഡിനോടുള്ള അവഗണന തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിക്കുമെന്ന് വ്യാപാരികൾ
കൽപ്പറ്റ : പേരിയ മാനന്തവാടി ബാവലി റോഡിൽ വയനാട് അതിർത്തിയിൽ റോഡിൽ വിള്ളൽ വീണ് ഗതാഗതം തടസ്സപ്പെട്ടിട്ട് രണ്ടര മാസം പിന്നിടുന്നു .ഉദ്യാഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലാത്തത്കൊണ്ട് മാത്രം അശാസ്ത്രീയമായ മണ്ണെടുപ്പും നിർമ്മാണ പ്രവർത്തനവും കൊണ്ട് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ പരിതാപകരമാണ് ഇത്തരത്തിൽ ആണ് ഇതിന്റെ പ്രവർത്തി കൊണ്ടുപോകുന്നത് എങ്കിൽ ഏത് കാലത്ത് പണി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പോലും പറയാൻ സാധിക്കില്ല വരായാൽ ,പേരിയ 39,പേരിയ 36,പേരിയ 34,ചന്ദനത്തോട് ,അലാർ ,അയിനിക്കൽ തുടങ്ങിയ പ്രദേശത്തുള്ള ആളുകൾ അനുഭവിക്കുന്ന
സ്വയ നാസറിന് സൈക്കോളജിയിൽ ഡോക്ടറേറ്റ്
കൽപ്പറ്റ : സ്വയനാസറിന് സൈക്കോളജിൽ ഡോക്ടറേറ്റ് ലഭിച്ചു. തോട്ടം തൊഴിലാളികളായ സ്ത്രീകൾക്കിടയിൽ തൊഴിലിടങ്ങളിലും ജോലിയിൽ നിന്ന് പിരിഞ്ഞവരിലും ഉണ്ടാകുന്ന മാനസിക ശാരീരിക സമ്മർദ്ദവും, രോഗവും വ്യതിയാനവും ആണ് ഗവേഷണ വിഷയം. ക്ലിനിക്കൽ പഠനം ആയിരുന്നു. അരുണോദയ യൂണിവേഴ്സിറ്റിയിലായിരുന്നു ഗവേഷണ പഠനം നടത്തിയത് ആനുകാലിക വിഷയങ്ങളിൽ എഴുതുകയും ഇടപെടുകയും ചെയ്യുന്ന സ്വയ നാസർ നിലവിൽ സാക്ഷരതാമിഷൻ്റെ കീഴിൽ അക്ഷര കൈരളി മാസികയുടെ ഡ്യൂട്ടി ചെയ്യുന്നു.കെ എം അബ്ദുൽ നാസറാണ് ഭർത്താവ്. ഹലീമ കെ എം , ആസ്യ കെ
വൈത്തിരി ഉപജില്ല സ്കൂൾ കായികമേളക്ക് പ്രൗഢഗംഭീരമായ തുടക്കം
കൽപ്പറ്റ: വൈത്തിരി ഉപജില്ല സ്കൂൾ ഒളിമ്പിക്സിന് ജില്ലാ സ്റ്റേഡിയത്തിൽ തുടക്കം.വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ കായികമേള ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളിൽ നിന്നും ആയിരത്തോളം കായികതാരങ്ങൾ മേളയിൽ പങ്കെടുത്തു.വയനാട് ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂളിന്റെ എൻസിസി,എസ് പി സി വിദ്യാർത്ഥികൾ നടത്തിയ ഫ്ലാഷ് മോബും ,നൃത്തവും ഉദ്ഘാടനചടങ്ങിന് മാറ്റുകൂട്ടി.ദേശീയ കായികതാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാറിൽ നിന്നും ദീപശിഖ ഏറ്റുവാങ്ങി. ഗ്രൗണ്ടിൽ അണിനിരന്ന വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികൾ അതിജീവനത്തിൻ്റെ സന്ദേശം പകർന്നു. കായികമേളയുടെ
വയനാട് ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും
കല്പറ്റ : വയനാട് ദുരന്ത ബാധിതർക്കായി കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ കൈത്താങ്.അർഹരായവർക്ക് മൂന്ന് വീടുകൾ നിർമ്മിച്ചു നൽകും. സർക്കാരോ സന്നദ്ധ പ്രവർത്തകരോ എം. എൽ.എ യോ നിർദ്ദേശിക്കുന്ന സ്ഥലത്ത് ഏറ്റവും അർഹരായ മൂന്ന് കുടുംബങ്ങൾക്ക് താമസിക്കാനാവശ്യമായ മുഴുവൻ സൗകര്യങ്ങൾ ഒരുക്കി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നൽകാനാണ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നാൽപ്പത്തി അഞ്ചു ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.സംസ്ഥാന ഭാരവാഹികളും വയനാട് ജില്ലാ നേതാക്കളും ദുരന്ത ഭൂമി സന്ദർശിക്കുകയും ടി. സിദ്ധീഖ്
കണ്ണൂർ എഡിഎം ന്റെ ആത്മഹത്യ- കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ സർക്കാർ തയ്യാറാകണം
കൽപ്പറ്റ : കണ്ണൂർ എ ഡി എം ആയിരുന്ന എം കെ നവീൻ ബാബുവിനെ അധിക്ഷേപിച്ച് ആത്മഹത്യയിലേക്ക് നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള എൻ ജി ഒ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ല കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധവും മാർച്ചും സംഘടിപ്പിച്ചു. ജീവനക്കാരെ പീഡിപ്പിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണമെന്നും സർക്കാർ ജീവനക്കാർ സർക്കാരിന്റെ ഭാഗമാണെന്നും ഇവർക്ക് ഭയപ്പാട് ഇല്ലാതെ ജോലി ചെയ്യാൻ സർക്കാർ സംവിധാനം
ദേശീയ പാതയിൽ മുത്തങ്ങക്ക് സമീപം വാഹനാപകടം യുവാവ് മരിച്ചു
ബത്തേരി : പൊൻകുഴിക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച ബൈക്കാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് സ്വദേശി ആൽബി ടി . അഗസ്റ്റ്യനാണ്(24) മരിച്ചത്. സഹയാത്രികനായ കോഴിക്കോട് ബീച്ച് സ്വദേശി ആഷറി(22) ന് ഗുരുതര പരിക്ക് പറ്റി. .ഇയാളെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി രാവിലെ എട്ടരയോടെയായിരുന്നു അപകടം.
വൈവിധ്യങ്ങളുടെ മേളയൊരുക്കി ഡി.ഡി.യു.ജി.കെ.വൈ. ഭക്ഷ്യമേള സമാപിച്ചു
കൽപ്പറ്റ : നൈപുണ്യ വികസനവും സുസ്ഥിരമായ തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ.സ്കീമിൽ lകുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിലാണ് ഇന്ന് ഭക്ഷ്യമേള സംഘടിപ്പിച്ചത് . ഹോട്ടൽ മാനേജ്മെൻറ്, ഏവിയേഷൻ എന്നീ കോഴ്സുകളാണ് ലൗ ഗ്രീൻ അക്കാദമിയിൽ നടക്കുന്നത്. പഠനത്തിൻറെ ഭാഗമായാണ് വിവിധ ബാച്ചുകളിലെ 175 കുട്ടികൾ ഭക്ഷ്യമേളയും ഡെമോ എയർപോർട്ട് പ്രദർശനവും നടത്തിയത്.ചടങ്ങിൽ വയനാട് അസിസ്റ്റൻറ് കലക്ടർ എസ് ഗൗതംരാജ് ഐ.എ.എസ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, എഡി.എം.എസ് അമീൻ
ആൻലിയ മാത്യുവിന് പൾസ് എമർജൻസി ടീം സ്വീകരണം നൽകി
പടിഞാറത്തറ : പൾസ് എമർജൻസി ടീം കേരളയുടെ കാവുംമന്ദം യൂണിറ്റ് സംസ്ഥാന തലത്തിൽബോളിബാൾ ടൂർണ മെൻ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വയനാട് ജില്ലാ ടീം അംഗം ആൻലിയ മാത്യുവിന് സ്നേഹാദരം നൽകി. യൂണിറ്റ് പ്രസിഡൻ്റ് ശിവാനന്ദൻ, സിക്രട്ടറി അനീഷ് ട്രഷറർ വി.മുസ്തഫ ,. കെ.ടിഷിബു , മുസ്തഫ പി.കെ.സിദ്ധീഖ് ,മൊയ്തുട്ടി പ്രജീഷ്, രാജേഷ്, ശാന്തി അനിൽ, പ്രിയ ബാബു,വൽസലനളിനാക്ഷൻ ,ഗഫൂർ ഒല്ലാശ്ശേരി, അഞ്ചൽ സഫ് എന്നിവർ പങ്കെടുത്തു.
സൺഡേ സ്കൂൾ കേന്ദ്ര കലോൽസവം;മലബാർ ഭദ്രാസനത്തിന് രണ്ടാംസ്ഥാനം
മീനങ്ങാടി : യാക്കോബായ സൻഡേ സ്ക്കൂൾ അസോസിയേഷൻ്റെ കേന്ദ്ര മൽസരത്തിൽ മലബാർ ഭദ്രാസനത്തിന് റണ്ണേഴ്സ് അപ്പ് കിരീടം. എറണാകുളം പുത്തൻകുരിശിൽ വെച്ചായിരുന്നു മത്സരം. വയനാട്, നീലഗിരി ഉൾപ്പെടുന്ന മലബാർ ഭദ്രാസനത്തിന്സീനിയർ ബാല പ്രതിഭ, സബ് ജൂനിയർ വിഭാഗത്തിൽ ഓവറോൾ മൂന്നാം സ്ഥാനം, ജൂനിയർ, സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനവും ലഭിച്ചു. സൺഡേ സ്കൂൾ അസോസിയേഷൻ പ്രസിഡൻ്റ് മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്തയിൽ നിന്നും ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ്, സെക്രട്ടറി ജോൺ ബേബി ,കേന്ദ്ര കമ്മിറ്റിയംഗം ഇ.പി
ജുനൈദ് കൈപ്പാണിയെ നെഹ്റു യുവകേന്ദ്ര അനുമോദിച്ചു
മക്കിയാട് : രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ അവാർഡിന് അർഹനായ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ തൊണ്ടർനാട് ഞാറലോട് ഉന്നതിയിൽ വെച്ച് നെഹ്‌റു യുവകേന്ദ്രയും കിങ്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ചേർന്ന് ആദരിച്ചു.സാംസ്‌കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് സെക്രട്ടറി എ.കെ ലികേഷ് അധ്യക്ഷത വഹിച്ചു.അതോടൊപ്പം നടന്ന അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണ പരിപാടികളുടെ ഭാഗമായുള്ളപ്രകൃതിസൗഹൃദ സന്ദേശ ബോധവത്കരണ ക്ലാസിനു എസ്.എം പ്രമോദ് മാസ്റ്റർ
ഡി.ഡി.യു.ജി.കെ.വൈ യുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു
കൽപ്പറ്റ : നൈപുണ്യ വികസനവും സംരംഭകത്വവും സുസ്ഥിരമായ തൊഴിലവസരങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഡി.ഡി.യു.ജി.കെ.വൈ യുടേയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ പുളിയാർമല ലൗ ഗ്രീൻ അസോസിയേഷനിൽ 14ന് തിങ്കളാഴ്ച ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. ഡി.ഡി.യു.ജി.കെ.വൈ യുടേയും കുടുംബശ്രീയുടെയും കീഴിൽ ഹോട്ടൽ മാനേജ്മെൻറ്, ഏവിയേഷൻ എന്നീ കോഴ്സുകളാണ് ലൗ ഗ്രീൻ അക്കാദമിയിൽ നടക്കുന്നത്. പഠനത്തിൻറെ ഭാഗമായാണ് വിവിധ ബാച്ചുകളിലെ 175 കുട്ടികൾ ഭക്ഷ്യമേളയും ഡെമോ എയർപോർട്ട് പ്രദർശനവും നടത്തുന്നത്. പഠനം നടത്തുന്ന മുഴുവൻ വിദ്യാർഥിനി വിദ്യാർത്ഥികളും അഭിമുഖങ്ങളിൽ വിജയിച്ച് ഇന്ത്യയിലെ മികച്ച
റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം ലോഗോ ക്ഷണിച്ചു
കൽപ്പറ്റ : നവംബർ 19-22 തീയ്യതികളിൽ നടവയൽ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്ഉചിതമായ ലോഗോ ക്ഷണിച്ചു. വിദ്യാർത്ഥികൾ, അധ്യാപകർ, പൊതുജനങ്ങൾ തുടങ്ങിയവർക്ക്ലോഗോ തയ്യറാക്കിസമർപ്പിക്കാം . രൂപകൽപ്പന ചെയ്ത ലോഗോയുടെ ഹാർഡ് കോപ്പിയും സോഫ്റ്റ് കോപ്പിയും സീൽ ചെയ്ത കവറിൽ ഒക്ടോബർ 21 ന് തിങ്കളാഴ്ച 3 മണിക്ക് മുമ്പായി പ്രിൻസിപ്പാൾസെൻ്റ് തോമസ്ഹയർ സെക്കൻ്ററിസ്കൂൾനടവയൽ വിലാസത്തിൽ ലഭിക്കണം.വയനാട് റവന്യു ജില്ലാ സ്കൂൾ കലോത്സവം 2024 ആഥിത്യം വഹിക്കുന്നസ്കൂളിന്റെ പേര്, സ്ഥലം,