റേഷൻകടയിലെത്തി അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

പനമരം : റേഷൻ കടയിലെത്തി ബഹളമുണ്ടാക്കുകയും, അസഭ്യം പറയുകയും ഇ പോസ് മെഷിൻ എടുത്തെറിഞ്ഞ് കേടുപാടുകൾ വരുത്തുകയും ചെയ്‌ത യുവാവിനെ പനമരം പോലീസ് അറസ്റ്റ് ചെയ്തു. ചുണ്ടക്കുന്ന് സ്വദേശി ജിനേഷ് (32) നെയാണ് പനമരം പോലീസ് ഇൻസ്പെക്ടർ സി.വി ബിജു അറസ്റ്റ് ചെയ്‌തത്. പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ ചുണ്ടക്കുന്ന് എആർഡി 80 നമ്പർ റേഷൻ കടയിൽ ഇന്നലെ വൈകീട്ടാണ് സംഭവം. അയ്യായിരം രൂപയോളം നാശനഷ്ടം വരുത്തിയതായാണ് പരാതി. പ്രതിക്കെതിരെ പൊതു മുതൽ നശിപ്പിച്ചതിനും, മറ്റ് വകുപ്പകൾ

Read More

മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ : കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കണം : ജനകീയ കമ്മിറ്റി രൂപീകരിച്ചു

മേപ്പാടി : മുണ്ടക്കൈ – ചുരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മുതൽ ചാലിയാർ പുഴയിൽ തിരച്ചിൽ ഊർജിതമാക്കണമെന്ന് ദുരന്തബാധിതരുടെ നേതൃത്വത്തിൽ നടന്ന ജനകീയ കമ്മിറ്റി രുപീകരണ യോഗം ആവശ്യപ്പെട്ടു. ദുരന്തബാധിതരായ മുഴുവൻ ആളുകളുടേയും പുനരധിവാസം ഉറപ്പാക്കുക, പരുക്കേറ്റവർക്ക് നഷ്ടപരിഹാരം നൽകുക, തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കുക, കൃഷിഭൂമി നഷ്ടപ്പെട്ടവർ, വ്യാപാരികൾ, ടാക്സി, ഓട്ടോ തൊഴിലാളികൾ, വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ടവർ എന്നിവർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കൃഷിക്ക് ആവശ്യമായ വൈദ്യുതി പുനസ്ഥാപിക്കുക, പുത്തുമലയിലെ പൊതു ശ്മാശനത്തിലേക്കുള്ള റോഡ് ഗതാഗത

Read More

കേന്ദ്ര ജനവിരുദ്ധ നയങ്ങൾക്കെതിരെ ജീവനക്കാരുടെ ഉജ്ജ്വല മാർച്ച്

കൽപ്പറ്റ : കേരളത്തെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക ,സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രങ്ങൾ നയങ്ങൾ തിരുത്തുക , പി.എഫ് ആർ.ഡി എ നിയമം പിൻവലിക്കുക തുടങ്ങി മുദ്രാവാക്യങ്ങൾ ഉയർത്തി കേരള എൻ.ജി.ഒ. യൂണിയൻ മേഖലാ കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജില്ലയിൽ കൽപ്പറ്റ, മാനന്തവാടി, ബത്തേരി മേഖലകളിലായ് നൂറ് കണക്കിന് ജീവനക്കാർ മാർച്ചിൽ അണിനിരന്നു .കൽപ്പറ്റ എസ്.കെ.എം. ജെ സ്കൂൾ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച്

Read More

മുണ്ടക്ക ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാകരങ്ങളായ സന്നദ്ധ സംഘടനാ പ്രതിനിധികളെ ആദരിച്ചു

കല്‍പ്പറ്റ . മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാകരങ്ങളായ സന്നദ്ധ സംഘടന പ്രതിനിധികള്‍, സേനാ വിഭാഗങ്ങള്‍, വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവരെ വയനാട് പ്രസ് ക്ലബ്ബും കേരള വ്യാപാര വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയും സംയുക്തമായി ആദരിക്കും. ‘കരുതലായവര്‍ക്ക് സ്‌നേഹാദരം’ എന്ന പേരില്‍ സെപ്തംബര്‍ ഒമ്പതിന് വൈകീട്ട് മൂന്ന് മണി മുതല്‍ ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ വെച്ചാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.ഭവന നിര്‍മാണ, റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ ആദരിക്കല്‍

Read More

ദുരന്തബാധിതർക്കുള്ള വാടകയും അടിയന്തര സഹായവും വർധിപ്പിക്കണം മുഖ്യമന്ത്രിക്ക് കത്തെഴുതി : രാഹുൽഗാന്ധി

കല്പറ്റ: വയനാട് ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട് നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്. താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ദുരന്തത്തിൽ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ

Read More

പോഷകാഹാര മാസാചരണം ആരംഭിച്ചു

കല്പറ്റ: വയനാട് ദുരന്തത്തിൽ വീടും ജീവനോപാധിയും നഷ്ടപ്പെട്ടവർക്ക് നൽകുന്ന അടിയന്തിര സഹായവും വാടകയും വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വീട് നഷ്ടപ്പെട്ടവർക്ക് വാടകയ്ക്ക് നൽകുന്ന ആറായിരം രൂപ മേപ്പാടി പഞ്ചായത്തിൽ അപര്യാപ്തമാണ്. താൽക്കാലിക ആശ്വാസമായി നൽകുന്ന പതിനായിരം രൂപയും പുതിയ ഒരു വീട്ടിലേക്ക് മാറുന്നവർക്ക് അപര്യാപ്തമാണെന്നും അതിനാൽ വാടക മേപ്പാടിയിൽ നിലവിലുള്ള വാടകയുടെ തുകയിലേക്ക് വർധിപ്പിക്കുകയും അടിയന്തിര സഹായധനം വർദ്ധിപ്പിക്കുകയും വേണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു. ദുരന്തത്തിൽ ഒട്ടേറെ കൃഷിഭൂമിയും ജനങ്ങളുടെ

Read More

ചീയാമ്പം പള്ളിയിൽ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭച്ചു

പുൽപ്പള്ളി : സർവ്വമത തീർത്ഥാടന കേന്ദ്രമായ ചീയമ്പം മാർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെ നടത്തപ്പെടുന്ന പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിന് ഒരുക്കങ്ങൾ ആരംഭിച്ചു. വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ട്കുടി ചെയർമാനായും, ട്രസ്റ്റി വർഗീസ് തോട്ടത്തിൽ വൈസ് ചെയർമാനായും സെക്രട്ടറി യാക്കോബ് പള്ളത്ത് ജനറൽ കൺവീനറായും റെജി ആയത്തുകുടിയിൽ പബ്ലിസിറ്റി കൺവീനറായും ആഘോഷ കമ്മിറ്റിക്ക് രൂപം നൽകി. വിവിധ സബ് കമ്മിറ്റികളും യോഗം തെരഞ്ഞെടുത്തു.

Read More

തളിമല എസ്റ്റേറ്റിൽ ബി എം എസ് യൂണിറ്റ് രൂപീകരിച്ചു

കൽപ്പറ്റ : ഐഷ പ്ലാൻ്റേഷൻ തളിമല എസ്റ്റേറ്റിൽ വയനാട് എസ്റ്റേറ്റ് മസ്ദൂർ സംഘം (ബി എം എസ് ) യൂണിറ്റ് കമ്മിറ്റി രൂപീകരിച്ചു. സി.ഐ.ടി.യു, ഐ എൻ ടി യു സി യൂണിയനങ്ങളിൽ നിന്നും രാജിവച്ച് ബി.എം.എസിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചവർക്ക് യൂണിയൻ ജനറൽ സെക്രട്ടറി പി കെ മുരളീധരൻ മെമ്പർഷിപ്പ് വിതരണം ചെയ്തു. യൂണിറ്റ് ഭാരവാഹികളായികെ ഗിരീഷ് (പ്രസിഡണ്ട്),പി വി രജീഷ്, മഹേന്ദ്രൻ (വൈസ് പ്രസിഡൻറ് മാർ)സുരേഷ് എം (സെക്രട്ടറി), രഞ്ജു ജി, സന്തോഷ് കുമാർ

Read More

പനമരം സി എച്ച് സി ഈ ഹെൽത്ത് സംവിധാനത്തിലേക്ക്….

പനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ ഇ -ഹെൽത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ഏകീകൃത ആരോഗ്യ തിരിച്ചറിയൽ കാർഡ് ( യു.എച്ച്. ഐ.ഡി ) വിതരണം പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടിയുടെ അധ്യക്ഷതയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു. ഇ -ഹെൽത്ത് സംവിധാനം നിലവിൽ വരുന്നതോടെ സി എച്ച് സിയിൽ വരുന്ന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ഓൺലൈൻ ആയി

Read More

ഓപ്പറേഷൻ പി ഹണ്ട്- മൂന്നുപേർക്കെതിരെ കേസ് എടുത്തു

കൽപ്പറ്റ : കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനായുള്ള ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ജില്ലയിൽ ഞായറാഴ്ച മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം വയനാട് ജില്ലയിൽ 11 ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് മൂന്ന് പേർക്കെതിരെ കേസെടുത്തത്. മീനങ്ങാടി, പുൽപള്ളി, വൈത്തിരി സ്റ്റേഷനുകളിലായാണ് മൂന്ന് കേസുകൾ. മൂന്ന് ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു.

Read More

ടെലിഗ്രാം ടാക്സ് വഴി 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ

കൽപ്പറ്റ : മാനന്തവാടി സ്വദേശിനിയിൽ നിന്നും ഷെയർ ട്രെഡിങ് നടത്തി ലാഭം നൽകാം എന്ന് വിശ്വസിപ്പിച്ചു 12.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ചെന്നൈയിൽ നിന്നും വയനാട് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഷജു ജോസഫും സംഘവും അറസ്റ്റ് ചെയ്തു. ചെന്നൈ കോളത്തു വഞ്ചേരി സ്വദേശിയായ മുരുഗൻ (41) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ മാർച്ച്‌ മാസത്തിൽ ടെലിഗ്രം വഴി ബന്ധപെട്ട തട്ടിപ്പുകാർ പരാതിക്കാരിക്ക് ഓൺലൈൻ ഷെയർ ട്രെഡിങ് വഴി ലഭിച്ച ലാഭം പിൻവലിക്കാൻ

Read More

ദുരിതാശ്വാസത്തിൽ വകുപ്പുകളുടെ ഏകോപനം ശക്തമാക്കണം : വയനാട് ടൂറിസം സജീവമെന്നത് ലോകത്തെ അറിയിക്കണം – രാഹുൽ ഗാന്ധി

കല്പറ്റ : വയനാട് ദുരന്തം ഒരു ചെറിയ മേഖലയെ മാത്രം ബാധിച്ച ദുരന്തമാണ്. എന്നാൽ വയനാട് ആകെ അപകടകാരമാണെന്ന പ്രതീതി സൃഷ്ടിക്കപ്പെടുന്നത് വയനാട് ടൂറിസം സാധ്യതകളെ ഇല്ലാതെയാക്കുമെന്ന് ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വയനാട്ടിലെ മുതിർന്ന യു. ഡി.എഫ്. നേതാക്കന്മാരുമായി നടത്തിയ ദുരിതാശ്വാസ പ്രവർത്തനത്തിന്റെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈനായി നടന്ന യോഗത്തിന്റെ വീഡിയോ സമൂഹ മാധ്യമമായ എക്‌സിൽ അദ്ദേഹം പങ്ക് വച്ചു. വയനാട് ടൂറിസം സജീവമാവേണ്ടത് ദുരന്തത്തെ മറികടക്കാൻ കൂടി ആവശ്യമാണ്. സർക്കാർ

Read More

മുഴുവൻ കർഷകരുടെയും കാർഷികകടങ്ങൾ എഴുതിത്തള്ളണം എ.കെ.സി.സി

പുൽപ്പള്ളി : കനത്തമഴയും പ്രകൃതി ദുരന്തവും മൂലം പൂർണ്ണമായും തകർന്ന വയനാടിൻ്റെ കാർഷിക മേഖലയെ സംരക്ഷിക്കാൻ വയനാട് ജില്ലയിലെ മുഴുവൻ കർഷകരുടെയും കാർഷികകടങ്ങൾ പൂർണ്ണമായും എഴുതി തള്ളണമെന്ന് കത്തോലിക്കാ കോൺഗ്രസ് മേഖല കൺവൻഷൻ ആവശ്യപ്പെട്ടു.മുണ്ടകൈ , ചുരൽ മലഉരുൾപൊട്ടലിൽ കൃഷിഭൂമിയും ജീവനോപാധികളും നഷ്ടപ്പെട്ടവർക്ക് തങ്ങളുടെ ജീവൻ കരുപിടിപ്പിക്കാൻ ജീവനോപാധികൾ വാങ്ങാൻ സർക്കാർ അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും, ജനവാസ കേന്ദ്രങ്ങളായ 123 വില്ലേജുകളേയും പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.എ കെ സി സി

Read More

കനവിന്റെ കനലെരിഞ്ഞു : ഒരുപിടി ചാരമാക്കി മാറ്റണമെന്ന് അന്ത്യാഭിലാഷം : കെ.ജെ. ബേബി ഇനി ഓർമ്മ

കല്‍പ്പറ്റ : വയനാടെന്നാൽ ഒരു കാലത്ത് കെ.ജെ. ബേബിയായിരുന്നു. ഈ മണ്ണിനെയും ഇവിടുത്തെ മനുഷ്യരെയും അവരുടെ സങ്കടങ്ങളെയും സന്തോഷങ്ങളെയും വിലാപങ്ങളെയും ആചാരങ്ങളെയും കലകളെയും ലോകജനതക്ക് പരിചയപ്പെടുത്തിയ നല്ല മനുഷ്യൻ.എഴുത്തിലും ജീവിതത്തിലുംവയനാടിന്റെ മനസ്സറിഞ്ഞ്ജീവിച്ച് കാണിച്ച എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ കെ ജെ ബേബി (കനവ് ബേബി) തൻ്റെ എഴുപതാം വയസ്സിൽ സ്വയം ജീവിതം അവസാനിപ്പിച്ചു. വയനാട് നടവയൽ ചീങ്ങോട്ടെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശ്ശിലേരിയിലെ പൊതു ശ്മശാനത്തിൽ ശരീരം ദഹിപ്പിച്ച് ആ ചിതാഭസ്മം കബനിയിലൊഴുക്കണമെന്ന അന്ത്യാഭിലാഷമാണ് കുറിപ്പായി

Read More

സംസ്ഥാനത്തേക്കുള്ള ലഹരിക്കടത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയിൽ : 30 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്

തിരുനെല്ലി : കർണാടകയിൽ നിന്നുംസംസ്ഥാനത്തിലേക്കുള്ള ലഹരികടത്തിലെ പ്രധാന കണ്ണി പോലീസിന്റെ പിടിയില്‍. 30 കിലോ കഞ്ചാവ് എക്‌സൈസ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെയാണ് കഞ്ചാവുമായി പിടികൂടിയത്. കര്‍ണാടക സ്വദേശി ബൈരക്കുപ്പ, സന്തോഷ്(38)നെയാണ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയത്. ഓപ്പറേഷന്‍ ആഗിന്റെയും ഡി ഹണ്ടിന്റെയും ഭാഗമായി 31.08.2024 തീയതി രാവിലെ ബാവലിയില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ വലയിലാകുന്നത്. കാറിന്റെ ഡാഷ് ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്ന

Read More

ദുരന്തബാധിതർക്ക് തൊഴിൽ നൽകുന്നത് മഹത്തായ സാമൂഹ്യ സേവനം : അഡ്വ.സിദ്ദിഖ് എം.എൽ.എ

മേപ്പാടി : ദുരന്ത ബാധിതരുടെ പുനരധിവാസത്തിൽ മുഖ്യമായതാണ് തൊഴിൽ നൽകി വ്യക്തികളെയും കുടുംബങ്ങളെയും സാമ്പത്തികമായി ശാക്തീകരിക്കുക എന്നത് എന്നും ഈ ദൗത്യം നിർവഹിക്കാൻ മുന്നോട്ട് വന്ന കണക്റ്റ്പ്ലസും തൊഴിൽ ദാതാക്കളായ ഗൾഫ് രാജ്യങ്ങളിലെ വിവിധ കമ്പനികളും പീപ്പിൾസ് ഫൗണ്ടേഷൻ അടക്കമുള്ള സംഘടനകളുയും സേവനം സ്തുത്യർഹമായതാണെന്ന് കല്പറ്റ എം എൽ എ അഡ്വ: ടി സിദ്ദീഖ് പറഞ്ഞു.വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൊച്ചി ആസ്ഥനമായി പ്രവർത്തിക്കുന്ന റിക്രൂട്ട്മെന്റ് കമ്പനിയായ കണക്റ്റ് പ്ലസ് സംഘടിപ്പിച്ച സൗജന്യ മെഗാ റിക്രൂട്ട്മെന്റ് ഡ്രൈവ്

Read More

കേരള സ്റ്റാർട്ടപ്പ് മിഷന്റെ ഒരു മെഡിക്കൽ കോളേജിലെ ആദ്യ ലീപ് കോ – വർക്കിംഗ് സ്പേസ് : ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളേജിൽ

മേപ്പാടി : കേരള സ്റ്റാർട്ടപ്പ് മിഷന്റെ ലീപ് കോ-വർക്കിംഗ് സ്പേസ് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആരംഭിച്ചു . കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബിക സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്റ്റാർട്ടപ്പ് മിഷൻ ഒരു മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ സെന്റർ കൂടിയാണിത്. ലോഞ്ച് , എംപവർ ,ആക്സിലറേറ്റ് , പ്രോസ്പർ എന്നതിന്റെ ചുരുക്കപ്പേരാണ് ലീപ്.നൂതനത്വം , സംരംഭക ശൃംഖല എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റാർട്ടപ്പ് മിഷൻ ലീപ് പദ്ധതി നടത്തി വരുന്നത്. ചുരുങ്ങിയ ചിലവിൽ

Read More

ഒഴുകിയലയട്ടെ ദുരന്തോർമ്മകൾ : പലവഴി ചിതറി പോയവരെ ചേർത്തുപിടിച്ച് വയനാട് പോലീസ്’ഒപ്പം ചിരിക്കാം’ ആദ്യഘട്ടം അവസാനിച്ചു

കല്‍പ്പറ്റ: ഇരുള്‍ നിറഞ്ഞ ഒരു രാത്രി നല്‍കിയ ദുരിതങ്ങളും സങ്കടങ്ങളും വേദനകളും പങ്കുവെക്കാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലായിരുന്ന പല വീടുകളും നിശബ്ദമായിരുന്നു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പല വഴി ചിതറിയ കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കാനെത്തിയ സൈക്കോളജിസ്റ്റുകളുടെയും കൗണ്‍സിലര്‍മാരുടെയും പോലീസുകാരുടെയും മുമ്പില്‍ അവരുടെ സങ്കടങ്ങള്‍ പെയ്തു. ഒരുപാട് സ്‌നേഹത്തോടെയും സന്തോഷത്തോടെയും ഐക്യത്തോടെയും കഴിഞ്ഞ കുടുംബങ്ങള്‍ പല വഴിക്കായതിന്റെയും, ഉറ്റവരും അയല്‍വാസികളും സുഹൃത്തുക്കളും നഷ്ടമായതിന്റെയും വേദനയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് പോലീസ് സംഘത്തിന്റെ സന്ദര്‍ശനം ആശ്വാസമായി. ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്കും

Read More

മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് മഹിളാ കോൺഗ്രസ്

കൽപ്പറ്റ : ഹേമ കമ്മീഷൻ റിപ്പോർട്ടിന് തുടർച്ചയായ ഒട്ടനവധി സ്ത്രീപീഡന പരാതികളാണ് മുകേഷിനെതിരെ ഉയരുന്നത്. പാർട്ടിയും സർക്കാരും സംരക്ഷണത്തിനുണ്ട് എന്ന ബലത്തിൽ ജനാധിപത്യ വ്യവസ്ഥയെ പല്ലിളിച്ചു കാണിക്കുകയാണ് മുകേഷ്. ഈ സ്ത്രീവിരുദ്ധ സർക്കാരിനെതിരെ വയനാട് ജില്ല മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് ജിനി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ അജിത അധ്യക്ഷത വഹിച്ചുമേഴ്സി സാബു,നിത്യാ ബിജു കുമാർ, ഉഷ തമ്പി. സന്ധ്യാ ലിഷു, മൈമൂന, കെ. മിനി, ഡോളി

Read More

മുണ്ടക്കൈ പുനരധിവാസം : ചീറ്റിപ്പോയ ലോകോത്തര മാതൃകയെന്ന് ആരോപണം

ബത്തേരി : ലോകോത്തര നിലവരാരത്തിൽ രാജ്യത്തിനാകെ മാതൃക സൃഷ്ടിച്ചു കൊണ്ട് മുണ്ടക്കൈയിലെ അതിജീവിതരെ പുനരധിവസിപ്പിക്കുമെന്ന സംസ്ഥാന സർക്കാറിൻ്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയെന്ന് വൃക്തമാക്കുന്നതാണ് മറ്റെല്ലാ പ്രശ്നങ്ങളിലും മൌനം പാലിച്ചു കൊണ്ട് ദുരിതബാധിതർക്കെല്ലാം 1000 ചതുരശ്ര അടി വിസ്തീണ്ണമുള്ള വീടുകൾ സർക്കാർ തന്നെ നിർമ്മിച്ചു നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ദുരന്തത്തിന് ഒരു മാസം തികയുന്ന ദിവസം ചേർന്ന സർവ്വകക്ഷി യോഗം സർക്കാർ നിലപാട് യാതൊരു ഭേതഗതിയും കൂടാതെ അംഗീകരിച്ചതും വയനാട്ടിലെ എം എ.ൽ. എമാരും മന്ത്രിയും തലകുലുക്കി

Read More

പുഞ്ചിരി മട്ടത്ത് മണ്ണിടിച്ചിൽ : ജാഗ്രതാ നിർദേശം

കൽപ്പറ്റ : പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ഉണ്ടായതിന്റെ മുകൾഭാഗത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. ഇതേ തുടർന്ന് വെള്ളം കെട്ടി നിൽക്കുന്നുണ്ട്. ഉരുൾ പൊട്ടാൻ വീണ്ടും സാധ്യതയുള്ളതിനാൽ അവിടെ റെസ്ക്യൂ ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുന്നവരും മറ്റെന്തെങ്കിലും ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ജൂലായ് 30-ന് പുലർച്ചെ പുഞ്ചിരി മട്ടത്ത് ഉരുൾ പൊട്ടിയാണ് മുണ്ടക്കൈയിലും ചൂരൽ മലയിലും നൂറ് കണക്കിനാളുകൾ മരിച്ചത്. ഫയർ ഫോഴ്സിൻ്റെ എട്ട് യൂണിറ്റ് ഉൾപ്പടെ ഇന്നും നിരവധി പേർ തിരച്ചിൽ നടത്തുന്നുണ്ട്.

Read More

ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ ഒരുക്കുന്ന മാനസികാരോഗ്യ പ്രദർശനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

ചെന്നലോട് : മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ചെന്നലോട് ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ ഒക്ടോബർ 10 മുതൽ 17 വരെ ഒരുക്കുന്ന മാനസികാരോഗ്യ പ്രദർശനമായ ‘നെക്സസ് 2024 ‘ ന്റെ പോസ്റ്റർ പ്രകാശനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഷമീം പാറക്കണ്ടി ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ച് ഇടവക വികാരി ഫാദർ ജോബി മുക്കാട്ടുകാവുങ്കലിന് നൽകി നിർവഹിച്ചു. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ബോധവൽകരണ ക്യാമ്പയിനുകൾ, കല /പോസ്റ്റർ പ്രദർശനങ്ങൾ, വിവിധ വിഷയങ്ങളിലുള്ള ചർച്ചകളും സെമിനാറുകളും, മാനസികാരോഗ്യ വിദഗ്ധരുമായുള്ള സംവാദങ്ങൾ, യുവാക്കളിൽ ഉണ്ടായേക്കാവുന്ന

Read More

സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുത്ത അനുപമ കൃഷ്ണയെ ആദരിച്ചു

കോളിയാടി : സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരെഞ്ഞെടുത്ത നെന്മേനി കൃഷി ഓഫീസർ അനുപമ കൃഷ്ണയെ നെന്മേനി ഗ്രാമ പഞ്ചായത്തിലെ പാടശേഖര -കുരുമുളക് – കേര കർഷക സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കുമാരി :ഷീല പുഞ്ചവയൽ ചടങ്ങ് ഉത്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ്‌ നിലാഷിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ദിലീപ് kk സ്വാഗതവും പി സി വിജയകുമാർ നന്ദിയും പറഞ്ഞു.

Read More

വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : കുട്ടികളുടെ വൈജ്ഞാനികവും സാമൂഹികവും വൈകാരികവും സർഗാത്മവുമായ വികസനത്തിലൂടെ 13 ഇടങ്ങളിൽ 86 ശേഷികൾ നേടിയെടുക്കാൻ വർണ കൂടാരം പദ്ധതി സഹായിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ് .കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂളിലെ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് ടി.സിദ്ദിഖ് എംഎൽഎ അഭിപ്രായപ്പെട്ടു.സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വൈത്തിരി ബി.ആർ.സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം രൂപ വിനിയോഗിച്ച് തയ്യാറാക്കിയ പ്രൊജക്റ്റ് ആണിത്.നഗരസഭ ചെയർമാൻ അഡ്വക്കറ്റ് : ടി.ജെ ഐസക് അധ്യക്ഷത വഹിച്ച

Read More

പോക്സോ കേസ് : പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കല്പറ്റ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 40വർഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ വരയന്റെ വളപ്പിൽ വീട്ടിൽ വി.വി സൈനുദ്ധീ (57)നെയാണ് ബഹു :കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ.എ ആന്റണി ഷെൽമാൻ ശിക്ഷിച്ചത്.2023 ഒക്ടോബർ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇയാൾ പല തവണകളായി ലൈംഗീകാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആർ.ബിജുവാണ് കേസന്വേഷണം

Read More

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ( കെ എസ് എസ് പി എ ) ആറു വീട് വെച്ച് നൽകും

കൽപ്പറ്റ : കേരളത്തെയും പ്രത്യേകിച്ച് വയനാടിനെയും പിടിച്ചു കുലുക്കിയ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽദുരന്തത്തിൽ ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് ആറു വീട് വെച്ച് നൽകാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ( കെ എസ് എസ് പി എ) തീരുമാനിച്ചു. കേരള സർക്കാരിന്റെ മാനദണ്ഡം അനുസരിച്ച് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ കമ്മിറ്റിയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ഇനി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാൽ വീടുപണി ആരംഭിക്കുന്നതാണ്. അസോസിയേഷന്റെ അടുത്ത ജില്ലാ സമ്മേളനം വരുന്ന ഡിസംബറിൽ

Read More

മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കി സമഗ്ര ശിക്ഷ കേരളം

മേപ്പാടി : ഉരുള്‍പ്പൊട്ടലില്‍ വലിയ നഷ്ടങ്ങളും ഭീകരമായ അനുഭവങ്ങളും അതിജീവിച്ച് കടന്നുവന്ന കുഞ്ഞുങ്ങളെ പരിപാലിച്ച് ആശങ്കകള്‍ പരിഹരിക്കേണ്ടത് പൊതു സമൂഹത്തിന്റെയും അധ്യാപകരുടേയുംരക്ഷിതാക്കളുടേയും ചുമതലയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദുരന്ത ബാധിത മേഖലയിലെ വെള്ളാര്‍മല വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടെക്കൈ ഗവ എല്‍.പി സ്‌കൂളുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മൂപ്പൈനാട് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന മാനസികാരോഗ്യ പിന്തുണാ പരിശീലന പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ദുരന്ത ബാധിതരുടെ മാനസിക

Read More

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കി നിയമസഭാ സമിതി

കൽപ്പറ്റ : നിയമ സഭാ പരിസ്ഥിതി സമിതി ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു..വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങള്‍ ഇ.കെ വിജയന്‍ എം.എല്‍.എ ചെയര്‍മാനും എം എല്‍ എ മാരായ മോന്‍സ് ജോസഫ്, ലിന്റോ ജോസഫ്, ജോബ് മൈക്കിള്‍, ടി.ഐ മധുസൂദനന്‍, കെ.ഡി പ്രസേനന്‍, സജീവ് ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതി സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടങ്ങള്‍, പരിസ്ഥിതിക്കുണ്ടായ ആഘാതം എന്നിവ സംഘം മനസ്സിലാക്കി. ദുരന്തമുഖത്ത് പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവര്‍ത്തനം നടത്തിയ

Read More

ഓട്ടോറിക്ഷ വിതരണവും രണ്ടാംഘട്ട പദ്ധതിയും പ്രഖ്യാപനവും നടത്തി

മേപ്പാടി : മുണ്ടക്കൈ ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി നടവയൽ സി എം കോളേജ് മുന്നോട്ട് വെക്കുന്ന “കരുതലിന് കരുത്തേകാം” ‘അതിജീവനം’ പദ്ധതിയുടെ രണ്ടാഘട്ടം പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും നടത്തി. കോളജിലെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പൊതു ജനങ്ങളും സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം ചൂരൽമല സ്വദേശി ഷെജലിന് ചടങ്ങിൽ കൈമാറി. സിഎം കോളേജ് ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സഹദ് കെ പി അധ്യക്ഷത

Read More

ശ്രീ മാരിയമ്മൻ ദേവീക്ഷേത്രത്തിൽ താബൂല പ്രശ്നം നടത്തി

കൽപ്പറ്റ : കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അടിയന്തിര പ്രാധാന്യത്തോടെ നടത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങുളുടെയും നവീകരണ കലശ പ്രവർത്തനങ്ങളുടെയും മുന്നൊരുക്കങ്ങൾ എന്ന നിലയിൽ ക്ഷേത്രത്തിൽ താംബൂല പ്രശ്നം നടത്തി. സുപ്രസിദ്ധ ജ്യോതിഷി അരീകുളങ്ങര ശ്രീ സുരേഷ് പണിക്കരും പൂക്കോട് ശ്രീ കരുണാകരൻ പണിക്കരും കെട്ടങ്ങൽ സുനിൽ പണിക്കരും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ പൂർണമായ സാന്നിധ്യത്തിൽ ആണ് താംബൂല പ്രശനം നടത്തിയത്.വയനാട്ടിലെ എല്ലാ സമുദായ വിശ്വാസികളുടെയും ക്ഷേമ ഐശ്വര്യത്തിന് വേണ്ടി നിലകൊള്ളുന്ന ദേവതമാരാണ്

Read More