പടിഞ്ഞാറത്തറ : പൂഴിത്തോട് – പടിഞ്ഞാറത്തറ സ്റ്റേറ്റ് ഹൈവേ 54 യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമ്മസമിതി വീണ്ടും പ്രക്ഷോഭം ശക്തമാക്കുന്നതിൻ്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന പ്രചരണ വാഹനജാഥക്ക് പടിഞ്ഞാറത്തറയിൽ ഉജ്ജ്വല തുടക്കം.. നൂറ് കണക്കിനാളുകളുടെ സാന്നിധ്യത്തിൽ രാവിലെ ഒമ്പത് മണിക്ക് പടിഞ്ഞാറത്തറയിൽ നിന്നും ടി സിദ്ദിഖ് എം.എൽ.എ ജാഥ ഉദ്ഘാടനം ചെയ്തു. പാത യാഥാർത്ഥ്യമാകുന്നതുവരെ പ്രക്ഷോഭത്തിലും ജനങ്ങൾക്കൊപ്പവും താനുണ്ടാകുമെന്ന് എം. എൽ.എ പറഞ്ഞു. ചെന്നലോട് ,കാവും മന്ദം എന്നിവിടങ്ങളിൽ വ്യാപാരികളും
Category: Wayanad
ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു
കൽപ്പറ്റ : ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ 93 നമ്പർ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനാഘോഷം സംഘടിപ്പിച്ചു . കെപിസിസി മെമ്പർ പിപി ആലി പരിപാടി ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡണ്ട് ഇബ്രാഹിം പുതുക്കുടി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, കരിയാടൻ ആലി, മുഹമ്മദ് ഫെബിൻ,ജംഷീദ് തുർക്കി, ഷനൂബ് എം വി, മാടായി ലത്തീഫ്, ടി ജെ ജോൺ,ജമീല ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു
എം.ടി.ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു
കൽപ്പറ്റ : എം.ടി.ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്കാരം അവ്യക്തിന് സമ്മാനിച്ചു. കൽപ്പറ്റ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിലാണ് എം. ടി ആനന്ദ് അനുസ്മരണ വിദ്യാഭ്യാസ പുരസ്കാരം ചൂരൽമലയിലെ അവ്യക്തിനു നൽകിയത്. അയ്യായിരത്തിയൊന്നു രൂപയും പഠനാവശ്യ ഫർണിച്ചറും അവാർഡിനൊപ്പം നൽകി. മാധ്യമ പ്രവർത്തകനും ചലച്ചിത്ര നടനുമായ എം. എ സേവ്യർ പുരസ്കാരം സമ്മാനിച്ചു. ചൂരൽമല ഉരുളിൽ പിതാവും പിതൃ മാതാപിതാക്കളും അനുജത്തിയും വീടും നഷ്ട്ടപെട്ട അവ്യക്ത് ചികിത്സായിലിരിക്കെയാണ്പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. അമ്മ രമ്യ സാരമായ പരിക്കുകളോടെ വീൽ ചെയറിൽ
പോക്സോ : യുവാവ് അറസ്റ്റിൽ
കൽപ്പറ്റ : പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെള്ളമുണ്ട, തേറ്റമല, കന്നോത്ത്പറമ്പിൽ വീട്ടിൽ കെ.പി. അഫ്സലി(30)നെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ അതിക്രമം നടത്തിയത്.
ആംബുലൻസ് ഡ്രൈവർമാരെ ആദരിച്ചു
മേപ്പാടി : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തമുഖത്ത് സ്തുസ്ഥ്യർഹ്യമായ സേവനം കാഴ്ചവെച്ച കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആംബുലൻസ് ഡ്രൈവർമാരെയും ഉടമകളെയും ആദരിക്കുന്നതിനായി ആംബുലൻസ് ഓണേഴ്സ് ആൻഡ് ഡ്രൈവേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ബഹു. കേരളാ വനം – വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. ഒപ്പം ആരോഗ്യ സ്ഥാപനങ്ങളും വിവിധ സർക്കാർ വിഭാഗങ്ങളും ആദരിക്കപ്പെട്ടവരിൽ പെടുന്നു. ചടങ്ങിൽ ആംബുലൻസ് ഡ്രൈവർമാർക്കുള്ള പ്രത്യേക ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഡോ.മൂപ്പൻസ് മെഡിക്കൽ
പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം നാളെ മുതൽ പുതിയ ബിൽഡിങ്ങിലേക്ക്
പുൽപ്പള്ളി : പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പുൽപ്പള്ളി 117ൽ എം.എസ്. ഡി. പി. പദ്ധതിയിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് 3 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നു. ഇതിന്റെ പ്രവർത്തന ഉദ്ഘാടനം ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്റെ അധ്യക്ഷതയിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ ഐ.സി. ബാലകൃഷ്ണൻ നിർവഹിക്കും ഇപ്പോൾ ടൗണിൽ പ്രവർത്തിക്കുന്ന പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്രം പലവിധ
വയോജന ദിനാഘോഷം സംഘടിപ്പിച്ചു
ഒഴുക്കൻമൂല : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനഴ്സ് യൂണിയനും ഒഴുക്കൻമൂലസർഗ ഗ്രന്ഥാലയം വയോജന വേദിയും സംയുക്തമായി സംഘടിപ്പിച്ച വയോജന ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ് പി.യു യൂണിറ്റ് പ്രസിഡന്റ് ഇബ്രാഹിം പള്ളിയാൽ അധ്യക്ഷത വഹിച്ചു. എം ചന്ദ്രൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വി. കെ ശ്രീധരൻ, കെ. കെ ചന്ദ്രശേഖരൻ, ഫ്രാൻസിസ് പി.സി,വി.ജെ ജോയ് , പി.ജെ വിൻസെന്റ്,ആർ. സുരേന്ദ്രൻ, പി. ടി ജോസ് ,
അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് എൻ.മോഹന കൃഷ്ണന്
കൽപ്പറ്റ : വിയന്ന മലയാളി അസോസിയേഷൻ്റെ ഈ വർഷത്തെ എക്സലൻസ് പുരസ്കാരമായ അന്താരാഷ്ട്ര ബിസിനസ് ഐക്കൺ അവാർഡ് പ്രവാസി വ്യവസായിയും വയനാട് വൈത്തിരി സ്വദേശിയും താജ് വയനാട് ആഡംബര ഹോട്ടലിൻ്റെ സി.എം.ഡി.യുമായ എൻ.മോഹന കൃഷ്ണന് .ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ നടന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥിയായിരുന്നു.
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദ്വാരക സേക്രെഡ് ഹാർട്ട് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി മെഡിക്കൽ കോളേജുമായിസഹകരിച്ചു രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.ഫാദർ സെബാസ്റ്റ്യൻ പീക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു.ഷൈമ ടി ബെന്നി, പ്രോഗ്രാം ഓഫീസർ ജിബി പി വി, ദേവന്ദു, ഷാനു എന്നിവർ സംസാരിച്ചു.
ലോക ഹൃദയ ദിനം ഡോ : മൂപ്പൻസ് മെഡിക്കൽ കോളേജിൽ സൗജന്യ ഹാർട്ട് എക്സിബിഷൻ
മേപ്പാടി : ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹാർട്ട് എക്സിബിഷൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീർ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയിലെ അഞ്ചാം നിലയിലെ മെയിൻ ലോബ്ബിയിൽ ഒരുക്കിയിരിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന സൗജന്യ പ്രദർശനം മുതിർന്നവർക്കും വിദ്യാർത്ഥികൾക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. വൈസ് ഡീൻ ഡോ. എ പി കാമത്, ഹൃദ്രോഗ വിഭാഗം മേധാവി ഡോ.ചെറിയാൻ അക്കരപറ്റി, സീനിയർ കൺസൾട്ടന്റ് ഡോ അനസ് ബിൻ
ലോക ഹൃദയദിനം ഹൃദയാരോഗ്യത്തിന് പ്രത്യേക പാക്കേജുകളുമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : കഴിഞ്ഞ ഒൻപത് വർഷത്തിലേറെയായി വയനാടിന്റെ ഹൃദയ മിടിപ്പിനൊപ്പം ചേർന്ന് നിന്ന, ജില്ലയിലെ ആദ്യത്തെ ഇന്റർവെൻഷണൽ കാർഡിയോളജി വിഭാഗമായ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഹൃദ്രോഗ വിഭാഗം ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പ്രത്യേക പാക്കേജുകൾ അവതരിപ്പിക്കുന്നു. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 30 വരെയുള്ള ഒരുമാസക്കാലം നീണ്ടുനിൽക്കുന്ന പ്രത്യേക പാക്കേജുകൾക്ക് നേതൃത്വം നൽകുന്നത് ഹൃദ്രോഗ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ചെറിയാൻ അക്കരപ്പറ്റി, സീനിയർ സ്പെഷ്യലിസ്റ്റുമാരായ ഡോ. സന്തോഷ് നാരായണൻ, ഡോ.അനസ് ബിൻ അസീസ് എന്നിവരാണ്.
സ്കൈ ഹോം റിസോർട്ടും വയനാട് ടൂറിസം അസോസിയേഷനും സംയുക്തമായി ടൂറിസം ബിസിനസ് മീറ്റ് സംഘടിപ്പിച്ചു
പൊഴുതന : മലബാർ ടൂറിസം കൗൺസിൽ അംഗങ്ങൾ ഫാം ട്രിപ്പിന്റെ ഭാഗമായി വയനാട് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വയനാട് ടൂറിസം അസോസിയേഷനും സ്കൈ ഹോം റിസോർട്ടും സംയുക്തമായി ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.. മലബാർ മേഖലയിലെ പ്രമുഖരായ 40 ഓളം ട്രാവൽ ഏജൻമാർ പങ്കെടുത്തു. വയനാടിനെ ഉയർത്തിക്കൊണ്ടു വരുന്നതിൽ മുഖ്യ പങ്കുവഹിക്കുമെന്ന് അവർ ഉറപ്പ് നൽകി . ടൂറിസം ബിസിനസ് മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുന്നതിന് വേണ്ടി മലബാർ ടൂറിസം കൗൺസിൽന്റെ നേതൃത്വത്തിൽ സ്ത്രീകൾക്കായി പ്രത്യേക പ്രോഗ്രാം നടത്തുമെന്ന്
ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു
കൽപ്പറ്റ:ക്യാൻസർ ബാധിച്ച യുവാവ് ചികിത്സാ സഹായം തേടുന്നു.വയനാട് പടിഞ്ഞാറത്തറ പഞ്ചായത്ത് മൂന്നാം വാർഡ് താനപ്പിനാൽ ജനീത് (41) ആണ്ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതി നായി ഒമ്പത് ലക്ഷം രൂപ ഉടൻ കണ്ടെത്തേണ്ടതായുണ്ട്. തിരുവനന്തപുരം ആർ.സി.സിയിലാണ് ചികിത്സ തേടിയിരിക്കുന്നത്. ഭാര്യയും മൂന്നു ചെറിയ മക്കളും അടങ്ങുന്നതാണ് ജനീതിൻ്റെ കുടുംബം. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തുന്നു. ഇപ്പോൾ അതും മുടങ്ങിയിരിക്കുകയാണ്. മറ്റു വരുമാന മാർഗ്ഗങ്ങൾ ഇല്ല. തുടർ ചികിത്സക്കും ജീവിക്കാനും കുടുംബ ത്തിന് മാർഗ്ഗമില്ലാത്ത
ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകളുടെ സേവനം മാതൃകാപരം : ജുനൈദ് കൈപ്പാണി
കൽപ്പറ്റ : സുരക്ഷിതമായ ഔഷധോപയോഗത്തിനു കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പംതന്നെ കടമയും ഉത്തരവാദിത്വങ്ങളും ഗൗരവമായി നിറവേറ്റി ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകൾ നൽകുന്ന സേവനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സാജിദ് എം അധ്യക്ഷത വഹിച്ചു.കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോർജ് മുഖ്യപ്രഭാഷണം നടത്തി.എൽസൺ പോൾ,കെ. ദിനേശ്,എം
തോട്ടം തൊഴിലാളികള് ലേബര് ഓഫീസ് മാര്ച്ചും ധര്ണയും നടത്തി
കല്പ്പറ്റ : തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് ഉമ്മന്ചാണ്ടി സര്ക്കാര് നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന് നായര് കമ്മീഷന് റിപ്പോര്ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്റേഷന് വര്ക്കേഴ്സ് ഫെഡറേഷന് (ഐ എന് ടി യു സി) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില് ലേബര് ഓഫീസ് മാര്ച്ചും ധര്ണയും നടത്തി. കമ്മീഷന് നിര്ദേശിച്ച തോട്ടം നികുതി പൂര്ണമായും ഒഴിവാക്കുക, ലയങ്ങളുടെ കെട്ടിടനികുതി ഒഴിവാക്കുക തുടങ്ങി തോട്ടം ഉടമകള്ക്ക് വേണ്ടിയുള്ള എല്ലാ നിര്ദ്ദേശങ്ങളും സര്ക്കാര് നടപ്പില് വരുത്തിയെങ്കിലും തൊഴിലാളികെ അവഗണിക്കുകയാണ് ചെയ്തത്. കമ്മീഷന്
കുടുംബശ്രീ രുചിമേളം 2024 ആരംഭിച്ചു
മാനന്തവാടി : ബി.എന്.എസ്.ഇ.പിയുടെ നേതൃത്വത്തില് സാധിക എം ഇ സി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ‘രുചിമേളം 2024’ പലഹാരമേള മുന്സിപ്പാലിറ്റി ചെയര്പേഴ്സണ് സി.കെ രത്നവല്ലി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര് 28 വരെ മാനന്തവാടി ഗാന്ധി പാര്ക്കിലാണ് പലഹാരമേള നടക്കുന്നത്. കുടുംബശ്രീ വയനാട് ജില്ലാ മിഷന് കോര്ഡിനേറ്റര് ബാലസുബ്രഹ്മണ്യന് മാനന്തവാടി മുന്സിപ്പാലിറ്റി കൗൺസിലർ വിപിന് വേണുഗോപാലിന് ആദ്യവില്പന നടത്തി. ജില്ലാ മിഷന് അസിസ്റ്റന്റ് കോര്ഡിനേറ്റര് റജിന വി.കെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ബി എന് എസ് ഇ പി ചെയര്പേഴ്സണ് സൗമിനി പി
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു : ചേരമ്പാടിയിൽ റോഡ് ഉപരോധിക്കുന്നു
ബത്തേരി : കേരള തമിഴ് നാട് അതിർത്തിയായ ചേരമ്പാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സമരം. തമിഴ് നാട് ചേരമ്പാടി ചുങ്കം ചപ്പുംതോട് ഭാഗത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ചേരമ്പാടി കുഞ്ഞു മൊയ്തീൻ ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രിയങ്കാ ഗാന്ധി റെക്കോര്ഡ് ഭൂരിപക്ഷത്തില് വിജയിക്കും : കെ സി വേണുഗോപാല് എം പിതെരഞ്ഞെടുപ്പ് മുന്നൊരുക്കം: യു ഡി എഫ് നേതൃയോഗം ചേര്ന്നു
കല്പ്പറ്റ : ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി യുഡിഎഫ് ജില്ലാ നേതൃയോഗം ചേര്ന്നു. എ ഐ സി സി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് എം പി ഉദ്ഘാടനം ചെയ്തു. പ്രിയങ്കാഗാന്ധി റെക്കോര്ഡ് ഭൂരിപക്ഷത്തില് വിജയിക്കുമെന്നും, താഴെത്തട്ട് മുതല് പ്രവര്ത്തനം ശക്തിപ്പെടുത്തുമെന്നും കോണ്ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഉരുള്പൊട്ടല് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്ക്കാരിന്റെ സാമ്പത്തികസഹായം വൈകിപ്പിക്കുന്നത് ദൗര്ഭാഗ്യകരമാണ്. സാധാരണ പ്രകൃതി ദുരന്തങ്ങള് ഉണ്ടാകുമ്പോള് പ്രാഥമികമായി ഒരു സാമ്പത്തിക സഹായം കേന്ദ്രസര്ക്കാര് നല്കുകയും വിശദമായ റിപ്പോര്ട്ട്
സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വയനാട് സ്വദേശി അബീഷ ഷിബി
കൽപ്പറ്റ : തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബീഷ ഷിബി,2 കി മി ഇൻഡിവിജ്വൽ പ്രൊസീഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 എംടിആർ ടൈം ട്രാവൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടികൊണ്ട് രണ്ടു വിഭാഗത്തിലും നാഷണൽ ലെവൽ മത്സരത്തിനു യോഗ്യത കരസ്ഥമാക്കി തൃക്കൈപ്പറ്റ നെല്ലാട്ടുകുടി ഷിബി, സിമി ദമ്പതികളുടെ മകളായ അബീ ഷ തൃക്കൈപ്പറ്റ പാരിജാതം സൈക്കിൾ ക്ലബ്ബ് അംഗമാണ്.
വേലിക്കല്ല് മറിഞ്ഞ് വീണ് തൊഴിലാളി മരിച്ചു: ഉടമക്കും പരിക്ക്
കൽപ്പറ്റ : കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കി മല പരേതനായ സുബ്ബണ്ണ ജെയിനിൻ്റെ മകൻ തനോജ് കുമാർ (55) ആണ് മരിച്ചത്.കോൺക്രീറ്റ് വേലിക്കല്ലുകൾ നിർമ്മിച്ചിരുന്ന സ്ഥലത്ത് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചാരി വച്ചിരുന്ന കോൺക്രീറ്റു കാലുകൾ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടയുണ്ടായിരുന്ന ഉടമ അബ്ബാസിനും പരിക്കുപറ്റിയിട്ടുണ്ട്. അബ്ബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റീ തിങ്ക് വയനാട് : പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് 28 -ന് മേപ്പാടിയിൽ.
കൽപ്പറ്റ : ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ വിമൻ ചേംബർ .ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്താനായി വിമൻ ചേംബർ ഓഫ് കൊമേഴ്സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് സംഘടിപ്പിക്കുന്നു. മേപ്പാടി സെയിന്റ് ജോസഫ് യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ 28 ആണ് ദേശീയ കോൺക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള വിദഗ്ധർ കോൺക്ലേവിൽ പങ്കെടുക്കുമെന്ന് വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ,സെക്രട്ടറി എം.ഡി ശ്യാമള എന്നിവർ വാർത്ത സമ്മേളത്തിൽ
വീടിനുള്ളില് അനധികൃതമായി വില്പ്പനക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു
പടിഞ്ഞാറത്തറ : അമിതാദായത്തിന് വില്പ്പനക്ക് സൂക്ഷിച്ച ഇന്ത്യന് നിര്മിത വിദേശ മദ്യവുമായി വയോധികന് അറസ്റ്റില്. കാവുംമന്ദം, പൊയില് ഉന്നതി, രാമന്(63)യാണ് എസ്.ഐ അബ്ദുള് ഖാദറിന്റെ നേതൃത്വത്തില് അറസ്റ്റ് ചെയ്തത്. 24.09.2024 തീയതിയാണ് കാവുംമന്ദം പൊയില് ഉന്നതി എന്ന സ്ഥലത്തുള്ള രാമന്റെ വീടിനുള്ളില് നിന്നാണ് 750 മില്ലിയുടെ എട്ടു കുപ്പികളിലായി ആറു ലിറ്റര് വിദേശ മദ്യം പിടിച്ചെടുത്തത്. കോടതിയില് ഹാജരാക്കിയ ഇയാളെ റിമാന്ഡ് ചെയ്തു. എസ്.സി.പി.ഒ ദേവജിത്ത്,സി.പി.ഒമാരായ സജീര്, അര്ഷദ, അനുമോള് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
യു.ഡി.എഫ്.വയനാട് ജില്ലാ നേതൃയോഗം ഇന്ന്
കൽപ്പറ്റ : യു.ഡി.എഫ്. ജില്ലാ നേതൃയോഗം 25 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കൽപ്പറ്റ ഓഷിൻ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ നടക്കും . സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി യോഗം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ എം.പിയും കേരളത്തിന്റെ ചാർജ്ജുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്ഷിയും മറ്റ് നേതാക്കളും യോഗത്തിൽ സംബന്ധിക്കും.
കാർഷിക മേഖലയിലെ കുടിശ്ശിക : കൃഷിമന്ത്രിയെ ധരിപ്പിക്കാൻ കാർഷിക വികസന സമിതി യോഗത്തിൽ തീരുമാനം
കൽപ്പറ്റ : വയനാട് ജില്ലാ കാർഷിക വികസന സമിതി യോഗം ചേർന്നു : വയനാട് ജില്ല പഞ്ചായത്തിൽ വെ ച്ച് ജില്ലാ കാർഷിക വികസന സമിതി യോഗം ചേർന്നു. വയനാട് ജില്ലയിലെ കാർഷിക മേഖലയിൽ സഹകരണ ബാങ്കുകൾ സബ്സിഡി നൽകിയത്തിന്റെ ഭാഗമായി ബാങ്കുകൾക്ക് നൽകാനുള്ള തുകയും. കർഷകരുടെ കാർഷിക വിളകൾ കൃഷിനാശം മൂലം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകയും ലഭ്യമാക്കുന്നതിന് വേണ്ടി കാർഷിക വികസന സമിതി യോഗത്തിൽ ചർച്ച ചെയ്തതിന്റെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയെ
ദുരന്തഭൂമിയിലെ മനുഷ്യരെ ചേര്ത്തുപിടിച്ച് സമസ്ത764 കുടുംബങ്ങള്ക്ക് സഹായധനം കൈമാറി
ദുരന്തഭൂമിയിലെ മനുഷ്യരെ ചേര്ത്തുപിടിച്ച് സമസ്ത764 കുടുംബങ്ങള്ക്ക് സഹായധനം കൈമാറിമേപ്പാടി: മാസങ്ങള്ക്ക് മുന്പ് ഉരുളെടുത്ത മുണ്ടക്കൈ, ചൂരല്മല ഗ്രാമങ്ങളിലെ മനുഷ്യരെ ചേര്ത്തുപിടിച്ച് സമസ്ത കേരള ജംഇയ്യത്തുല് ഉലമ. ദുരന്തത്തില് സര്വവും നഷ്ടപ്പെട്ട 764 കുടുംബങ്ങള്ക്ക് ധനസഹായമായി 10000 രൂപ വീതം നല്കി. ഇന്നലെ മേപ്പാടിയില് സംഘടിപ്പിച്ച പ്രൗഡമായ സദസ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള് ഉദ്ഘാടനം ചെയ്തു. ആറ് പേര്ക്ക് വേദിയില് വെച്ച് ധനസഹായ വിതരണം നടത്തിയാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്.
തദ്ദേശ അദാലത്ത്പരാതികളും അപേക്ഷകളും നല്കാം
കൽപ്പറ്റ : സംസ്ഥാന സര്ക്കാരിന്റെ മൂന്നാം വാര്ഷികത്തോടനുബന്ധിച്ച് നാലാം നൂറുദിനത്തിന്റെ ഭാഗമായുളള തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ തദ്ദേശ അദാലത്ത് ഒക്ടോബര് 1 ന് സുല്ത്താന് ബത്തേരി മുനിസിപ്പല് ടൗണ് ഹാളില് നടക്കും. തദ്ദേശ സ്ഥാപനങ്ങളില് അപേക്ഷ നല്കിയതും എന്നാല് സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്, തദ്ദേശ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്, സ്ഥിരം അദാലത്ത് സമിതികളിലെ പരാതികള്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകളില് തീര്പ്പാകാത്ത പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും അദാലത്തില് പരിഗണിക്കും. തദ്ദേശ
പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് -വിമൻ ചേംബർ വിളംബര ജാഥ നടത്തി
കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കൊമേഴ്സ് വയനാട്ടിൽ സംഘടിപ്പിക്കാനിരിക്കുന്ന റി -തിങ്ക് വയനാട് – പോസ്റ്റ് കോൺക്ലേവ് ന്റെ പ്രചരണാർത്ഥം വയനാട്ടിൽ സൈക്കിൾ വിളംബര ജാഥ നടത്തി. വയനാട് ബൈക്കേഴ്സ്മായി ചേർന്നാണ് സൈക്കിൾ റാലിയും വിളംബര ജാഥയും സംഘടിപ്പിച്ചത് .സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ റാലി വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറിഎം.ഡി ശ്യാമള , സൈക്കിൾ റാലി കോഓർഡിനേറ്റർ അപർണ്ണ വിനോദ്, ഡോക്ടർ നിഷ , ഡയറക്ടർമാരായ
എം.എല്.എ കെയറില് നിന്നും പഠനത്തിനൊരു കൈത്താങ്ങ് പദ്ധതി:അഡ്മിഷന് നേടി നൂറിലധികം വിദ്യാര്ഥികള്
കല്പ്പറ്റ : എം.എല്.എ കെയറില് നിന്നും പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയിലുള്പ്പെടുത്തി വയനാട് ജില്ലയില് പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവരുടെ സൗജന്യ ഉപരിപഠനത്തിന് ഇതുവരെ സ്പോട്ട് അഡ്മിഷന് നേടിയത് 116 പേര്. ഇവര്ക്കുള്ള ക്ലാസുകള് 23ന് ആരംഭിക്കും. ക്യാംപസുകളിലേക്കുള്ള വിദ്യാര്ത്ഥികളുടെ യാത്ര കല്പ്പറ്റ നിയോജകമണ്ഡലം എംഎല്എ ടി. സിദ്ദീഖ് ഫ്ളാഗ് ഓഫ് ചെയ്തു. മുണ്ടക്കൈ – ചൂരല്മല ഉരുള്പൊട്ടല് ദുരന്തത്തിന്റെ പശ്ചാത്തലത്തില് നൂറുല് ഇസ്ലാം സെന്റര് ഫോര് ഹയര് എജ്യുക്കേഷനും എംഎല്എ കെയറും ചേര്ന്നാണ് സൗജന്യ വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിക്കുന്നത്.പി.
സൊലേസ് മക്കളുടെ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.
മുട്ടിൽ : ദീർഘകാലമായി രോഗങ്ങളാൽ സഹനമനുഭവിക്കുന്ന മക്കളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വയനാട് സൊലേസ് കുടുംബത്തിലെ മക്കൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.കുട്ടികളുടെ സർഗ്ഗ രചനകളുംകുടുംബാംഗങ്ങൾ തയ്യാറാക്കിയ രചനകളും ഉൽപ്പെടുത്തി കുട്ടികൾ സ്വന്തംകൈയ്യെഴുത്തോടെ തയ്യാറാക്കിയമാസിക നറുനാമ്പുകളുടെ പ്രകാശനം പത്രാധിപർ സി.ഡി.സുനീഷ് സൊലേസ് കൺവീനർ റജി.കെ.കെക്ക് നൽകി പ്രകാശനം ചെയ്ത ചടങ്ങിൽ ജോയന്റ് കൺവീനർ മാരായ സിദീഖ് മുട്ടിൽ, ലൈല സുനീഷും ആശംസകൾ നേർന്നു.ടി. ഷുക്കൂറും നൂർബിനയും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.റെജി.കെ.കെ.സ്വാഗതവും സ്വാതി എം. നന്ദിയും
യുവതിയെ ഗർഭഛിദ്രം നടത്തി നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കൽപ്പറ്റ : നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ്(45), റോഷൻ സൗദ് (20) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൽപറ്റയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന 7 മാസം ഗർഭിണിയായിരുന്ന യുവതിയെ ആൺ സുഹൃത്തായ റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗർഭഛിദ്രം നടത്തി പ്രസവിപ്പിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി