കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു

കൽപ്പറ്റ : വെങ്ങപ്പള്ളിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൽ ഉസ്മാൻ ഉസ്താദിൻറെ മകൻ തമീം ദാരിമി ആണ് മരിച്ചത്. പിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഉടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം.

Read More

വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടു

കൽപ്പറ്റ : വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. മേപ്പാടി പഞ്ചായത്തിലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളുംഅന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി

Read More

പി.പി ദിവ്യക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ-പ്രതിഭാഗം ഒത്തുകളി മൂലം :വി.മുരളീധരൻ

കൽപ്പറ്റ : എഡിഎം നവീൻബാബുവിന്‍റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട സിപിഎം നേതാവ് പി.പി ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത് പ്രോസിക്യൂഷൻ – പ്രതിഭാഗം ഒത്തുകളി മൂലമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. സിപിഎം നിയമവ്യവസ്ഥയെ അട്ടിമറിക്കുകയാണ്.  അതിന് അനുസരിച്ച് കേസ് പൊലീസ് ദുർബലമാക്കുകയാണെന്നും ബിജെപി നേതാവ് കൽപ്പറ്റയിൽ മാധ്യമങ്ങളോട് പറഞ്ഞു.എഡിഎമ്മിന്റെ മരണത്തിൽ ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്. എന്നിട്ടും പി.പി.ദിവ്യയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടില്ല. കേരളത്തിലെ നീതിബോധമുള്ള സകല മനുഷ്യരും ദിവ്യ വെളിയിൽ വരരുതെന്ന് ആഗ്രഹിച്ചവരാണ്. ഇനി കാണാൻ പോകുന്നത്

Read More

പ്രകാശ് ജാവദേക്കർ താമരശ്ശേരി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

താമരശ്ശേരി : മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കർ എം.പി താമരശേരി രൂപത ബിഷപ്പ് മാർ റമിഞ്ചിയോസ് ഇഞ്ചനാനിയൽ പിതാവിനെ സന്ദർശിച്ച് ചർച്ച നടത്തി.കാലത്ത് 8.30 ന് രൂപതാ ആസ്ഥാനത്തെത്തിയ പ്രകാശ് ജാവദേക്കറിനെ ബിഷപ്പ് ഷാൾ അണിയിച്ച് സ്വീകരിച്ചു.തുടർന്ന് ബിഷപ്പിനൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.ഇ എസ് എ വിഷയത്തിൽ കരട് വിജ്ഞാപനത്തിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട കൊണ്ട് സീറോ മലബാർ സഭാ വക്താവ്ഡോ .ചാക്കോ കാളാംപറമ്പിൽ പ്രകാശ് ജാവദേക്കർക്ക് നിവേദനം നൽകി.വിജ്ഞാപനം പുറത്തിറക്കി ആവശ്യത്തിലേറെ സമയം

Read More

മേളകളിലെ ജേതാക്കളെ അനുമോദിച്ചു

പിണങ്ങോട് : പിണങ്ങോട് ഗവ.യു.പി സ്കൂളിൽ നിന്നും സബ് ജില്ല, ജില്ല കായിക മേളയിലും, സബ് ജില്ല ശാസ്ത്രമേളയിലും പങ്കെടുത്ത് സമ്മാനാർഹരായ 53 പ്രതിഭകളെ അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ കെ.എ.എസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ജാസർ പാലക്കൽ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ ജറീഷ് കെ, എം.പി.ടി.എ പ്രസിഡണ്ട് പ്രിയ, സാജിദ് മച്ചിങ്ങൽ, സീനിയർ അസിസ്റ്റൻറ് മീരമ്മ എം.ബി, എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ഷീജ എം.ജെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അഷറഫ്

Read More

ആര്‍. ശങ്കര്‍ അനുസ്മരണ യോഗം നടത്തി

കല്‍പ്പറ്റ : കേരളത്തിലെ കോണ്‍ഗ്രസിന്റെ പ്രഥമ മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറിന്റെ ചരമവാര്‍ഷിക ദിനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. സാമുദായിക – രാഷ്ട്രീയ നേതൃരംഗത്ത് കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ബഹുമുഖപ്രതിഭയും ശക്തനായ ഭരണാധികാരിയുമായിരുന്നു ആര്‍. ശങ്കര്‍. ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയിലും സമാനതകളില്ലാത്ത തലയെടുപ്പോടെ ധീരമായി പ്രവര്‍ത്തിച്ച നേതാവായിരുന്നു അദ്ദേഹം. കെ.പി.സി.സി. അദ്ധ്യക്ഷ പദവി വഹിച്ചിരുന്ന അദ്ദേഹം കോണ്‍ഗ്രസിനെ ക്രിയാത്മകമായി നയിക്കുന്നതില്‍

Read More

വയനാട്ടിൽ യു ഡി എഫ് കള്ളപ്പണം ഒഴുക്കുന്നു.കിറ്റ് കൊടുത്ത് വോട്ട് നേടാൻ ശ്രമിക്കുന്നത് പരാജയ ഭീതിയിൽ:നവ്യ ഹരിദാസ്

കൽപ്പറ്റ : വയനാട്ടിൽ യുഡിഎഫ് വലിയതോതിൽ കള്ളപ്പണം ഒഴുക്കുന്നുവെന്ന് എൻ.ഡി എ വയനാട് ലോകസഭാ മണ്ഡലം സ്ഥാനാർത്ഥി നവ്യ ഹരിദാസ്. തെരഞ്ഞെടുപ്പിനെ ഭയക്കുന്നത് കൊണ്ടാണ് യുഡിഎഫ്കിറ്റ് കൊടുത്ത് വോട്ട് നേടാൻ യു.ഡി.എഫ് ശ്രമിക്കുന്നതെന്നും നവ്യ ഹരിദാസ് ആരോപിച്ചു.യു ഡി എഫ് കേന്ദ്രങ്ങളിൽ പരിശോധന നടത്തണമെന്നും, തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയവർക്കെതിരെ കേ സേടുത്ത് അന്വേഷണം നടത്തണമെന്നും നവ്യഹരിദാസ് ആവശ്യപ്പെട്ടു.ആങ്ങളുടേയും പെങ്ങളുടേയും ഫോട്ടോ പതിച്ച കിറ്റ് കൊടുത്ത് വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. പരാജയഭീതി മൂലമാണ് കോൺഗ്രസിന്റെ കേന്ദ്ര നേതാക്കളെല്ലാം മണ്ഡലത്തിൽ

Read More

രതിന്റെ മരണത്തിൽ നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്ന് പി.കെ.ജയലക്ഷ്മി

കൽപ്പറ്റ : രതിന്റെ മരണത്തിൽ നിക്ഷ്പക്ഷ അന്വേഷണം നടത്തണമെന്ന് മുൻ പട്ടിക വർഗ്ഗക്ഷേമ വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി. രതിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ അറിയിച്ചു.

Read More

പാലക്കാട് റെയ്ഡ് നാടകംതിരഞ്ഞെടുപ്പ് പരാജയം മുന്നില്‍കണ്ട്:മുസ്ലിം ലീഗ് വടകരയിലെ കാഫിര്‍ നാടകത്തിന്റെ രണ്ടാം എഡിഷന്‍

കല്‍പ്പറ്റ : കൊടകര കുഴല്‍പ്പണ വിവാദത്തില്‍ സി.പി.എം – ബി.ജെ.പി രഹസ്യധാരണ പൊതുസമൂഹത്തിന് ബോധ്യമായതിന്റെ ജാള്യത മറികടക്കാനും കേരളത്തിലെ മൂന്നിടങ്ങളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം മുന്നില്‍ കണ്ടുമാണ് പാലക്കാട്ടെ അര്‍ധരാത്രിയിലെ റെയ്ഡ് നാടകമെന്ന് മുസ്ലിം ലീഗ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസിന്റെ അക്കൗണ്ട് മരവിപ്പിച്ച ബി.ജെ.പി സര്‍ക്കാര്‍ നടപടിക്ക് സമാനമാണ് പാലക്കാട്ടെ റെയ്‌ഡെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ടറിയും നിമയസഭ പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവുമായ ഡോ.എം.കെ മുനീര്‍, സെക്രട്ടറി

Read More

ഇടതുപക്ഷ സര്‍ക്കാര്‍ ജീവനക്കാരെ പട്ടിണിയിലേക്ക് തള്ളിവിടുന്നു- അഡ്വ- ജി. സുബോധന്‍

സുല്‍ത്താന്‍ബത്തേരി : കേരളത്തിലെ അഞ്ചര ലക്ഷത്തോളം വരുന്ന അധ്യാപകരെയും ജീവനക്കാരെയും തുടര്‍ച്ചയായി ആനുകൂല്യങ്ങള്‍ നിഷേധിച്ചുകൊണ്ട് പട്ടിണിയിലേക്ക് തള്ളിവിടുകയാണെന്നു കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ-ജി.സു ബോധന്‍ . യുണൈറ്റഡ് ടീച്ചേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.2021 ജനുവരി മുതല്‍ ലഭിക്കേണ്ട രണ്ടു ശതമാനം ക്ഷാമബത്ത 2024 ഏപ്രില്‍ മാസവും, 2021 ജൂലൈ മാസത്തെ ലഭിക്കേണ്ട മൂന്ന് ശതമാനം ക്ഷാമബത്ത ഒക്ടോബര്‍ മാസത്തില്‍ അനുവദിച്ചു എങ്കിലും

Read More

മുഖ്യമന്ത്രിയെത്തി: ഇടതു നേതാക്കളും നാളെ വയനാട്ടിൽ: ശക്തി പ്രകടനം കൽപ്പറ്റയിൽ

കൽപ്പറ്റ : ഇടത് മുന്നണി സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം നടത്തുന്ന ഏറ്റവും വലിയ പരിപാടി നാളെ കൽപ്പറ്റയിൽ നടക്കും. . മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ.രാജൻ, പി.പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രൻ,എൽ.ഡി.എഫ്. കൺവീനർ ടി.പി. രാമകൃഷ്ണൻ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ , തുടങ്ങി നേതാക്കളുടെ വലിയൊരു നേതൃനിര തന്നെ വയനാട്ടിലുണ്ട്. നാളെ രാവിലെ 10 മണിക്ക് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് പ്രകടനം ആരംഭിക്കും. തുടർന്ന് 1 മണിക്ക് മഹാറാണി

Read More

വികസന സംവാദത്തിന് പ്രിയങ്ക വാദ്രയെ വെല്ലുവിളിച്ച് നവ്യ ഹരിദാസ്

ബത്തേരി : വയനാട്ടിലെ വികസന പ്രശ്നങ്ങളിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക വദ്രയെ വെല്ലുവിളിച്ച് വയനാട് ലോകസഭാ മണ്ഡലം എൻ ഡിഎ സ്ഥാനാർത്ഥി നവ്യഹരിദാസ് . വയനാട് റെയിൽ പാത, മെഡിക്കൽ കോളേജ്, ഗോത്ര സമൂഹത്തിന്റെ പ്രശ്നം, വിദ്യാഭ്യാസ പ്രശ്നം, രാത്രി യാത്രാ നിരോധനം , വന്യജീവി ആക്രമണം തുടങ്ങിയ നിരവധി പ്രശ്നങ്ങൾ വയനാടൻ ജനതയെ ദുരിതത്തിലാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ പഠിക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാതെ കേവലം കയ്യടിക്കു വേണ്ടി പ്രസ്താവനകൾ നടത്തുക മാത്രമാണ് പ്രിയങ്ക വദ്ര ചെയ്യുന്നതെന്നും, ഈ

Read More

പ്രിയങ്കാഗാന്ധിയുടെ വിജയത്തിനായി ഒ ബി സി കോണ്‍ഗ്രസ് പ്രചരണം തുടങ്ങി

കല്‍പ്പറ്റ : എ ഐ സി സി ഒ ബി സി ഡിപ്പാര്‍ട്ടുമെന്റിന്റെ സംസ്ഥാന ഘടകമായ കേരള പ്രദേശ് ഒ ബി സി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രിയങ്കാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ വയനാട് ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ചൂരല്‍മല സ്‌നേഹകവാടത്തില്‍ പുഷ്പാര്‍ച്ച നടത്തിക്കൊണ്ട് ആരംഭിച്ചതായി ദേശീയ കോര്‍ഡിനേറ്റര്‍മാരായ പി സുഭാഷ് ചന്ദ്രബോസും. ആദിലിംഗ പെരുമാളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഒ ബി സി വിഭാഗത്തിന് ഗുണകരമായ ആവശ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ജാതി

Read More

പരപ്പൻപാറയിൽ നിന്നും കിട്ടിയ ബൗധികദേഹം പുത്തുമലയിൽ അടക്കം ചെയ്തു

മേപ്പാടി : ഇന്നലെ പരപ്പൻപാറയിൽ നിന്നും കിട്ടിയ ബൗധികദേഹം പുത്തുമലയിൽ സർവ്വമത പ്രാർത്ഥനയോട് കൂടി അടക്കം ചെയ്തു, കൂടാതെ ഡി.എൻ.എ യിൽ തിരിച്ചറിഞ്ഞ ശരീരഭാഗങ്ങൾ ബന്തുക്കളുടെ ആവശ്യപ്രകാരം മാറ്റി സംസ്കരിച്ചു നൽകി,പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ നാസർ, രാജു, പഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി, താഹസിൽദാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാനിദ്യത്തിൽ വൈറ്റ് ഗാർഡ് ജില്ലാ ക്യാപ്റ്റൻ ഷുക്കൂർ അലിയുടെ നേതൃത്വത്തിൽ റിയാസ് മേപ്പാടി മുനീർ കാക്കവയൽ, ജുനൈദ്,ഷുക്കൂർ കാക്കവയൽ,റാഫി,നൗഷീദ് വേങ്ങപ്പള്ളി,നൗഫൽ കോട്ടത്തറ,സിർത്താജ്, ഫർഹാൻ തുടങ്ങിയ വൈറ്റ് ഗാർഡ്

Read More

ഡയാലിസിസ് മെഷീൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു

മേപ്പാടി : കേരളം, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഇഞ്ചി വ്യാപാരികളുടെ സംഘടനയായ ഗ്രീൻ ജിഞ്ചർ ഡീലേഴ്സ് അസോസിയേഷൻ, മേപ്പാടി ജ്യോതി പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന ജ്യോതി തണൽ ഡയാലിസിസ് സെന്ററിലേക്ക് നൽകിയ ഡയാലിസിസ് മെഷീനിന്റെ സ്വിച്ച് ഓൺ കർമം സംഘടനയുടെ പ്രസിഡന്റ് സാബു ഐപ്പ് നിർവഹിച്ചു. കഴിഞ്ഞ രണ്ടുവർഷം മുമ്പ് രൂപീകരിച്ച സംഘടനയിലെ 150 ഓളം വരുന്ന അംഗങ്ങളിൽ നിന്നായി സമാഹരിച്ച 7 ലക്ഷം രൂപ വിനിയോഗിച്ചാണ് മെഷീൻ വാങ്ങിയത്. മേപ്പാടി കേന്ദ്രീകരിച്ച് കഴിഞ്ഞ

Read More

പോക്സോ കേസിൽ പ്രതിയാക്കുമെന്ന് ഭീഷണി:യുവാവിന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൽപ്പറ്റ : പരിചയമുള്ള പെൺകുട്ടിയുമായി സംസാരിച്ചതിന് പോലീസ് പോക്സോ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് യുവാവ് പുഴയിൽ ചാടി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് ജില്ലാ പോലീസ് മേധാവിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. സിറ്റിംഗ് തീയതി തീരുമാനിച്ചിട്ടില്ല. പട്ടികവർഗ വിഭാഗത്തിലുള്ള റെതിൻ എന്ന യുവാവാണ് ആത്മഹത്യ

Read More

ഉരുൾപൊട്ടൽ: ധനസഹായനിഷേധം ജനാധിപത്യവിരുദ്ധം:ജനതാദൾ എസ്

മാനന്തവാടി : മുണ്ടക്കൈ-ചൂരൽമല ദുരിതബാധിതർക്ക് അർഹതപ്പെട്ട ധനസഹായം കേന്ദ്ര സർക്കാർ അനുവദിക്കാത്തത് കടുത്ത നീതിനിഷേധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ജനതാദൾ എസ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജുനൈദ് കൈപ്പാണി പറഞ്ഞു.വയനാട് ലോക്സഭ എൽഡിഎഫ് സ്‌ഥാനാർഥി സത്യൻ മൊകേരിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാ ഗമായി മാനന്തവാടിയിൽ സംഘടിപ്പിച്ച ജനതാദൾ എസ് വയനാട് ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ്‌ അസീസ് കെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ രാജൻ ഒഴക്കോടി, റെജി ജി,നിജിൽ വി, യുവജനതാദൾ എസ്

Read More

ഉപസംവരണം തടയാനും പിന്നോക്ക വിഭാഗങ്ങൾക്ക് പ്രത്യേക പ്രാതിനിധ്യം ഉറപ്പാക്കാനും പ്രക്ഷോഭം ആരംഭിക്കും

കൽപ്പറ്റ : എസ്.സി.എസ്.ടി. ലിസ്റ്റിൽ ക്രീമിലെയറും ഉപസംവരണവും നടത്താൻ സംസ്ഥാന സർക്കാറുകൾക്ക് അധികാരം നൽകിക്കൊണ്ടുള്ള ആഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി മറികടക്കാൻ ദേശീയ പ്രക്ഷോഭ പരിപാടികൾ 2025 ഫെബ്രുവരി ആദ്യവാരം പ്രഖ്യാപിക്കുമെന്ന് കോഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..ഫെബ്രുവരി ആദ്യവാരം ഡൽഹിയിൽ നടക്കുന്ന “ഗ്രേറ്റ് ഇന്ത്യൻ കോൺക്ലേവ് ഓഫ് എസ്.സി/എസ്.ടി ഓർഗനൈസേഷൻസ്” എന്ന ആദിവാസി ദളിത് കൂട്ടായ്മയിലാണ് ഇത് പ്രഖ്യാപിക്കുക. ഇതിന്റെ മുന്നോടിയായി 2024 ഒക്ടോബർ 13,14 തീയതികളിൽ ആയിരത്തോളം പ്രതിനിധികൾ പങ്കെടുത്ത സൗത്ത്

Read More

തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിലിടം സന്ദർശിച്ച് പ്രിയങ്ക ഗാന്ധി

കേണിച്ചിറ (സുൽത്താൻ ബത്തേരി) : തൊഴിലുറപ്പ് തൊഴിലാളികളുമായി സംവദിച്ചും തൊഴിലിടം സന്ദർശിച്ചും വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. കേണിച്ചിറയിലെ കോർണർ യോഗം കഴിഞ്ഞ് മടങ്ങവെയാണ് വഴിയിൽ കാത്ത് നിൽക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ പ്രിയങ്ക ഗാന്ധി കണ്ടത്. ഉടൻ വാഹനം നിർത്തി ഇറങ്ങിയ പ്രിയങ്ക അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. തുടർന്ന് തങ്ങൾ ജോലിയെടുക്കുന്ന തൊഴിലിടത്തിലേക്ക് പ്രിയങ്ക ഗാന്ധിയെ അവർ ക്ഷണിക്കുകയായിരുന്നു. തൊഴിൽ ദിനങ്ങൾ കുറവായതിനാൽ വളരെ ബുദ്ധിമുട്ടിലാണെന്നും വരുമാനം കുറവാണെന്നും തൊഴിലാളികൾ

Read More

ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. സി സി ടിവി ദൃശ്യങ്ങൾ

നായ്ക്കട്ടി : ഓട്ടോറിക്ഷ മറിഞ്ഞ് അടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

Read More

സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച പ്രകടനവുമായി ആർദ്ര ജീവൻ

സുൽത്താൻ ബത്തേരി : സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം ചിത്ര രചനയിൽ വാട്ടർ കളർ, ഓയിൽ പെയിൻ്റിംഗ്, പെൻസിൽ ഡ്രോയിംഗ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടി കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ആർദ്ര ജീവൻ. കൽപ്പറ്റ ഗവ. ഐ.ടി.ഐ-യിലെ ഗ്രൂപ്പ് ഇൻസ്ട്രക്ടർ ജീവൻ ജോൺസിന്റെയും ചീങ്ങേരി സെന്റ് മേരീസ് എ.യു.പി സ്ക്കൂൾ അധ്യാപിക ജിഷയുടെയും മകളാണ്.

Read More

കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ കണ്ട് പ്രിയങ്ക ഗാന്ധി

പുൽപ്പള്ളി : കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു. പുൽപ്പള്ളിയിൽ വച്ചാണ് പോളിന്റെ ഭാര്യ സാലി പോൾ, മകൾ സോന പോൾ എന്നിവരെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉറപ്പുനൽകി.പോളിന് ആവശ്യമായ വിദഗ്ധ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തയാണ് തന്റെ അച്ഛന്റെ

Read More

ജുനൈദ് കൈപ്പാണിക്ക്അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി

മാനന്തവാടി : രാജ്യത്തെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ്‌ അംബേദ്കർ ദേശീയ അവാർഡും മികച്ച പൊതുപ്രവർത്തകനുള്ള കർമ്മശ്രേഷ്ഠ സംസ്ഥാന അവാർഡും ലഭിച്ച വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിക്ക് മാനന്തവാടി മാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി. മഠാധിപതിബ്രഹ്മചാരിണി ദീക്ഷിതാമൃത ചൈതന്യ ജുനൈദ് കൈപ്പാണിയെ പൊന്നാടയണിയിച്ചു ആദരിച്ചു. ഷജിൽ കുമാർ പി.സി,ഹരി എ.വി,സതീഷ് കുമാർ പി,ഉമ മഹേശ്വരി തുടങ്ങിയവർ സംബന്ധിച്ചു.

Read More

ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

സുൽത്താൻ ബത്തേരി : ഓട്ടോറിക്ഷ മറിഞ്ഞ് അടിയില്‍പ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. നായ്ക്കട്ടി പിലാക്കാവ് ഊരാളി ഉന്നതിയിലെ രാജേഷ് സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മി (2) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടം. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തില്‍ മറ്റാര്‍ക്കും പരിക്കില്ല.

Read More

കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷതേടി പുഴയിൽ ചാടിയ വനം വാച്ചറെ കാണാതായി

ഗുണ്ടറ : വനത്തിലെ വാച്ചർ ബേഗൂർ സ്വദേശി ശശാങ്കൻ 20 നെയാണ് കാണാതായത് . ഞായർ സന്ധ്യയോടെ കൊളവള്ളി അതിർത്തിയിലാണ് സംഭവം. കൂടെയുണ്ടായിരുന്ന വാച്ചർ രാജു (45) വിനെ പുഴയിൽ മീൻ പിടിക്കുകയായിരുന്ന കൊളവള്ളി കോളനിയിലെ യുവാക്കൾ രക്ഷപെടുത്തി. അവശ്യസാധനങ്ങൾ വാങ്ങാൻ ഇവർ കൊളവള്ളിയിലേക്ക് വരികയായിരുന്നു. പാഞ്ഞടുത്ത കാട്ടാനയുടെ മുന്നിൽ നിന്നു രക്ഷപെടാൻ ഇവർ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു.

Read More

രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നു:പരിഹാരമുണ്ടാകണമെന്ന് പ്രിയങ്ക ഗാന്ധി

തരിയോട് (കൽപ്പറ്റ) : രാത്രി യാത്ര നിരോധനം വയനാട്ടുകാരെ കഷ്ടപ്പെടുത്തുന്നുവെന്നും പരിഹാരമുണ്ടാകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൽപ്പറ്റ നിയോജക മണ്ഡലത്തിലെ തരിയോട് നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. അത്യാവശ്യമായി ആശുപത്രികളിലേക്കും മറ്റു കാര്യങ്ങൾക്കും പോകാൻ ഇത് തടസമാകുന്നു. വയനാട്ടിലെ ആദിവാസി സമൂഹത്തിന് ആവശ്യത്തിന് വിദ്യാഭ്യാസ, ആരോഗ്യ സംവിധാനങ്ങളില്ല. മനുഷ്യ- വന്യജീവി സംഘർഷത്തിന് കാര്യക്ഷമമായ പരിഹാരം ഇതുവരെ കണ്ടെത്തിയിട്ടില്ല. ജനാധിപത്യത്തിൽ ജനങ്ങൾക്കാണ് അധികാരമുള്ളത്. എന്നിട്ടും വയനാട്ടുകാർക്ക് മെഡിക്കൽ കോളേജിന് വേണ്ടി യാചിക്കേണ്ടിവരുന്നു. നല്ല റോഡുകൾക്ക്

Read More

ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കാൻ പദ്ധതികൾ വേണം: പ്രിയങ്ക ഗാന്ധി

,വാളാട് (മാനന്തവാടി) : വയനാടിൻ്റെ തനതുൽപന്നങ്ങളും വിളകളും വിപണിയിലെത്തിക്കാൻ ആകർഷകമായ പദ്ധതികൾ വേണമെന്ന് വയനാട് ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. മാനന്തവാടി നിയോജക മണ്ഡലത്തിലെ വാളാട് നടന്ന പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. പുതിയ ഭക്ഷ്യ സംസ്കരണ പദ്ധതികൾ ഉണ്ടാകണം. കാർഷിക വിളകൾ വിപണിയിൽ എത്തിക്കാൻ ആകർഷകമായ മാർക്കറ്റിങ് പദ്ധതികൾ ഉണ്ടാകണം. നാട്ടിലെ കർഷകർക്ക് പരമാവധി പിന്തുണ ലഭിക്കണം. കായികതാരങ്ങളെ വളർത്തിയെടുക്കാൻ മികച്ച സൗകര്യങ്ങളൊരുക്കണം. വയനാട്ടിൽ മികച്ച ആരോഗ്യ സംവിധാനങ്ങളും വിദ്യാഭ്യാസ സംവിധാനങ്ങളും കുടിവെള്ള

Read More

സത്യന്‍ മൊകേരിയുടെ വിജയത്തിനായി തോട്ടം തൊഴിലാളി കണ്‍വെന്‍ഷന്‍

മേപ്പാടി : മുണ്ടക്കൈ- ചൂരല്‍‌മല ദുരിത ബാധിതർക്ക് അർഹതപ്പെട്ട ധനസഹായം കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. വയനാട് പാര്‍ലമെന്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയുടെ വിജയത്തിനായി മേപ്പാടിയിൽ ചേർന്ന തോട്ടം തൊഴിലാളികൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്തെ ഞെട്ടിച്ച ഉരുള്‍ ദുരന്തത്തെ പാർലമെന്റിൽ വേണ്ട വിധം ഉന്നയിക്കാന്‍ സംസ്ഥാനത്ത് നിന്നുളള യുഡിഎഫിന്റെ പതിനെട്ട് എം പിമാര്‍ക്കും കഴിഞ്ഞില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2018 ലെ മഹാ പ്രളയത്തിൽ

Read More

വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്കയെന്ന് രാഹുൽ;വയനാടിന്റെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്ക

മാനന്തവാടി : ആദ്യമായി സഹോദരിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതിൻ്റെ കൗതുകം പങ്കുവെച്ച് രാഹുൽ ഗാന്ധിയും വയനാടിന്റെ പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞ് പ്രിയങ്ക ഗാന്ധിയും കളംനിറഞ്ഞ് മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പിച്ച പൊതുയോഗം. ഗാന്ധി പാർക്കിലെത്തിയ ഇരുവരും ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. വയനാടിന് ഏറ്റവും അനുയോജ്യമായ ജനപ്രതിനിധി പ്രിയങ്കയായിരിക്കുമെന്നും വയനാട്ടിലെ ഓരോ പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കാമെന്നതിനെ കുറച്ച് പ്രിയങ്ക ഇപ്പോൾ തന്നെ നോട്ടുകൾ ഉണ്ടാക്കാൻ തുടങ്ങിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.വയനാട്ടിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ

Read More

മെഡിക്കൽ കോളേജെന്നത് വയനാട്ടുകാരുടെ സ്വപ്നം;യാഥാർത്യമാക്കുമെന്ന് സുഹൃത്തിന് വാക്കു നൽകിയെന്ന് പ്രിയങ്ക

മാനന്തവാടി : മെഡിക്കൽ കോളേജ് എന്നത് വയനാട്ടുകാരുടെ സ്വപ്നമാണെന്നും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം വയനാട്ടിലെ ജനങ്ങൾ കഷ്ടപ്പെടുകയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. മദർ തെരേസയുടെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിൽ വർഷങ്ങളോളം ഞാൻ പ്രവർത്തിച്ചിരുന്നു. അവിടെ എൻ്റെ അടുത്ത സുഹൃത്തായിരുന്ന സിസ്റ്റർ റോസ്ബെൽ മാനന്തവാടി സ്വദേശിയായിരുന്നു. ഞാൻ വയനാട്ടിൽ മത്സരിക്കുന്നതറിഞ്ഞപ്പോൾ സിസ്റ്റർ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു. വയനാട്ടിൽ മെഡിക്കൽ കോളജ് യാഥാർത്ഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. കാരണം 29 വർഷം മൂൻപ് അവരുടെ അമ്മ വയനാട്ടിലെ

Read More