കൽപ്പറ്റ : ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്റ്റിന്റെയും എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന കാപ്പി കൃഷിയിലെ വെല്ലുവിളികളും പരിഹാരങ്ങളും എന്ന വിഷയത്തിലുള്ള അന്താരാഷ്ട്ര ശില്പശാല 29,30 തീയതികളിൽ പുത്തൂർവയലിൽ നടക്കും.ശില്പശാലയിൽ നെതർലാൻസിലെ ഗ്രോണിങ്ങൻ യൂണിവേഴ്സിറ്റി,കോഫി ബോർഡ്,സെൻട്രൽ യൂബർ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്,സി ഡബ്ല്യു ആർ ഡി എം, തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലെ വിദഗ്ധർ ആശയങ്ങൾ പങ്കുവയ്ക്കും.സുസ്ഥിര കാപ്പി കൃഷിയും കാലാവസ്ഥ വ്യതിയാന പ്രതിരോധവും സംബന്ധിച്ച വിഷയങ്ങളാണ് ചർച്ച ചെയ്യുക.ജയിൻ യൂണിവേഴ്സിറ്റി വികസിപ്പിച്ച
Category: Wayanad
കവർച്ചാ പ്ലാൻ തകർത്ത് നാലംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ് വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ഇന്നോവ കാറും പിടിച്ചെടുത്തു
കൽപ്പറ്റ : വാഹനം കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് നാലംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്.കണ്ണൂർ സ്വദേശികളായ മുഴക്കുന്ന്,കയമാടൻ വീട്ടിൽ പക്രു എന്ന എം. ഷനീഷ്(42),പരിയാരം,പൊയിൽതെക്കിൽ വീട്ടിൽ സജീവൻ (43),വിളക്കോട്പറയിൽ വീട്ടിൽ,കെ.വി ഷംസീർ (34),വിളക്കോട് കൊക്കോച്ചാലിൽ വീട്ടിൽ കെ.എസ്.നിസാമുദ്ധീൻ(32) എന്നിവരെയാണ് 20.09.2025 പുലർച്ചെ സംശയാസ്‌പദമായ സാഹചര്യത്തിൽ കൽപ്പറ്റ വിനായകയിൽ വെച്ച് പിടികൂടിയത്.ഷനീഷ് വധശ്രമം,കവർച്ച,ആയുധം കൈവശം വെക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും ഫോറസ്റ്റ് കേസിലും ഉൾപ്പെട്ടയാളാണ്. രണ്ടാം പ്രതിയായ സജീവനും കേസുകളിൽ പ്രതിയാണ്.ഇവർ ഒന്നിച്ച്
തരുവണയിൽ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു
തരുവണ : ജി.എച്ച്.എസ്.എസ് തരുവണയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് 12 ലക്ഷം വകയിരുത്തി നിർമിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് എം.കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസ്സി എം.ജെ,ഹെഡ്മാസ്റ്റർ മുസ്തഫ എം,മിനിമോൾ എസ്.ഐ,തുടങ്ങിയവർ പ്രസംഗിച്ചു.
മാധ്യമപ്രവര്‍ത്തകന് കയ്യേറ്റം;പ്രതിഷേധവുമായി പ്രസ് ക്ലബ്
കല്‍പ്പറ്റ : പ്രിയങ്ക ഗാന്ധിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാധ്യമപ്രവര്‍ത്തകനെ പ്രിയങ്കയുടെ പിആര്‍ ടീമിലെ ഫോട്ടോഗ്രാഫര്‍ കയ്യേറ്റം ചെയ്തതായി പരാതി.വയനാട് വിഷന്‍ റിപ്പോര്‍ട്ടര്‍ സി.വി ഷിബുവിനെയാണ് ഫോട്ടോ ഗ്രാഫര്‍ കയ്യേറ്റം ചെയ്തതായി പരാതിയുള്ളത്.ഇന്നലെ വൈകിട്ട് ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തില്‍ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് പി ആര്‍ ടീമിലെ റാഫി കൊല്ലം എന്നയാള്‍ കയ്യേറ്റം ചെയ്യുകയും,27,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ തട്ടി താഴെയിടുകയും,കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും ഷിബു ആരോപിക്കുന്നത്. വിഷയത്തില്‍
ഗുരുരത്ന അവാർഡ് പി എസ് ഗിരീഷ്കുമാറിന്
കൽപ്പറ്റ : ജനാധിപത്യ കലാസാഹിത്യ വേദിയുടെ ഗുരുരത്ന അവാർഡ് 2025ന് എടപ്പെട്ടി ഗവ.എൽ പി സ്കൂൾ പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാറിനെ തെരഞ്ഞെടുത്തു.അധ്യാപന രംഗത്തെ പ്രവർത്തന മികവിനൊപ്പം മറ്റ് വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തതെന്ന് സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ പ്രകാശ്,സെക്രട്ടറി സഹദേവൻ കോട്ടവിള എന്നിവർ അറിയിച്ചു.2025 ഒക്ടോബർ 11 ന് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.സാഹിത്യ,സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.എടപ്പെട്ടി ഗവ.എൽ പി
വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു:പോലീസ് മേധാവിക്ക് പരാതി നൽകി
കൽപ്പറ്റ : വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു.ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.യെയാണ് ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തത്,എം.പിമാർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ റാഫി കൊല്ലം എന്നയാൾ തടയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും 27,000 രൂപ വിലയുള്ള മൊബൈൽ
വാഹനാപകടം പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു
മൂലങ്കാവ് :സുൽത്താൻ ബത്തേരി കരിവള്ളിക്കുന്ന് കിളയിൽ ബാലകൃഷ്ണൻ (65) ആണ് മരിച്ചത്. ഇന്ന് രാവിലെ 6:15ടെ മൂലങ്കാവ് കാപ്പി സ്റ്റോറിലാണ് അപകടം. ബൈക്കിൽ പമ്പിലേക്ക് കയറുന്നതിനിടെ പുറകിലെത്തിയ സ്കൂട്ടി ഇടിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്.സ്കൂട്ടി യാത്രക്കാരായ രണ്ട് പേർക്കും പരിക്കേറ്റു.ഇവരെ ബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റോഡ് ഉത്ഘാടനം ചെയ്തു
കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്ത് 15-ആം വാർഡിലെ കോൺക്രീറ്റ് പണി പൂർത്തീകരിച്ച മേമന ബഷീർ റോഡിന്റെ ഉത്ഘാടനം വാർഡ് മെമ്പർ ലത്തീഫ് മേമാടൻ നിർവഹിച്ചു.വാർഡ് വികസന സമിതി അംഗങ്ങളായ പി.സി.ഉമ്മർ,ഷഫ്നാദ് വി.എൻ,കരുണാകരൻ.പി,ഗഫൂർ ഊത്താലക്കൽ, പി.ബി ഭാനുമോൻ,അജ്മൽ,മേമന ബഷീർ, മുത്തലിബ് പി.എ,കോയക്കുട്ടി മയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാപഞ്ചായത്ത് പദ്ധതി:നിർമ്മാണ പ്രവൃത്തി ആരംഭിച്ചു
തരുവണ : ജി.എച്ച്.എസ്എസ് തരുവണയിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് 12 ലക്ഷം വകയിരുത്തി നിർമിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.പി.ടി.എ പ്രസിഡന്റ് അഷ്‌റഫ് എം.കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസ്സി എം.ജെ,ഹെഡ്മാസ്റ്റർ മുസ്തഫ എം,മിനിമോൾ എസ്.ഐ,തുടങ്ങിയവർ പ്രസംഗിച്ചു.
“ആരോഗ്യമുള്ള സ്ത്രീ,ശക്തമായ കുടുംബം“ പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമിട്ട് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്
മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം’ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ’ എന്ന വനിതാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം.സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു.ഈ പദ്ധതിയുടെ ഭാഗമായി സ്ത്രീകൾക്ക് വിവിധ ആരോഗ്യ സേവനങ്ങൾ
പ്രിയങ്കാ ഗാന്ധിയുടെ സന്ദർശനത്തിനിടെ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റം;ഫോട്ടോഗ്രാഫർക്കെതിരെ പരാതി
കൽപ്പറ്റ : ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകന് നേരെ കയ്യേറ്റം.വയനാട് വിഷൻ റിപ്പോർട്ടർ ഷിബു സി.വി.യെ,എം.പിമാർക്കൊപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫർ റാഫി കൊല്ലം എന്നയാൾ തടയുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും 27,000 രൂപ വിലയുള്ള മൊബൈൽ ഫോൺ തട്ടി താഴെയിടുകയും ചെയ്തതായി പരാതി.കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നും കയ്യേറ്റം ചെയ്തെന്നും കാണിച്ച് ഷിബു ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.ഇന്ന് ഉച്ചകഴിഞ്ഞ് 3:30-ഓടെയാണ് സംഭവം.എം.പിമാരുടെ സന്ദർശനത്തിന് മാധ്യമങ്ങൾക്ക് പ്രവേശനം പരിമിതപ്പെടുത്തിയിരുന്നതിനാൽ,പോലീസിന്റെയും സുരക്ഷാ
സോണിയാ ഗാന്ധി എം.പി.യും പ്രിയങ്ക ഗാന്ധി എം.പി.യും കാപ്പി കർഷകരുമായി സംവദിച്ചു
ചുണ്ടേൽ : പ്രാദേശിക കാപ്പി ഗവേഷണ കേന്ദ്രം സന്ദർശനത്തിനായി മൂന്നരയോടെ എത്തിയ ഇരുവരും ഒരു മണിക്കൂറിലധികം സമയം ഗവേഷണ കേന്ദ്രത്തിൽ ചിലവഴിച്ചു.കേരളത്തിൽ കാപ്പി ഉൽപ്പാദനത്തിൽ ഒന്നാം സംസ്ഥാനത്തുള്ള ജില്ലയാണ് വയനാട്.കേന്ദ്ര സർക്കാരിൻറെ ഒരു ജില്ല ഒരു ഉൽപ്പന്നം എന്ന പട്ടികയിൽ കേരളത്തിൽനിന്ന് ഉൾപ്പെട്ട ഏക നാണ്യവിളയും കാപ്പിയാണ്.65000 ത്തിലധികം കാപ്പിക്കർഷകർ വയനാട്ടിലുണ്ട്.കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ കാപ്പി കർഷകർ അഭിമുഖീകരിക്കുന്നുണ്ട്.ഈ സാഹചര്യത്തിലാണ് എം.പിമാരായ സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കാപ്പി കർഷകർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച
കണിയാരത്ത് സർഗോൽസവവും ഗുരുവന്ദനവും നടത്തി
കണിയാരം : ഫാ.ജികെഎം ഹയർ സെക്കണ്ടറി സ്‌കൂൾ കണിയാരം സംഘടിപ്പിച്ച സർഗോൽസവവും ഗുരു വന്ദനം പരിപാടിയും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ഫാ.ജെറിൻ പൊയ്കയിൽ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ മാർട്ടിൻ എൻ പി,അദ്വൈത് അജി കൊളോണിയ,ബിനു കെ,അലോണ മേരി,ജിഷ ജോർജ്,നിഹാൽ ഇ തുടങ്ങിയവർ പ്രസംഗിച്ചു
വായനാമൽസരം സംഘടിപ്പിച്ചു
തോണിച്ചാൽ : തോണിച്ചാൽ യുവജനവായനശാലയുടെ ആഭിമുഖ്യത്തിൽ പൈങ്ങാട്ടിരി ജി.എൽ.പി സ്കൂളിൽ വച്ച് ലൈബ്രറികൗൺസിലിൻ്റെ നിർദ്ദേശപ്രകാരമുള്ള യു.പി.വിഭാഗം വായനമത്സരം സംഘടിപ്പിച്ചു. നീരദ്കൃഷ്ണ കെ.വി,നാഫിഅ ഫാത്തിമ എന്നിവർ വിജയികളായി.തോണിച്ചാൽ യുവജനവായനശാല സെക്രട്ടറി പി.കെ.അനിൽകുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ എടവക ഗ്രാമപഞ്ചായത്തഗം എം.പി.വത്സൻ മത്സരം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഷാജി.ഇ.ജെ സമ്മാനദാനം നിർവഹിച്ചു.ഷമീനടീച്ചർ സ്വാഗതവും,വീണറാണി നന്ദിയും രേഖപ്പെടുത്തി.വായനശാല വനിതാവേദി പ്രസിഡൻ്റ് സുധാവത്സൻ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു.
മേഖല എക്സാൈസ് ഗെയിംസ് വയനാട് ജില്ല ജേതാക്കളായി
കണ്ണൂർ : ഒൿടോബർ 17,18,19 തീയതികളിൽ വയനാട്ടിൽ വച്ച് നടക്കുന്ന സംസ്ഥാന എക്സൈസ് കലാ കായികമേളയുടെ മുന്നോടിയായി കണ്ണൂരിൽ വെച്ച് നടന്ന സോണൽ ഗെയിംസിൽ ക്രിക്കറ്റിലും, വടംവലിയിലും വയനാട് ജേതാക്കളായി.വടംവലിയിൽ കാസർഗോഡിനെ പരാജയപ്പെടുത്തിയാണ് വയനാട് ജേതാക്കളായത്.ക്രിക്കറ്റിൽ 44 റൺസിന് എതിരാളികളായ കണ്ണൂരിനെ പരാജയപ്പെടുത്തി ജേതാക്കളായി മാൻ ഓഫ് ദി മാച്ച് ആയി വൈശാഖ് വി.കെ യെ തെരഞ്ഞെടുത്തു
പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിയ്ക്കില്ല;തീരുമാനം ക്രമക്കേടുകൾ ഒഴിവാക്കാൻ
കൽപ്പറ്റ : പേരില്ലാത്ത ചെക്കിന് ഇനി മുതൽ ട്രഷറിയിൽ നിന്ന് പണം ലഭിയ്ക്കില്ല.‘ഓർ ബെയറർ’ പരാമർശം ഒഴിവാക്കി.ചെക്ക് കൊണ്ടു വരുന്നയാൾക്ക് പണം നൽകണം എന്ന് നിഷ്കർഷിക്കുന്നതാണ് ‘ഓർ ബെയറർ’.ക്രമക്കേടുകൾ ഒഴിവാക്കാനാണ് തീരുമാനം.സ്വന്തമായാണ് ചെക്ക് മാറാനെത്തുന്നതെങ്കിൽ ‘പേ ടു സെൽഫ്’ എന്നെഴുതണം.മൂന്ന് തരത്തില്‍ ട്രഷറി അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു.ഒന്ന് അക്കൗണ്ട് ഉടമയക്ക് നേരിട്ടെത്തി പണം പിന്‍വലിക്കാം.രണ്ടാമത് മറ്റൊരാള്‍ക്ക് എത്തി പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു.മൂന്നാമതായാണ് ഓര്‍ ബെയറര്‍ എന്ന മൂന്നാം കക്ഷിക്കെത്തി പണം പിന്‍ വലിക്കാന്‍ കഴിയുന്ന
രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലേക്ക്
കൽപ്പറ്റ : വയനാട് സന്ദർശിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ഇന്ന് എത്തും. രാവിലെ 10നു കരിപ്പൂർ വിമാനത്താവളത്തിലിറങ്ങുന്ന ഇരുവരും കാലാവസ്ഥ അനുകൂലമെങ്കിൽ ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തും.പ്രതികൂല കാലാവസ്ഥയാണെങ്കിൽ റോഡ് മാർഗം യാത്ര ചെയ്യാനും പദ്ധതിയുണ്ട്.ഇരുവർക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല.പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലും സോണിയയും ഒരുമിച്ചുള്ള വരവ്.സ്വകാര്യ സന്ദർശനം എന്ന നിലയിലാണ് യാത്രയെന്നതിനാൽ ഇതുവരെ മറ്റു പരിപാടികൾ
എം.ജെ.എസ്.എസ്.എ ഭദ്രാസന കലോത്സവം 21ന്
കൽപ്പറ്റ : മലങ്കര യാക്കോബായ സിറിയൻ സൺ ഡേസ്ക്കൂൾ അസോസി യേഷൻ മലബാർ ഭദ്രാസന കലോൽസവം മീനങ്ങാടി ജെക്സ് ക്യാമ്പസിൽ നടക്കുമെന്ന് വൈസ് പ്രസിഡൻ്റ് ഫാ.ബേബി പൗലോസ് ഓലിക്കൽ,ഡയറക്ടർ അനിൽ ജേക്കബ്,സെക്രട്ടറി ജോൺ ബേബി എന്നിവർ അറിയിച്ചു.സെപ്തംബർ 21 ഞായറാഴ്ച രാവിലെ ഒമ്പത് മണി മുതൽ മൽസരം ആരംഭിക്കും.മേഖലാ തലത്തിൽ നിന്നും വിജയിച്ച നീലഗിരി,വയനാട് ജില്ലകളിലെ കലാപ്രതിഭകളാണ് മൽസരത്തിൽ പങ്കെടുക്കുക.ഭദ്രാസന മെത്രാപ്പോലിത്ത ഡോ. ഗീവർഗിസ് മോർ സ്തേഫാനോസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.രാവിലെ പതാക ഉയർത്തലിന് ശേഷം
തിരുനെല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാർഷികാഘോഷം സംഘടിപ്പിച്ചു
തിരുനെല്ലി : തിരുനെല്ലി ഗ്രാമപഞ്ചായത്ത് സിഡിഎസ് കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു.ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.ജില്ലയുടെ സാമൂഹ്യ വികസനത്തിൽ സുപ്രധാന പങ്ക് വഹിച്ച കുടുംബശ്രീ ദാരിദ്ര്യം നിർമാർജനം,ആരോഗ്യം,വിദ്യാഭ്യാസം, ജനകീയസൂത്രണം,സാക്ഷരത,കേരള മിഷൻ, വിജ്ഞാനകേരളം തുടങ്ങിയ വിവിധ മേഖലകളിൽ കഴിവും പ്രാഗത്ഭ്യവും തെളിയിച്ചതായി അദ്ദേഹം പറഞ്ഞു.കുടുംബശ്രീയുടെ പ്രവര്‍ത്തനം ശക്തവും വിപുലവുമാകുന്നത് സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തിലൂടെയാണെന്നും പെൺ കൂട്ടായ്മയിലൂടെ രൂപപ്പെട്ട പല സംരംഭങ്ങളും ജില്ലയുടെ മുഖച്ഛായ മാറ്റിയെന്നും ജസ്റ്റിൻ ബേബി കൂട്ടിച്ചേർത്തു.
വൈദ്യുതി മുടങ്ങും
പനമരം : പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മൂലക്കര,ആനകുഴി,അമലനഗർ,കൂടമാടിപൊയിൽ, വിക്കലം,ദാസനകര,ലക്ഷ്മി കോളനി,അപ്പൻകവല, ചന്ദനകൊല്ലി,കല്ലുവയൽ,നീർവാരം ടൗൺ, മഞ്ഞവയൽ,നീർവാരം ബ്രിഡ്ജ്, അമ്മാനി, പുഞ്ചവയൽ മിൽ,പുഞ്ചവയൽ ടൗൺ, കീഞ്ഞുകടവ്,മാതോത്ത് പൊയിൽ,ആനപ്പാറ വയൽ,കൊളത്താറ,പാലുകുന്ന്,മാങ്കണി,ക്ലബ് സെന്റർ,പള്ളിമുക്ക്,വെള്ളരിവയൽ, കുരിശുംത്തോട്ടി,ഉരളകുന്ന് പ്രദേശങ്ങളിൽ (സെപ്റ്റംബർ 19) രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കൊച്ചേട്ടൻ കവല,കുപ്പാടിത്തറ,മുണ്ടക്കുറ്റി,കുറുമണി, ബാങ്ക്കുന്ന്, ചേരിയംകൊല്ലി പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 19) ഉച്ച 1 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി
കേരള ഭാഗ്യക്കുറിയെ തകർക്കരുത്-ലോട്ടറി തൊഴിലാളികൾ പോസ്റ്റോഫീസ് മാർച്ച് നടത്തി
കൽപ്പറ്റ : ലോട്ടറിയുടെ മേലുള്ള ജി.എസ്.ടി 40 % മായി വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് കേരള ഭാഗ്യക്കുറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ഹെഡ്പോസ്റ്റോഫീസ് മാർച്ച് നടത്തി നിലവിൽ ലോട്ടറിക്ക് ജി.എസ്.ടി.28 ശതമാനമാണ്.അത് 40 ശതമാനമായി വർധിപ്പിച്ചത് കേരള ഭാഗ്യക്കുറിയെ തകർക്കും.തൊഴിലാളികളുടെ വരുമാനത്തെ സാരമായി ബാധിക്കും.സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്നവരാണ് ലോട്ടറി തൊഴിലാളികൾ.ഭിന്നശേഷിക്കാരും പ്രായമായവരും രോഗികളുമായ രണ്ട് ലക്ഷത്തോളം പേർ ഈ മേഖലയിൽ ഉപജീവനം നടത്തുന്നു. ജി.എസ്.ടി.28 ശതമാനം എന്ന സ്ലാബ്
റിപ്പൺ-ആനടിക്കാപ്പ് കാന്തൻപാറ റോഡ് നവീകരണത്തിന് ഭരണാനുമതി
കൽപ്പറ്റ : 2025-26 സാമ്പത്തിക വർഷത്തിൽ ഒരു കോടി രൂപ അടക്കൽ വരുന്ന റിപ്പൺ – ആനടിക്കാപ്പ് കാന്തൽപാറ നവീകരണം ബഡ്ജറ്റിൽ അനുവദിച്ചിരുന്നു.പ്രസ്തുത റോഡ് ബി.എം&ബിസി നിലവാരത്തിൽ നവീകരിക്കുന്നതിന് വേണ്ടി വിനോദസഞ്ചാര വകുപ്പിൽ നിന്നും ഭരണാനുമതി ലഭിച്ചതായി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ:ടി സിദ്ധീഖ് അറിയിച്ചു.കാന്തൻപാറ ടൂറിസ്റ്റ് കേന്ദ്രത്തിലേക്കും റിപ്പൺ,ആനടിക്കാപ്പ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും യാത്ര ചെയ്യുന്ന ആളുകൾക്ക് ഏറെ പ്രയാസകരമായിരുന്നു ഇതിലൂടെയുള്ള യാത്ര.ഈ റോഡ് നവീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി തവണ വിനോദസഞ്ചാര വകുപ്പ് മന്ത്രിയെ കാണുകയും നിവേദനം
വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ ജില്ല കളക്‌ടർ മേഘ്ശ്രീ പ്രകാശനം ചെയ്യുന്നു
കൽപ്പറ്റ : വയനാട് ഉത്സവം 2025 ഭാഗമായി സംഘടിപ്പിക്കുന്ന കാരാപ്പുഴ മെഗാ ടൂറിസം ഫെസ്റ്റിൻ്റെ ലോഗോ പ്രകാശനം ജില്ല കളക്ടർ മേഘശ്രീ നിർവഹിച്ചു.വയനാട് വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിൻ്റെ ആഭിമുഖ്യത്തിലാണ് വയനാട് ഉത്സവം 2025 നടത്തുന്നത്.കാരാപ്പുഴ ഡാം ഗാർഡനിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 7 വരെയാണ് ആഘോഷ പരിപാടികൾ അരങ്ങേറുക.32 അവധിയിൽ ജില്ലയിലേക്ക് ആകർഷിക്കുന്ന രാത്രി വിനോദസഞ്ചാരികളെ പരിഅപടികൾ ആസൂത്രണം ചെയ്തിട്ടുള്ളത്.കൂടുതൽ വിധത്തിലാണ് സംസ്ഥാനത്തെയും കർണ്ണാടകത്തിലെയും കലാകാരന്മാരും വിവിധ ട്രൂപുകളും പരിപാടികൾ
മേരാ യുവ ഭാരത്:വെള്ളമുണ്ടയിൽ ക്ലീൻ ഡ്രൈവ് നടത്തി
വെള്ളമുണ്ട : മേരാ യുവ ഭാരത് വയനാട്,വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രം,പബ്ലിക് ലൈബ്രറി വെള്ളമുണ്ട,ഗവ.ഹയർ മോഡൽ സെക്കന്ററി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റ് എന്നിവർ സംയുക്തമായി വെള്ളമുണ്ടയിൽ സംഘടിപ്പിച്ച ക്ലീൻ ഡ്രൈവ് പൊതുശുചീകരണം ക്യാമ്പയിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.ലൈബ്രറി പ്രസിഡന്റ് എം സുധാകരൻ അധ്യക്ഷത വഹിച്ചു.മിഥുൻ മുണ്ടക്കൽ,എം നാരായണൻ,സുറുമി എച്ച്.ഐ,ധന്യ എൻ,അതുൽ കെ തുടങ്ങിയവർ പ്രസംഗിച്ചു
ഉറക്കമില്ലാതെ കുടുംബങ്ങൾ
മേപ്പാടി : മേപ്പാടി-ചൂരൽമല റോഡ് നവീകരണത്തിന്റെ ഭാഗമായി മാപ്പിള തോട്ടം ഭാഗത്ത് നിർമിക്കുന്ന സംരക്ഷണഭിത്തി നിരവധി കുടുംബങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു.വീടുകളുടെ മേൽഭാഗത്തായി 50 അടിയോളം ഉയരത്തിൽ വരുന്ന കൂറ്റൻ സംരക്ഷണഭിത്തി അപകട ഭീഷണി ഉയർത്തുകയാണ്. റോഡ് നവീകരണ പ്രവൃത്തി നടക്കുന്ന റോഡിന്റെ ഇരുവശത്തും എച്ച് എം എൽ തേയിലത്തോട്ടമാണ്. ഇതിന്റെ താഴെ ഭാഗത്തായാണ് വീടുകൾ സ്ഥിതിചെയ്യുന്നത്.ഇവിടെ നിലവിൽ റോഡിന് സംരക്ഷണ ഭിത്തിയുണ്ട്.എന്നാൽ നവീകരണത്തിന്റെ ഭാഗമായി പുതിയ സംരക്ഷണഭിത്തി നിർമിക്കാനുള്ള പ്രവൃ ത്തി ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.മുപ്പതിലധികം മനുഷ്യർ
കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും,സൈക്കിളും കൂട്ടിയിടിച്ച് അപകടം:അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്
കമ്പളക്കാട് : കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം:അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്.പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിയാരം സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ് പരിക്കേറ്റത്.ഇന്ന് രാവിലെ 6.30ഓടെ പള്ളിമുക്ക് ജുമാ മസ്ജിദിന്റെ മുമ്പിൽ ആയിരുന്നു അപകടം.
കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി
കരുളായി : കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി എത്തി ഫോറസ്റ്റ് ഐ.ബി-യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി കാട് കയറിയത്.വഴിയിൽ റേഷൻ ലഭിക്കാനായി നിന്നവരെ കണ്ട് അവരോട് സംസാരിച്ചാണ് യാത്ര തുടർന്നത്.ചോലനായ്ക്കർ വിഭാഗത്തിൽ നിന്ന് ട്രൈബൽ ഇക്കണോമിയിൽ പി.എച്ച്.ഡി ചെയ്യുന്ന സി. വിനോദ് കാടിനെ കുറിച്ചും അവരുടെ പ്രശ്നങ്ങളെ കുറിച്ചും യാത്രയിൽ വിശദീകരിച്ചു. പ്രിയങ്ക ഗാന്ധി എം.പി-യുടെ തിരഞ്ഞെടുപ്പ് സമയത്ത് ചോലനയ്ക്കാരുടെ ദുരവസ്ഥ വിവരിച്ച
മീനങ്ങാടി ചെണ്ടകുനി കൊളപ്പുറത്ത് പൈലി (89)നിര്യാതനായി
മീനങ്ങാടി : ചെണ്ടകുനി കൊളപ്പുറത്ത് പൈലി (89)നിര്യാതനായി. സംസ്ക്കാരം നാളെ (വ്യാഴാഴ്ച) ഉച്ചക്ക് 12 മണിക്ക് മീനങ്ങാടി ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.ഭാര്യ:അച്ചാമ്മ (പിറവം മധുരയിൽ കുടുംബാംഗമാണ്) മക്കൾ:കെ.പി.ജോൺസൺ,കെ.പി.ഷാലി,കെ.പി.ഷീല,കെ.പി.ബീന,കെ.പി.ജെസ്സി.മരുമക്കൾ:ബെന്നി പോൾ ചിറ്റേമാലിൽ മൂലംകാവ്,കുര്യാക്കോസ് നെല്ലിയാട്ട് കുഴിയിൽ പുൽപ്പള്ളി,ഏലിയാസ് കണ്ണംകോട്ട് മീനങ്ങാടി,രാജു പെരിങ്ങാട്ട് കോളിയാടി,സ്മിത റെജി (സ്റ്റാഫ് നേഴ്സ് ഗവൺമെന്റ് ആശുപത്രി പനമരം).
പ്രധാനമന്ത്രിയുടെ പിറന്നാൾ രക്തദാനം നടത്തി യുവമോർച്ച
മാനന്തവാടി : പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ എഴുപത്തി അഞ്ചാമത് ജൻമദിനത്തോടനുബന്ധിച്ച് യുവമോർച്ച പ്രവർത്തകർ വയനാട് മെഡിക്കൽ കോളേജിൽ രക്തദാനം നടത്തി.രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം ടീം ജ്യോതിർഗമയ കോർഡിനേറ്റർ കെ.എം ഷിനോജ് നിർവ്വഹിച്ചു.അഖിൽ കേളോത്ത് അധ്യക്ഷത വഹിച്ചു.യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി.അഖിൽ പ്രേം മുഖ്യപ്രഭാഷണം നടത്തി.കണ്ണൻ കണിയാരം,പുനത്തിൽ രാജൻ, സുമരാമൻ,ജിതിൻ ഭാനു,ശ്രീജിത്ത് കണിയാരം, അരുൺരമേശ്,രാഗിൽ പി.ജി,മനു വർഗ്ഗീസ് ,ഇ.മാധവൻ,പി സജീവൻ തുടങ്ങിയവർ സംസാരിച്ചു.
ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം;ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ
കല്‍പറ്റ : വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ് കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്.വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ അർധരാത്രി ഓഫിസില്‍വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.അതേസമയം,പരാതിയില്‍ നിന്ന് പിൻമാറാൻ യുവതിക്ക് മേല്‍ സമ്മർദ്ദം ചെലുത്തുന്ന രതീഷ് കുമാറിന്റെ ശബ്ദരേഖ പുറത്ത് വന്നു.തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാർ പറയുന്നു.കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണ്.അതിജീവിതയ്‌ക്ക് പണം വാഗ്ദാനം ചെയതു.തനിക്ക് നേരിട്ട പീഡന
