ജറുസലം : വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും ഗാസയിൽ സഹായം എത്തിക്കുന്നത് വൈകിച്ച് ഇസ്രയേൽ.റഫാ അതിർത്തി അടച്ചിട്ടതോടെയാണ് സഹായം എത്തിക്കാൻ സാധിക്കാത്തത്.മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ വിട്ടുനൽകുന്നതിൽ ഹമാസ് വളരെയധികം കാലതാമസം വരുത്തുന്നതിനാലാണ് ഗാസയിലേക്കുള്ള സഹായവിതരണം നിയന്ത്രിക്കാൻ തീരുമാനിച്ചതെന്ന് ഇസ്രയേൽ അധികൃതർ വ്യക്തമാക്കി.എന്നാൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തുക ബുദ്ധിമുട്ടാണെന്ന് ഹമാസ് പ്രതികരിച്ചു. 23 ബന്ദികൾ മരിച്ചതായാണ് കണക്കാക്കുന്നതെങ്കിലും നാലു ബന്ദികളുടെ മൃതദേഹങ്ങൾ മാത്രമേ ഹമാസ് വിട്ടുനൽകിയിട്ടുള്ളുവെന്നാണ് റിപ്പോർട്ടുകൾ.ഒരാളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.അതിർത്തി തുറക്കാത്തതിനാൽ പരുക്കേറ്റ പലസ്തീൻകാരെ ചികിത്സയ്ക്കായി ഈജിപ്തിലേക്കു
Category: Wayanad
കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രാക്ഷൻ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയൽ ഡി.എം കോളേജിൽ ആരംഭിച്ചു
നടവയൽ : കെൽട്രോൺ ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂഷൻ ഇൻട്രാക്ഷൻ സെല്ലിന്റെ ആദ്യ യൂണിറ്റ് നടവയൽ ഡി.എം കോളേജിൽ ആരംഭിച്ചു.സെൻ്ററിൻ്റെ ഉദ്ഘാടനം വിജ്ഞാനകേരളം സ്ട്രാറ്റജിക് അഡ്വൈസർ ഡോ.പി സരിൻ നിർവഹിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അവസരങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിജ്ഞാനകേരള മിഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിലുടനീളം കെൽട്രോൺ നടപ്പിലാക്കുന്ന ഇൻഡസ്ട്രി ഇൻസ്റ്റിറ്റ്യൂട്ട് ഇൻട്രാക്ഷൻ സെല്ലിന്റെ കോഴ്സുകാളാണ് കോളേജിൽ ആരംഭിക്കുന്നത്.സെന്റർ ആരംക്കുന്നതിലൂടെ വയനാട് ജില്ലയിലെ വിദ്യാർത്ഥികൾക്ക് നൂതനമായ കോഴ്സുകൾ കുറഞ്ഞ ചിലവിൽ പഠിക്കാനും സർക്കാർ സർട്ടിഫിക്കറ്റ് ലഭിക്കാനും വഴിയൊരുക്കും.പരിപാടിയിൽ കോളേജ്
കൽപ്പറ്റ കൈനാട്ടിയിൽ ഓട്ടോയിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്
കൽപ്പറ്റ : ഓട്ടോ ഡ്രൈവർ റിനീഷ്,യാത്രക്കാരനായ ശശി എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ.ഇന്നുച്ചക്ക് ശേഷമായിരുന്നു അപകടം.
ബി ജെ പി എടവക പഞ്ചായത്ത് ഏകദിന ശില്പശാല നടത്തി
കല്ലോടി : ഉദയ വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ശില്പ ശാല ബി ജെ പി ഉത്തരമേഖല സെക്രട്ടറി സജി ശങ്കർ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി.രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.ജില്ലാ വൈസ് പ്രസിഡൻ്റ് കുവണ വിജയൻ,ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ് അഡ്വ.അമൃത് രാജ് ജോർജ്ജ്,പനമരംമണ്ഡലം പ്രസിഡൻ്റ് ജിതിൻ ബാനു പഞ്ചായത്ത് ഭാരവാഹികളായ വിജയൻ മങ്കോല്ലി,സെബാസ്റ്റിൻ എള്ളു മന്ദം എന്നിവർ സംസാരിച്ചു.
ഇരുപത്തിയൊന്നാമത് സംസ്ഥാന എക്സൈസ് കലാ കായികമേള 17-ന് ആരംഭിക്കും
കൽപ്പറ്റ : 2002ൽ ആരംഭിച്ച എക്സൈസ് കലാകായികമേള ഇത് ആദ്യമായാണ് വയനാട്ടിൽ നടക്കുന്നത്.മുണ്ടേരി എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ 17 -ന് വൈകുന്നേരം 4 മണിക്ക് മന്ത്രി എം ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ വിവിധ വേദികളിലായി 1500 ലധികം എക്സൈസ് ജീവനക്കാർ പങ്കെടുക്കും.ഗെയിംസ് മത്സരങ്ങളും ഇതോടനുബന്ധിച്ച് നടത്തും.19-ന് വൈകുന്നേരം മൂന്ന് മണിക്ക് സമാപന സമ്മേളനം മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും.എക്സൈസ് കലാ കായിക മേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി കേരള
പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര മറ്റന്നാൾ മാനന്തവാടി രൂപതയിലെ 4 കേന്ദ്രങ്ങളിൽ പര്യടനം നടത്തും
മാനന്തവാടി : നീതി ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസിഡണ്ട് പ്രൊഫസർ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ സംരക്ഷണ യാത്ര മറ്റന്നാൾ മാനന്തവാടി രൂപതയിലെ 4 കേന്ദ്രങ്ങളിൽ പര്യടനം നടത്തും.മതേതരത്വം ഭരണഘടന സംരക്ഷണം,ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക,കാർഷിക ഉത്പന്നങ്ങളുടെ ന്യായവില ഉറപ്പാക്കുക,വിദ്യാഭ്യാസ ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ വിഷയങ്ങൾ ഉയർത്തിയാണ് യാത്ര നടത്തുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഒക്ടോബർ 15ന് രാവിലെ
അഡ്വ.ടി.ജെ ഐസക് കൽപ്പറ്റ നഗര സഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു
കൽപ്പറ്റ : കാലാവധി കഴിയാൻ ദിവസങ്ങൾ ബാക്കിനിൽക്കെ ഡിസിസി പ്രസിഡന്റ് അഡ്വ:ടി ജെ ഐസക് കൽപ്പറ്റ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചു.കോൺഗ്രസിലെ ധാരണപ്രകാരമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ നഗരസഭാ ചെയർമാൻ സ്ഥാനം രാജിവെച്ചത്.അവശേഷിക്കുന്ന ദിവസങ്ങളിൽ പി വിനോദ്കുമാർ ചെയർമാനാകുമെന്നാണ് സൂചന.2024 ഫെബ്രുവരി 7 നാണ് ടി ജെ ഐസക് നഗരസഭാ ചെയർമാനായത്.കഴിഞ്ഞ മാസം അവസാനമാണ് ഡിസിസി പ്രസിഡന്റായി ഐസക്കിനെ കോൺഗ്രസ് നിയമിച്ചത്.10 ദിവസത്തിനകം അടുത്ത ചെയർമാനെ കണ്ടെത്തും.
പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം ഉടൻ യാഥാർഥ്യമാക്കണം:എസ്ഡിപിഐ
സുൽത്താൻ ബത്തേരി : കേരളത്തെയും കർണാടകയെയും ബന്ധിപ്പിക്കുന്ന അതിപ്രധാനമായ പെരിക്കല്ലൂർ–ബൈരക്കുപ്പ പാലം പദ്ധതി ഉടൻ യാഥാർഥ്യമാക്കണമെന്ന് എസ്ഡിപിഐ സുൽത്താൻ ബത്തേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 30 വർഷം മുമ്പ് തറക്കല്ലിട്ട പദ്ധതി അധികൃതരുടെ അനാസ്ഥ കാരണം ഇന്ന് വിസ്മൃതിയിലായെന്നും കമ്മിറ്റി ആരോപിച്ചു.വയനാട്ടിലെ പുൽപ്പള്ളിക്ക് സമീപമുള്ള പെരിക്കല്ലൂരിനെയും കർണാടകയിലെ എച്ച്.ഡി. കോട്ടെ താലൂക്കിലെ ബൈരക്കുപ്പയെയും ബന്ധിപ്പിക്കുന്ന പാലം യാഥാർഥ്യമായാൽ അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾക്ക് ഏറെ പ്രയോജനകരമാകും.ബൈരക്കുപ്പയിലെ ഏകദേശം 10,000 പേർക്കും പെരിക്കല്ലൂരിലെ 28,000-ഓളം പേർക്കും യാത്രാസൗകര്യം വർധിക്കും. നിലവിൽ,ഏകദേശം
റെഡ് ബ്രിഗേഡിനായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
കൽപ്പറ്റ : സി.ഐ.ടി.യു റെഡ് ബ്രിഗേഡ് സേനക്കായി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.ചുമട്ടു തൊഴിലാളികളുടെ ആതുര സേവന സന്നദ്ധ സേനയുടെ വയനാട് പരിശീലന ക്യാമ്പിൽ പി.കെ. രാമചന്ദ്രൻ സ്വാഗതമാശംസിച്ചു.ടി.വി.സഹദേവൻ അധ്യക്ഷത വഹിച്ചു.അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ വൈ.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. വിമുക്തി മിഷൻ വയനാട് ജില്ലാ കോഡിനേറ്റർ എൻ. സി.സജിത്ത്കുമാർ അച്ചൂരാനo ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചു.ടി.കെ രവീന്ദ്രൻ നന്ദി പ്രകാശനം നടത്തി.
കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രിക്ക് കത്ത്:ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണം – പ്രിയങ്ക ഗാന്ധി എം.പി
കല്പറ്റ : ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ കരിക്കുലത്തിൽ ഗോത്രസംസ്കാരത്തിന്റെ ജ്ഞാനസബ്രദായങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ജുവൽ ഒറാമിന് കത്തെഴുതി.നിലവിൽ ഈ സ്കൂളുകളിൽ സാധാരണ പഠ്യപദ്ധതി മാത്രമാണ് പഠിപ്പിക്കുന്നത്.വിദ്യാർത്ഥികൾക്ക് അവരുടെ സ്വന്തം പാരമ്പര്യ ജ്ഞാനസമ്പ്രദായങ്ങളെ കുറിച്ച് ഒന്നും പഠിപ്പിക്കുന്നില്ലെന്നും ഗോത്ര സമൂഹങ്ങളുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും മാത്രമല്ല, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹജീവിതത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ബോധ്യത്തിനും ഈ ജ്ഞാനസമ്പ്രദായങ്ങൾ അത്യന്തം വിലപ്പെട്ടവയാണെന്നും പ്രിയങ്ക ഗാന്ധി പറയുന്നു. കാലാവസ്ഥാ മാറ്റങ്ങൾ ഭൂമിയെ
സുഗതകുമാരി ടീച്ചർക്ക് മീനങ്ങാടിയിൽ സ്മൃതിവനം ഒരുങ്ങുന്നു
മീനങ്ങാടി : മീനങ്ങാടി ഗ്രാമപഞ്ചായത്തും പുറക്കാടി ദേവസ്വവും, തണൽ, കിംസ് ഹെൽത്ത് സി.എസ്.ആർ,കൃഷിഭവൻ,എം എൻ ആർ ഇ ജി എ എന്നിവരുടെ സഹകരണത്തോടെ നടപ്പാക്കുന്ന സുഗതകുമാരി “സ്മൃതിവനം” വൃക്ഷത്തൈ നടീൽ പദ്ധതി കവിയും സാഹിത്യ നിരൂപകനുമായ ശ്രീ കൽപ്പറ്റ നാരായണൻ ആദ്യവൃക്ഷതൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.സുഗതകുമാരി ടീച്ചറിനെ ഓർമ്മിക്കാനായി ഒരുക്കുന്ന സ്മൃതി വനത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും ടീച്ചറുടെ ഓർമ്മ നിലനിർത്തുന്ന വലിയ മരങ്ങളായി ഇവ വളരട്ടെയെന്നും കൽപ്പറ്റ നാരായണൻ പറഞ്ഞു. ഭൂമിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും
വടുവഞ്ചാലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒന്നാം ക്ലാസ് വിദ്യാർത്ഥി മരണപ്പെട്ടു
വടുവഞ്ചാൽ : കോട്ടൂർ വാളശ്ശേരി സ്വദേശി പൊന്നിയത്ത് അബ്ദുൽസലാമിൻ്റെ മകൻ അഫ്നാസ് ആണ് മരിച്ചത്.ഖബറടക്കം തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വടുവഞ്ചാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
സുൽത്താൻ ബത്തേരി താലൂക്കിൽ 100 ലൈബ്രറികളിൽ പാവങ്ങൾ എന്ന വിശ്വ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയുടെ പുസ്തകാവതരണം നടത്തി
മീനങ്ങാടി : വിക്ടർ യൂഗോവിന്റെ പാവങ്ങൾ എന്ന വിശ്വ വിഖ്യാത നോവലിന്റെ മലയാള പരിഭാഷയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എല്ലാ ലൈബ്രറികളിലും പുസ്തക ചർച്ച സംഘടിപ്പിക്കും.1925 ലാണ് നാലപ്പാട്ട് നാരായണമേനോൻ പാവങ്ങൾ എന്ന പേരിൽ വിക്ടർ യൂഗോവിന്റെ വിശ്വവിഖ്യാതമായ ലേ മിസ്റബിൾ എന്ന നോവൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത്. ബത്തേരി താലൂക്കിലെ 100 ലൈബ്രറികളിൽ പാവങ്ങൾ അവതരിപ്പിക്കും.പുസ്തക ചർച്ചയുടെ താലൂക്ക് തല ഉദ്ഘാടനം മീനങ്ങാടി എസ്.എ മജീദ് ഹാളിൽ ചേർന്ന യോഗത്തിൽ സംസ്ഥാന
നിയന്ത്രണം ഏർപ്പെടുത്തി
കൊളവയൽ : കൊളവയൽ മുതൽ മാനിക്കുനി പാലം വരെയുള്ള പ്രദേശത്തു ടാറിംഗ് പ്രവൃത്തി നടത്തേണ്ടതിനാൽ 13-10-2025 മുതൽ 3 ദിവസത്തേക്ക് പൂർണമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതാണ്.
തപാല്‍ ജീവനക്കാരെ ആദരിച്ചു
മീനങ്ങാടി : ദേശീയ തപാല്‍ ദിനാചരണത്തിന്റെ ഭാഗമായി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സബ് പോസ്റ്റ് ഓഫീസിലെ ജീവനക്കാരെ ആദരിച്ചു. മധുരപലഹാരങ്ങളും പൂച്ചെണ്ടുകളും ആശംസാകാര്‍ഡുകളുമായി തപാല്‍ ഓഫീസിലെത്തിയ കേഡറ്റുകളെ പോസ്റ്റ് മാസ്റ്റര്‍ എ.ആര് വസന്തയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.തുടര്‍ന്നുചേര്‍ന്ന യോഗത്തില്‍ പി ടി എ പ്രസിഡന്റ് എസ്.ഹാജിസ് അധ്യക്ഷത വഹിച്ചു.സീനിയര്‍ അധ്യാപകന് കെ.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എഴുത്തുകാരന് ഡോ.ബാവ കെ.പാലുകുന്ന്,കവിയും പോലീസ് ഉദ്യോഗസ്ഥനുമായ സിജു സി. മീന, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ റജീന
ഒന്നര കിലോയോളം കഞ്ചാവുമായി പിടിയിൽ
തിരുനെല്ലി : എടവക വാളേരി അഞ്ചാം പീടിക വേരോട്ടു വീട്ടിൽ വി.മുഹമ്മദ് (46) ആണ് തിരുനെല്ലി പോലീസിന്റെ പിടിയിലായത്.11.10.2025 ഉച്ചയോടെ ബാവലിയിൽ വച്ച് വാഹനപരിശോധനക്കിടെ കർണാടക ഭാഗത്ത് നിന്നും വരികയായിരുന്ന കെ എൽ 57 ജെ 9809 നമ്പർ മാജിക് ഐറിസ് (വെള്ളിമൂങ്ങ)വാഹനം തടഞ്ഞു പരിശോധിച്ചതിൽ പിറകുവശത്തെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 1.435 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.ഇയാൾ മുൻപും ലഹരിക്കേസിലുൾപ്പെട്ടയാളാണ്.തിരുനെല്ലി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സജിമോൻ പി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സി പി ഓ
യൂത്ത് കോൺഗ്രസ് മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി
മുട്ടിൽ : ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദ്ദിച്ച പിണറായി പോലീസിൻ്റെ നര നായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റി മുട്ടിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.കൽപറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷിജു ഗോപാൽ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം പ്രസിഡൻ്റ് വിനായക് അധ്യക്ഷനായിരുന്നു.മുട്ടിൽ മണ്ഡലം കോൺഗ്രസ് സെക്രട്ടറി ഷൈജു മുഖ്യ പ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ആഷിക് മാണ്ടാട്,അരുൺ ലാൽ,റൗഫ് കാക്കവയൽ, ദിൽഷാദ് മടക്കി,റിൻശാദ് മടക്കി,അഖിൽ കുന്നുമ്മൽ,അസാൻ,അനിരുദ്ധ്,അനൂപ്,ജിയാസ് കാക്കവയൽ
കാരുണ്യ പാലിയേറ്റിവ് കിടപ്പ് രോഗി സംഗമം നടത്തി
പുൽപ്പള്ളി : നുറുകണക്കിന് രോഗികൾക്ക് സ്വാന്തനമേകുന്ന പുൽപ്പള്ളി കാരുണ്യ പാലിയേറ്റിവിൻ്റെ 13-ാം മത് കിടപ്പ് രോഗി സംഗമംവടാനക്കവല വനമുലികയിൽ മാവേലിക്കര ആശ്രമത്തിലെ സ്വാമി വിജ്ഞാനാനന്ദ ഉദ്ഘാടനം ചെയ്തു.കാരുണ്യ പ്രസിഡൻ്റ് എൻ യു ഇമ്മാനുവൽ അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി എസ് ദിലിപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാപാരി പ്രസിഡൻ്റ് മാത്യു മത്തായി ആതിര,സിസ്റ്റർ വിൻസി ടോം എം എസ്.എം.ഐ,കെ ജി സുകുമാരൻ,സുനിൽ ജോർജ്,ചാക്കോ പുല്ലന്താനിക്കൽ,ടെസ്സി ജൂഡ്,ശോഭ ജോർജ്,മനു ജോർജ്,റോയി തയ്യിൽ,അർച്ചന സതീഷ് എന്നിവർ പ്രസംഗിച്ചു.
കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,പ്രതിഷേധ യോഗവും സംഘടിപ്പിച്ചു
കൽപ്പറ്റ : കെ പി സി സി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് കൽപ്പറ്റ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും സംഘടിപ്പിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വക്കറ്റ് ടി ജെ ഐസക് പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു.കെ പി സി സി മെമ്പർ പി പി ആലി അധ്യക്ഷതവഹിച്ചു.സി ജയപ്രസാദ്,പി വിനോദ് കുമാർ,ഒ വി
ലഹരിക്കെതിരെ “ജ്വാല”യുമായി ജി.വി.എച്ച്.എസ്.എസ് അമ്പലവയൽ
അമ്പലവയൽ : ജി.വി.എച്ച്.എസ്.എസ് അമ്പലവയലിൽ എൻ.എസ്.എസ് ദ്വിദിന സഹവാസ ക്യാമ്പ് “ജ്വാല” യുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു.ചടങ്ങിന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വി.പി അനൂപ് സ്വാഗതം ആശംസിച്ചു.അധ്യാപകൻ വി.മുജീബ്,വളണ്ടിയർ ലീഡർമാരായ കെ.എസ്.ശിവനന്ദന,ഇ.യു.ആകാശ് മാധവ്, അമീനുൽ ഇഹ്ഷാദ്,മുതലായവർ ആശംസകളർപ്പിച്ചു.എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ലവരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നയിച്ചു.തെറ്റായ ലഹരികളോടുള്ള അടിമത്തം വ്യക്തികൾക്കും കുടുംബത്തിനും മാത്രമല്ല നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത് എന്നും സമൂഹത്തിൻറെ ആരോഗ്യവും സാമ്പത്തിക- സാംസ്കാരിക
ഡിവിഷൻ ഓഫീസിൽ കെ എസ് ഇ ബി ജീവനക്കാരുടെ ധർണ
കൽപ്പറ്റ : കെ എസ് ഇ ബി മാനേജ്മെന്റിന്റെ അവകാശ നിഷേധത്തിനെതിരെ നാഷണൽ കോ–ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനിയേഴ്സിന്റെ നേതൃത്വത്തിൽ കൽപ്പറ്റ ഡിവിഷൻ ഓഫീസിന് മുന്നിൽ ധർണ നടത്തി.ക്ഷാമബത്ത ഗഡുക്കൾ അനുവദിക്കുക,ശമ്പള പരിഷ്കരണ കരാറുകൾക്ക് അംഗീകാരം നൽകുക,മാസ്റ്റർ ട്രസ്റ്റ് ഫലപ്രദമായി പ്രവർത്തിക്കാനാവശ്യമായ ഇടപെടൽ നടത്തുക,ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ചികിത്സാ പദ്ധതി നടപ്പിലാക്കുക,പെറ്റി കോൺട്രാക്ട് ബില്ലുകൾ കാലതാമസമില്ലാതെ പാസ്സാക്കി പണം നൽകുക,വൈദ്യുതി യൂട്ടിലിറ്റി സ്വകാര്യവൽക്കരിക്കുന്നതും കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതുമായ കേന്ദ്ര നയം തിരുത്തുക തുടങ്ങിയ
‘മനസ്സിലേക്ക് മടങ്ങുക’ ഹ്രസ്വചിത്രം പുറത്തിറക്കി
കൽപ്പറ്റ : ലോക മാനസികാരോഗ്യദിനാചരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂൾ സൗഹൃദ ക്ലബ്ബിൻ്റെ ബാനറിൽ മനസ്സിലേക്ക് മടങ്ങുക എന്ന പേരിൽ ഹ്രസ്വചിത്രം തയ്യാറാക്കി.സൗഹൃദ ക്ലബ്ബ് അംഗങ്ങളായ ശ്രീനിഷ.എസ്,കൃഷ്ണേന്ദു എം.എസ് എന്നിവർ പ്രധാന വേഷം ചെയ്തു.കെ.മുഹമ്മദ് സഫ് വാൻ ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു.സൗഹൃദ ക്ലബ്ബ് കോർഡിനേറ്ററും മലയാളം അധ്യാപകനുമായ ഷാജി മട്ടന്നൂർ രചനയും ഏകോപനവും നിർവഹിച്ച ഹ്രസ്വചിത്രത്തിൻ്റെ സംഗീതം ഒരുക്കിയത് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെയാണ്.
പത്രക്കുറിപ്പ് കോഫി ബോർഡ് 2025 – 2026 വർഷത്തേക്കുള്ള വിത്ത് കാപ്പിയുടെ അപേക്ഷ ക്ഷണിച്ചു
വെള്ളമുണ്ട : കോഫി ബോർഡ് 2025-2026 സീസണിലേക്കുള്ള വിത്ത് കാപ്പിയുടെ അപേക്ഷകൾ സ്വീകരിക്കുന്നു.താത്പര്യമുള്ള കർഷകർക്ക് ഇന്ത്യ കോഫി ആപ്പ് വഴിയോ അടുത്തുള്ള എക്സ്റ്റൻഷൻ ഓഫീസ് മുഖാന്തരമോ അപേക്ഷ നൽകാവുന്നതാണ്.അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയ്യതി 14 നവംബർ 2025 വരെയാണ്.നിലവിൽ എല്ലാ കർഷകർക്കും 2025-26 സീസണിലെ വിത്ത് കാപ്പിയുടെ പുതുക്കിയ നിരക്ക് കിലോ ഗ്രാമിന് Rs.500/- രൂപയാണ്.ലഭ്യമായ അറബിക്ക ഇനങ്ങൾ Sln.3(S.795),Sln.5A,Sln.5B,Sln.6,Sln.7.3,Sln.9,ചന്ദ്രഗിരി.റോബസ്റ്റ ഇനങ്ങൾ – Sln.1R (S.274), Sln.3R (CxR).കൂടുതൽ സഹായത്തിന് നിങ്ങളുടെ അടുത്തുള്ള പ്രാദേശിക എക്സ്റ്റൻഷൻ ഓഫീസുകളുമായി
വനിതാ – ശിശു വികസന വകുപ്പിന്റെ നേ തൃത്വത്തിൽ അന്താ രാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു
വയനാട് : ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഹബ് ഫോർ എം പവർമെന്റ് ഓഫ് വുമൺ-ബേട്ടി ബാചാവോ ബേട്ടി പഠാവോ 2025 സ്കീമിന്റെ ഭാഗമായി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ജില്ലാ വനിതാ സംരക്ഷണ ഓഫീസ്,എന്നിവയുടെ സം യുക്ത ആഭിമുഖ്യത്തി ൽ എൻട്രി ഫോം ഫോർ ഗേൾസ്,സഖിവൺ സ്റ്റോപ്പ് സെന്റർ എന്നിവിടങ്ങളി ലെ കുട്ടികൾക്കും സ്ത്രീ കൾക്കും വേണ്ടി വിവിധ പരിപാടികൾ,ബോധവൽക്കരണ ക്ലാസ്,സിനിമ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടർ അർച്ചന പി പി ഐ
ഷാഫി പറമ്പിൽ എം പി-യെ പോലീസ് മർദിച്ചതിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ മാനന്തവാടിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി
മാനന്തവാടി : പ്രകടനത്തിന്റെ റൂട്ട് പോലീസിനെ നേരത്തെ അറിയിച്ചിരിക്കുന്നു എങ്കിലും പോലീസ് ഗതാഗതം നിയന്തിക്കാതെ പ്രകടനം തകർക്കാൻ ശ്രമിച്ചു എന്നാരോപിച്ച് കോണ്‍ഗ്രസ് പ്രവർത്തകരും പോലീസും തമ്മിൽ രൂക്ഷമായ വാക്ക് തർക്കം നടന്നു.ഇത് അൽപ്പ നേരം സംഘർഷം ഉണ്ടാക്കി.തുടർന്ന് വേളാങ്കണ്ണി കടവത്ത് ബിൽഡിങിനടുത്ത് പ്രവർത്തകർ വാഹനം തടഞ്ഞു,പിന്നീട് പോലീസ് എത്തി വാഹനം നിയന്ത്രിച്ച് പ്രവർത്തകർക്ക് പ്രകടനം നടത്തുവാനുള്ള വഴി തുറന്നു കൊടുത്തതോടെയാണ് സംഘർഷം അവസാനിച്ചത് എ ഐ സി സി അംഗവും മുൻ മന്ത്രിയുമായ പി കെ ജയലക്ഷ്മി
കെ പി സി സി വർക്കിംഗ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു
കൽപ്പറ്റ : കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ശ്രീ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺ ദേവ്,സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ,ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ,മുത്തലിബ് പഞ്ചാര,ഡിന്റോ ജോസ്, മുഹമ്മദ് ഫെബിൻ,വിഷ്ണു എംബി,ആഷിക് വൈത്തിരി,രമ്യ ജയപ്രസാദ്,പ്രതാപ് കൽപ്പറ്റ,ലിറാർ പറളിക്കുന്ന്,സുനീർ ഇത്തിക്കൽ,അർജുൻ ദാസ്, അഫിൻ
കളക്ടറേറ്റ് മാർച്ച് നടത്തി
കൽപ്പറ്റ : ശബരിമല സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് അഴിമതിക്കെതിരെ ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് മാർച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ശബരിമല ഭക്തരുടെ മനസ്സിലേറ്റ മുറിവിന് സർക്കാർ ഉത്തരം പറയേണ്ടി വരുമെന്നും അന്നുണ്ടായിരുന്ന പത്മകുമാർ എന്ന പ്രസിഡന്റിനെ ഒതുക്കാൻ വേണ്ടി മുഖ്യമന്ത്രി കെട്ടിയിറക്കിയ എൻ.വാസുവാണ് ഈ അഴിമതിക്ക് തുടക്കം കുറിച്ചതെന്നും അതുകൊണ്ടുതന്നെ ഇതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു ശബരിമലയിൽ നടന്നത് സർക്കാറിന്റെ മൗനാനുവാദ
ഏകദിന പരിശീലനം
കല്‍പ്പറ്റ : സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ് പദ്ധതി സ്കൂളുകളിലെ പ്രധാന അദ്ധ്യാപകര്‍ക്കായി ഏകദിന പരിശീലനം നടത്തി.ജില്ലാ അഡീഷനല്‍ എസ്.പിയും എസ്.പി.സി ഡി.എന്‍.ഒയുമായ എന്‍.ആര്. ജയരാജ് ഉദ്ഘാടനം ചെയ്തു.ഡോ.എസ്.വി. ശ്രീകാന്ത്,റിട്ട.എസ്.പി.പ്രിന്‍സ് എബ്രഹാം, എ.ഡി.എന്‍.ഒ കെ.മോഹന്‍ദാസ് എന്നിവര്‍ ക്ലാസെടുത്തു.പ്രൊജക്ട് അസി.ടി.കെ.ദീപ, സി.പി.ഒ ലല്ലു എന്നിവര്‍ സംസാരിച്ചു.
വെങ്ങപ്പള്ളിയിൽ പോലീസ്കാരൻ ഓടിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം
വെങ്ങപ്പള്ളിയിൽ : പോലീസ്കാരൻ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ച് ഗുഡ്സ് ഓട്ടോ മറിഞ്ഞു പരിക്കേറ്റ ഒരാളെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.പുഴമുടി സ്വദേശി ജമാൽ (35)വയസ്സ് എന്ന ആൾക്ക് ആണ് പരിക്ക്.
മാനസീകാരോഗ്യ ദിനാചരണവും ലഹരി വിരുദ്ധ ബോധൽക്കരണവും നടത്തി
മീനങ്ങാടി : അടിയന്തര സാഹചര്യങ്ങളിലും ദുരന്ത മേഖലകളിലും മാനസീകാരോഗ്യം എല്ലാവർക്കും എന്ന പ്രമേയം ആസ്പദമാക്കിയുള്ള വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിവിധ മാനസീകാരോഗ്യ പ്രശ്നങ്ങളും അവക്കുള്ള പരിഹാര നിർദ്ദേശങ്ങളും, സമൂഹത്തിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിൻ്റെ പ്രധാന കാരണങ്ങളിൽ ഒന്ന് മാനസീക നിലയിൽ വരുന്ന പ്രശ്നങ്ങളുടെ സൂചനയാണെന്നും,ആയതിനാൽ മാസസീകാരോഗ്യം വർദ്ധിപ്പിക്കുന്നതിലൂടെ സമൂഹത്തിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നത്തിൻ്റെ തീക്ഷണത കുറച്ചെടുക്കാൻ സാധിക്കുമെന്നും സെമിനാറിലൂടെ ബോധവൽക്കരിച്ചു.മീനങ്ങാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു ദിവസമായി നടന്നുവരുന്ന മാനസികാരോഗ്യ ലഹരിവിരുദ്ധ എക്സ്പോ ഇതിനകം ജന
