മാനന്തവാടി : ലോക ബാങ്ക് ധനസഹായത്തോടെ കാർഷിക മേഖലയിൽ വയനാട്ടിൽ വൻ പദ്ധതി വരുന്നു.കാപ്പികൃഷി ക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ.കൃഷി വകുപ്പും കോഫി ബോർഡും ചേർന്നാണ് വയനാട്ടിൽ കോടികളുടെ പദ്ധതി നടപ്പിലാക്കുന്നത്.കോഫി ബോർഡിൻ്റെ നിലവിലുള്ള പദ്ധതികളും സബ്സിഡികളും കൂടാതെയാണ് പുതിയ കേര പദ്ധതി.കാപ്പി കർഷകർക്ക് നിലവിലുള്ള തോട്ടങ്ങളിൽ ജലസേചനത്തിന് സബ്സിഡി നൽകും. പ്രായം ചെന്നതും ഉൽപ്പാദനം കുറഞ്ഞതുമായ പഴയ ചെടി വെട്ടിമാറ്റി പുതിയ ചെടികൾ നടുന്ന പുന:കൃഷിക്ക് 10 ഹെക്ടർ വരെയുള്ള കർഷകർക്ക് സഹായം ലഭിക്കും.ഒരു ഹെക്ടറിന് 1,10,000
Category: Wayanad
തരിയോടിന്റെ താരങ്ങൾക്ക് ഗ്രാമപഞ്ചായത്തിന്റെ ആദരം
കാവുംമന്ദം : കായിക മേഖലയിൽ മികവ് തെളിയിച്ച താരങ്ങളെ തരിയോട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.ബ്ലോക്ക് തല കേരളോത്സവം ഫുട്ബോൾ ജേതാക്കളായ സ്റ്റാർ എഫ് സി തരിയോട്, ക്രിക്കറ്റ് റണ്ണറപ്പായ ഫാൽക്കൻസ് കാവുമന്ദം,സംസ്ഥാന ഹാൻഡ് ബോൾ ടീമിൽ ഇടം ലഭിച്ച മുഹമ്മദ് ഡാനിഷ്,അജിൻ ജിബോയ്, സംസ്ഥാന സബ്ജൂനിയർ ഹോക്കി ടീമിൽ ഇടം ലഭിച്ച വിജിത്ത് ചന്ദ്രൻ,സംസ്ഥാന ജൂനിയർ വോളിബോൾ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം അംഗമായ ആൻലിയ മാത്യു,നാഷണൽ ഇൻറർ യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത സജിത്ത്
കേര പദ്ധതിയിൽ കാപ്പി കർഷകർക്ക് സബ്സിഡിയും സഹായങ്ങളും:മെഗാ കാപ്പി കർഷക രജിസ്ട്രേഷൻ തിങ്കളാഴ്ച മാനന്തവാടിയിൽ
മാനന്തവാടി : ലോക ബാങ്ക് ധനസഹായത്തോടെ കാർഷിക മേഖലയിൽ വയനാട്ടിൽ വൻ പദ്ധതി വരുന്നു.കാപ്പികൃഷി ക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ.കൃഷി വകുപ്പും കോഫി ബോർഡും ചേർന്നാണ് വയനാട്ടിൽ കോടികളുടെ പദ്ധതി നടപ്പിലാക്കുന്നത്.കോഫി ബോർഡിൻ്റെ നിലവിലുള്ള പദ്ധതികളും സബ്സിഡികളും കൂടാതെയാണ് പുതിയ കേര പദ്ധതി.കാപ്പി കർഷകർക്ക് നിലവിലുള്ള തോട്ടങ്ങളിൽ ജലസേചനത്തിന് സബ്സിഡി നൽകും.പ്രായം ചെന്നതും ഉൽപ്പാദനം കുറഞ്ഞതുമായ പഴയ ചെടി വെട്ടിമാറ്റി പുതിയ ചെടികൾ നടുന്ന പുന:കൃഷിക്ക് 10 ഹെക്ടർ വരെയുള്ള കർഷകർക്ക് സഹായം ലഭിക്കും.ഒരു ഹെക്ടറിന് 1,10,000 രൂപവരെ
വാഹനം കഴുകി കൊണ്ടിരിക്കവേ ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു
സുൽത്താൻ ബത്തേരി : ബത്തേരി ഓട്ടോ ഡ്രൈവർ സുധീഷ് (37) മരണപ്പെട്ടു.നമ്പിക്കൊല്ലി കഴമ്പ് സ്വദേശിയാണ്.ഇന്ന് വൈകിട്ട് 7 മണിക്ക് ശേഷമാണ് സംഭവം.വീടിൻറെ പരിസരത്തു നിന്നും വാഹനം കഴുകിക്കൊണ്ടിരിക്കാവേ കുഴഞ്ഞുവീഴുകയായിരുന്നു.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ,പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.
പുളിയാർമല ‘ഹെക്കി ബണക്ക്’ വയനാട് പക്ഷി മേളയ്ക്ക് ഒരുങ്ങുന്നു
കൽപ്പറ്റ : കൽപ്പറ്റ പുളിയാർമല ‘വയനാട് പക്ഷി മേളയ്ക്ക്’ ഒരുങ്ങുന്നു.കാട്ടുനായ്ക്ക ഭാഷയിൽനിന്നും എടുത്ത ‘ഹെയ്ക്കി ബണക്കു’ എന്ന് പേരിട്ടിരിക്കുന്ന മേള ഇന്ത്യയുടെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്ന സലിം അലിയുടെ സ്മരണയ്ക്കായി സംഘടിപ്പിക്കുന്നത് ഹ്യൂം സെന്റർ ഫോർ എക്കോളജി ആൻഡ് വൈൽഡ്ലൈഫ് ബയോളജി ആണ്.നവംബർ 14 ആം തീയതി കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഓ ആർ കേളു ഉത്ഘാടനം ചെയ്യുന്ന പരിപാടിയിൽ കേരള വനം വകുപ്പ് മേധാവി ഡോ.പ്രമോദ് ജി കൃഷ്ണൻ മുഖ്യാതിഥിയും
കേര പദ്ധതിയിൽ കാപ്പി കർഷകർക്ക് സബ്സിഡിയും സഹായങ്ങളും:മെഗാ കാപ്പി കർഷക രജിസ്ട്രേഷൻ തിങ്കളാഴ്ച മാനന്തവാടിയിൽ
മാനന്തവാടി : ലോക ബാങ്ക് ധനസഹായത്തോടെ കാർഷിക മേഖലയിൽ വയനാട്ടിൽ വൻ പദ്ധതി വരുന്നു.കാപ്പികൃഷി ക്കാണ് കൂടുതൽ ആനുകൂല്യങ്ങൾ.കൃഷി വകുപ്പും കോഫി ബോർഡും ചേർന്നാണ് വയനാട്ടിൽ കോടികളുടെ പദ്ധതി നടപ്പിലാക്കുന്നത്.കോഫി ബോർഡിൻ്റെ നിലവിലുള്ള പദ്ധതികളും സബ്സിഡികളും കൂടാതെയാണ് പുതിയ കേര പദ്ധതി.കാപ്പി കർഷകർക്ക് നിലവിലുള്ള തോട്ടങ്ങളിൽ ജലസേചനത്തിന് സബ്സിഡി നൽകും.പ്രായം ചെന്നതും ഉൽപ്പാദനം കുറഞ്ഞതുമായ പഴയ ചെടി വെട്ടിമാറ്റി പുതിയ ചെടികൾ നടുന്ന പുന:കൃഷിക്ക് 10 ഹെക്ടർ വരെയുള്ള കർഷകർക്ക് സഹായം ലഭിക്കും.ഒരു ഹെക്ടറിന് 1,10,000 രൂപവരെ
ബത്തേരി പോലീസ് സ്റ്റേഷനിൽ അതിക്രമം: മദ്യലഹരിയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി : പോലീസ് സ്റ്റേഷനിലെത്തി എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.ബന്ധുവിനെതിരായ പരാതി അന്വേഷിക്കാനെത്തിയ കോട്ടയം സ്വദേശി ആൻസ് ആന്റണി (26) ആണ് അറസ്റ്റിലായത്.ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ബത്തേരി പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സഹോദരിയുടെ മകനെതിരെ ഒരു സ്ത്രീ നൽകിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് ഇയാൾ സ്റ്റേഷനിലെത്തിയത്.മദ്യലഹരിയിലായിരുന്ന ആൻസ്, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും മർദിക്കുകയും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു.തുടർന്ന് ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തിയ
ആനി മേരി ഫൗണ്ടേഷന് തരിയോട്ഗ്രാ മപഞ്ചായത്തിന്റെ ആദരം
കാവുംമന്ദം : സേവന സന്നദ്ധ ജീവകാരുണ്യ മേഖലകളിൽ സ്തുത്യർഹമായ രീതിയിൽ തരിയോട് ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ആനി മേരി ഫൗണ്ടേഷനെ തരിയോട് ഗ്രാമപഞ്ചായത്ത് ഭരണസമിതി ആദരിച്ചു.പ്രസിഡണ്ട് ഷമീം പാറക്കണ്ടിയിൽ നിന്നും ഫൗണ്ടേഷൻ ചെയർമാൻ ഷാജി പാറയിൽ ഉപഹാരം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് ഭവന നിർമ്മാണം,പുനരുദ്ധാരണം,മറ്റു സഹായങ്ങൾ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് വിജയകരമായി പൂർത്തീകരിച്ചിട്ടുണ്ട് ഈ കൂട്ടായ്മ. നിർധനരും അർഹരുമായ കുടുംബങ്ങൾക്ക് ഭവന നിർമ്മാണം,ചികിത്സ,കുട്ടികളുടെ പഠനം, ജീവനോപാധികൾ തുടങ്ങിയ നിരവധി മേഖലകളിൽ ഒരുപാട് കുടുംബങ്ങൾക്ക് അത്താണിയാണ് ആനിമേരി ഫൗണ്ടേഷൻ.യോഗത്തിൽ
ബീഫ് സ്റ്റാളില് അതിക്രമിച്ചു കയറി ജീവനക്കാരനെ മര്ദിച്ച സംഭവം;കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര് അറസ്റ്റില്
മാനന്തവാടി : എരുമതെരുവിലെ ബീഫ് സ്റ്റാളില് അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചുപരിക്കേല്പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില് കാപ്പ കേസ് പ്രതിയടക്കം രണ്ട് പേര് അറസ്റ്റില്. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ്, തച്ചയില് വീട്ടില് ടി.സി.നൗഷാദ്(29),പിലാക്കാവ്, ചോലക്കല് വീട്, എം.ഇല്ല്യാസ്(39) എന്നിവരെയാണ് മാനന്തവാടി പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.03.11.2025 തിയ്യതി രാവിലെയാണ് മുന് വൈരാഗ്യം കൊണ്ടുള്ള വിരോധത്താല് പ്രതികള് കടയില് അതിക്രമിച്ച് കയറി ജീവനക്കാരനെ മര്ദിച്ചത്. വധശ്രമം,മോഷണം,റോബറി,ഔദ്യോഗിക കൃത്യനിര്വഹണം തടസ്സപ്പെടുത്തല്,പൊതുമുതല് നശിപ്പിക്കല്,അടിപിടി,ഭീഷണിപ്പെടുത്തല് തുടങ്ങിയ നിരവധി
ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് സംഘടിപ്പിച്ച മെഡിക്കൽ എക്സിബിഷൻ ശ്രദ്ധേയമാകുന്നു
കൽപ്പറ്റ : കൽപ്പറ്റ എം.സി.എഫ്. പബ്ലിക് സ്കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ എക്സിബിഷനിൽ, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ മെഡിക്കൽ എക്സിബിഷൻ എക്സിക്യൂട്ടീവ് ട്രസ്റ്റി യു.ബഷീറിന്റെ സാന്നിധ്യത്തിൽ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി. പി ശശീന്ദ്രനും ഗായത്രി ശ്രേയാംസ്കുമാറും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.മനുഷ്യശരീരത്തിലെ വിവിധ അവയവങ്ങൾ,വ്യത്യസ്ത വളർച്ചാ ഘട്ടങ്ങളിലുള്ള ഗർഭസ്ഥ ശിശുക്കളുടെ മാതൃകകൾ എന്നിവ കുട്ടികൾക്കും മറ്റു സന്ദർശകർക്ക് വിജ്ഞാനപ്രദമായ ഒരനുഭവമായി.കൂടാതെ,ആരോഗ്യമേഖലയിലെ സാങ്കേതിക മുന്നേറ്റങ്ങൾ പരിചയപ്പെടുത്തുന്നതിനായി വിവിധതരം
മെഡിക്കൽ കോളേജ് വിദ്യാർത്ഥി ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
സുൽത്താൻ ബത്തേരി : കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയ് -മേഴ്സി ദമ്പതികളുടെ മകൻ ഡോൺ റോയ്, 24, വാഹനാപകടത്തിൽ മരിച്ചു. ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ ബേലൂരിൽ വെച്ചായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന ബൈക്കിൽ ഒരു ലോറി ഇടിച്ചതായിരുന്നു അപകടകാരണം.ബേലൂരിൽ ഫാം ഡി (Doctor of Pharmacy) അവസാന വർഷ വിദ്യാർഥിയായിരുന്നു. അവസാന വർഷ വിദ്യാർത്ഥികളുടെ കൂടിച്ചേരൽ ഇന്നലെയായിരുന്നു. തുടർന്ന് ബൈക്കിൽ താമസസ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.സംസ്കാരം ഇന്ന് (ശനിയാഴ്ച) വൈകുന്നേരം 4
മകൻ എൽഡിഎഫ് സ്ഥാനാർഥി;പിതാവിന് തൊഴിൽ വിലക്കേർപ്പെടുത്തിയെന്ന് പരാതി
പുൽപ്പള്ളി : തദ്ദേശ തിരഞ്ഞെടുപ്പിൽ മകൻ എൽഡിഎഫ് സ്ഥാനാർഥിയായതിന് പിന്നാലെ, ഐഎൻടിയുസി അംഗമായ പിതാവിന് യൂണിയൻ തൊഴിൽ വിലക്ക് ഏർപ്പെടുത്തിയതായി പരാതി. മുള്ളൻകൊല്ലി പഞ്ചായത്തിലെ 18-ാം വാർഡിലെ എൽഡിഎഫ് സ്ഥാനാർഥി സി.ആർ.വിഷ്ണുവിന്റെ പിതാവും ടിമ്പർ ലോഡിംഗ് തൊഴിലാളിയുമായ രാജനാണ് പരാതിയുമായി രംഗത്തെത്തിയത്.കഴിഞ്ഞ ദിവസം ജോലിക്ക് എത്തിയപ്പോൾ,യൂണിയൻ നേതാക്കൾ ജോലിയിൽ പ്രവേശിക്കാൻ അനുവദിച്ചില്ലെന്ന് രാജൻ ആരോപിച്ചു.എസ്എഫ്ഐ പ്രവർത്തകനായ മകൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിലുള്ള രാഷ്ട്രീയ വിരോധമാണ് ഇതിന് കാരണമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു.
അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്
മേപ്പാടി : ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്.മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്.അകത്ത് ചെന്ന് നോക്കിയപ്പോൾ വയോധിക അവശനിലയിലായിരുന്നു. ഉടൻ ആംബുലൻസ് ഏർപ്പാടാക്കി ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഉച്ച കഴിഞ്ഞിട്ടും വീടിന്റെ വാതിൽ തുറക്കാത്തതിനാലും പ്രതികരണമില്ലാത്തതിനാലും അയൽവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു.വിവരം ലഭിച്ചതോടെ മേപ്പാടി പോലീസ് സംഘം സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിക്കുകയും മറ്റും ചെയ്തിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്നാണ് പോലീസ് വാതിൽ പൊളിച്ച് അകത്തു കയറിയത്.അവശനിലയിലായിരുന്ന
കാട് വെട്ടി യാത്രികർക്ക് കാഴ്ചയൊരുക്കി കാക്കിക്കൂട്ടം-ഇത് കേണിച്ചിറ പോലീസിന്റെ മാതൃക
കേണിച്ചിറ : വെള്ളിയാഴ്ച്ച രാവിലെ കത്തിയുമായി റോഡിലിറങ്ങിയ കേണിച്ചിറ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് നാട്ടുകാർ ആദ്യമൊന്നമ്പരന്നു.നിരന്ന് നിന്ന് റോഡിനിരുവശങ്ങളിൽ പടർന്നുകിടന്ന കാടുകളും പടർപ്പുകളുമെല്ലാം വെട്ടിനീക്കാൻ ആരംഭിച്ചപ്പോൾ അമ്പരപ്പ് പ്രശംസയിലേക്ക് മാറി.കേണിച്ചിറ പോലീസ് സ്റ്റേഷൻ മുതൽ കേണിച്ചിറ ടൌൺ വരെയുള്ള റോഡിലെ ഇരു വശങ്ങളിലും പടർന്നു പന്തലിച്ച് കാൽ നട യാത്രക്കാർക്കും മറ്റും സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന രീതിയിൽ വളർന്ന കാടുകളും പടർപ്പുകളുമാണ് വെട്ടി മാറ്റിയാണ് പോലീസ് മാതൃകയായത്.ഇൻസ്പെക്ടർ എസ്.എച്ച്.ഓ രാജീവ് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഷനിലെ
വയോജനങ്ങൾക്ക് തരിയോടിന്റെ കരുതൽ, സ്നേഹതീരം വയോജന ക്ലബ്ബ് ആരംഭിച്ചു
കാവുംമന്ദം : ഒരായുഷ്ക്കാലം കുടുംബത്തിനും നാടിനും സമൂഹത്തിനും വേണ്ടി ജീവിച്ച മുതിർന്ന പൗരന്മാർ, വാർദ്ധക്യകാലത്ത് അവർ നേരിടുന്ന ഒറ്റപ്പെടലിന്റെയും വിരസതയുടെയും പകലുകൾ സജീവമാക്കുന്നതിന് വേണ്ടി തരിയോട് പഞ്ചായത്തിലെ വയോജനങ്ങൾക്കായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ സ്നേഹതീരം എന്ന പേരിൽ വയോജന ക്ലബ്ബ് ആരംഭിച്ചു. ബസ്റ്റാൻഡ് കോമ്പൗണ്ടിനുള്ളിൽ പ്രത്യേകമായി ഒരുക്കിയ കെട്ടിടത്തിൽ ആരംഭിച്ച വയോജന ക്ലബ്ബിൻറെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു.വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷത വഹിച്ചു.പകൽ സമയങ്ങളിൽ ഇവിടെ വന്ന് സൗഹൃദം പങ്കിടാനും കളികളും
പുത്തരി മഹോത്സവം ആഘോഷിച്ചു
മാനന്തവാടി : ഒഴക്കോടി ശ്രീകൃഷ്ണക്ഷേത്രത്തിൽ പുത്തരി മഹോത്സവം ക്ഷേത്രം മേൽശാന്തി മഴവന്നൂർ താഴെ ഇല്ലത്ത് പ്രകാശൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ആചാര വിധിപ്രകാരം കതിർ പൂജയും ഭക്തജനങ്ങൾക്ക് കതിർ വിതരണവും നടത്തി.ജില്ലാ മണ്ണ് സംരക്ഷണ ലാബിലെ കൃഷി ഓഫീസർ ശരണ്യ എം ക്ഷേത്ര സന്നിധിയിൽ പൊതുജനങ്ങൾക്കായി കാർഷിക വിജ്ഞാന ക്ലാസ് നടത്തുകയുണ്ടായി.തുടർന്ന് പ്രദേശത്തെ മികച്ച കർഷകനായി എം അപ്പു നായർ മികച്ച ക്ഷീരകർഷകയായ ബിന്ദു സുകുമാരൻ എന്നിവരെ കൃഷി ഓഫീസർ ശരണ്യ പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങിൽ സന്തോഷ്കുമാർ
മീനങ്ങാടിയിൽ വീട് കുത്തിത്തുറന്ന് മോഷണം;12 പവൻ സ്വർണവും പണവും കവർന്നു
മീനങ്ങാടി : ചണ്ണാളിയിൽ വീട് കുത്തിത്തുറന്ന് 12 പവൻ സ്വർണവും പണവും കവർന്നു.പടാളിയിൽ റിയാസിന്റെ വീട്ടിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.വിവരമറിഞ്ഞ് മീനങ്ങാടി പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.പ്രതികളെ കണ്ടെത്താനായി സമീപത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചു
ബത്തേരി : എടക്കൽ-അമ്പലവയൽ റൂട്ടിലെ സ്വകാര്യബസ് പണിമുടക്ക് പിൻവലിച്ചു.സബ് ആർ ടി ഓഫീസിൽ ജോയിൻ്റ് ആർടിഒയുടെ അധ്യക്ഷതയിൽ പൊലിസിന്റെ സാനിധ്യത്തിൽ ബസ്സുടമകളും ട്രേഡ് യൂണിയൻ നേതാക്കളും നടത്തിയ ചർച്ചയെ തുടർന്നാണ് മൂന്ന് ദിവസം നീണ്ടുനിന്ന സമരം അവസാനിപ്പിച്ചത്.സമാന്തര സർവീസ് നടത്തുന്നവർക്കെതിരെ കർശന നടപടിസ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പിൻമേലാണ് സമരം പിൻവലിച്ചത്.
കല്ലൂരിൽ വാഹനം തട്ടിയെടുത്ത സംഭവം:അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു
സുൽത്താൻ ബത്തേരി : കല്ലൂരിൽ വെച്ച് വ്യവസായിയെയും ഡ്രൈവറെയും ആക്രമിച്ച് ഇന്നോവ കാർ തട്ടിയെടുത്ത കേസിൽ അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.കുഴൽപ്പണ ഇടപാടുമായി ബന്ധമുള്ള സംഘങ്ങളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.പ്രതികൾ ഉടൻ പിടിയിലാകുമെന്നാണ് സൂചന.ചൊവ്വാഴ്ച രാത്രിയാണ് കോഴിക്കോട് സ്വദേശിയായ വ്യവസായി പി.സി.സന്തോഷ് കുമാറിനെയും ഡ്രൈവർ ജിനീഷിനെയും എട്ടംഗ സംഘം ആക്രമിച്ച് വാഹനം കവർന്നത്.കേടുപാടുകൾ വരുത്തിയ നിലയിൽ വാഹനം പിറ്റേന്ന് പുലർച്ചെ 40 കിലോമീറ്റർ അകലെ മുള്ളൻകൊല്ലി തറപ്പത്തുകവലയിൽ നിന്ന് കണ്ടെത്തിയിരുന്നു.സുൽത്താൻബത്തേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്
ദാനിയേലിൻ്റെ ആരോപണം തികച്ചും രാഷഷ്ടിയ പ്രേരിതം:വി എം പൗലോസ്
പുൽപ്പള്ളി : പുൽപ്പള്ളി സഹകരണ ബാങ്കിൽനിന്നും ഏല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ദാനിയേൽ എന്ന ആൾക്ക് ലോൺ കൊടുത്തിട്ടുള്ളത്.ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് തികച്ചും രാഷഷ്ടിയ പ്രേരിതമാണ് പഞ്ചായത്ത് തെരഞ്ഞടുപ്പിൽ നിന്നും അകറ്റി നിർത്തുന്നതിനുള്ള രാഷ്ടിയ എതിരാളികളുടെ ഗുഢാലോചനയുടെ ഭാഗമാണ് ഈ നാടകം ദാനിയേൽ കള്ള പരാതി നൽകി എന്നെ ജയിലിൽ അടക്കുകയും കോടതികളിൽ കേസ് നടക്കുകയുമാണ് കർണ്ണാടകയിൽ ഉണ്ടായിരുന്ന ഇഞ്ചികൃഷിയുടെ ആവശ്യത്തിനാണ് ദാനിയേൽ ലോൺ എടുത്തത് എന്റെ സഹോദരന്റെ അക്കൗണ്ടിലേക്ക് സംഖ്യ കൊടുത്തത് എന്തിനാണ് എന്ന് ദാനിയേലിന് കൃത്യമായി
കഞ്ചാവ് മിഠായികളും ഹാൻസുമായി രാജസ്ഥാൻ സ്വദേശിയായ യുവാവ് പിടിയിൽ
മാനന്തവാടി : രാജസ്ഥാൻ സ്വദേശിയായ യോഗേഷി (28) നെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മാനന്തവാടി പോലീസും ചേർന്ന് പിടികൂടിയത്. പീച്ചങ്ങോട് വച്ച് പോലീസിനെ കണ്ടു പരിഭ്രമിച്ച ഇയാളെ പരിശോധിച്ചതിലാണ് 13 പാക്കറ്റ് ഹാൻസും 58.61 ഗ്രാം കഞ്ചാവ് മിഠായികളും കണ്ടെടുത്തത്. സബ് ഇൻസ്പെക്ടർ കെ.സിൻഷയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം,നോർത്ത് വയനാട് ഡിവിഷനിലെ PRT അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു
മാനന്തവാടി : അമ്പുകുത്തി എൻ ടി എഫ് പി സെന്ററിൽ വച്ച് നോർത്ത് വയനാട് ഡിവിഷനിലെ PRT അംഗങ്ങൾക്കുള്ള പരിശീലന ക്ലാസ് 04.11. 2025,05.11.2025 എന്നീ തീയതികളിൽ നടന്നു. ബഹു:അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്,വയനാട് വൈൽഡ് ലൈഫ് ഡിവിഷൻ ശ്രീ എം ജോഷിൽ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.പിആർടി രൂപീകരിക്കുന്നതിന്റെ ഉദ്ദേശലക്ഷ്യങ്ങൾ,മനുഷ്യവന്യജീവി സംഘർഷ ലഘൂകരണം,ദുരന്തനിവാരണ പ്രവർത്തനങ്ങൾ, പ്രാഥമിക ശുശ്രൂഷ പരിശീലനം എന്നീ വിഷയങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ,NDRF, Fire & Rescue എന്നിവർ ക്ലാസുകൾ നൽകി.05.11.2025 ന് വൈകുന്നേരം
ജില്ലാ പഞ്ചായത്ത് തലപ്പത്ത് ഇക്കുറി വനിതയെത്തും;അധ്യക്ഷ സ്ഥാനങ്ങളുടെ സംവരണ പട്ടിക പ്രഖ്യാപിച്ചു
കൽപ്പറ്റ : വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ത്രിതല പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റി, കോര്പറേഷൻ എന്നിവയുടെയും അധ്യക്ഷ സ്ഥാനം വിവിധ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള തദ്ദേശ സ്ഥാപനങ്ങളുടെ പട്ടിക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ അധ്യക്ഷസ്ഥാനം പട്ടികജാതി സ്ത്രീ, പട്ടികജാതി, പട്ടികവര്ഗ സ്ത്രീ, പട്ടികവര്ഗം, സ്ത്രീ എന്നീ വിഭാഗങ്ങൾക്കായി സംവരണം ചെയ്തിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് 1. മുട്ടിൽ – പട്ടികജാതി 2. തിരുനെല്ലി – പട്ടികവര്ഗ സ്ത്രീ 3. നൂൽപ്പുഴ –
LDF തിരുനെല്ലി പഞ്ചായത്ത് കമ്മിറ്റി വികസന സെമിനാർ വിഷൻ 2031 സംഘടുപ്പിച്ചു
തിരുനെല്ലി : LDF തിരുനെല്ലി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വികസന സെമിനാർ LDF ജില്ലാ കൺവീനർ സി കെ ശശീന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു.കെ ആർ ജിതിൻ സ്വാഗതം പറഞ്ഞു.കെ കൃഷ്ണൻകുട്ടി അധ്യക്ഷൻ ആയി. പി വി ബാലകൃഷ്ണൻ, സി കെ ശങ്കരൻ,ഗിരിജ ടീച്ചർ, സി കെ പുരുഷോത്തമൻ,കെ സി സുനിൽ കുമാർ, ബേബി മാസ്റ്റർ എന്നിവർ വിവിധ വിഷയങ്ങളെ കുറിച്ചുള്ള വിവരണം നടത്തി.പൊതു ചർച്ചക്ക് ശേഷം പുതിയ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് വിഷം 2031 വികസനരേഖ
കെഎസ്ആർടിസി ബസ്സിടിച്ച് സൂചനാ ബോർഡ് തെറിച്ചു;കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്
മാനന്തവാടി : അമിതവേഗതയിലെത്തിയ കെഎസ്ആർടിസി ബസ് റോഡരികിലെ സൂചനാ ബോർഡിലിടിച്ച്,ബോർഡ് തെറിച്ചുവീണ് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ബേഗൂർ ഉന്നതി സ്വദേശി സെൽവ(55)നാണ് പരിക്കേറ്റത്.ഇന്നലെ രാവിലെ കുട്ടത്ത് നിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ബസ് തെറ്റ് റോഡിന് സമീപം വെച്ചാണ് അപകടമുണ്ടാക്കിയത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ബോർഡ് സെൽവന്റെ മുഖത്തടിക്കുകയായിരുന്നു.അപകടം നടന്നയുടൻ നിർത്താതെ പോയ ബസ്, യാത്രക്കാരായ വിദ്യാർത്ഥികൾ ബഹളം വെച്ചതിനെ തുടർന്നാണ് നിർത്തിയത്.തുടർന്ന് ഡ്രൈവർ പരിക്കേറ്റയാളെ മറ്റൊരു വാഹനത്തിൽ കയറ്റി ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സെൽവനെ കോഴിക്കോട്
ജില്ലാ പോലീസ് കായികമേള:ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു
പനമരം : വയനാട് ജില്ലാ പോലീസ് കായികമേളയുടെ ഭാഗമായി പനമരം ഫിറ്റ്ക്കാസ ടർഫിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് കൽപ്പറ്റ ഡിവൈഎസ്പി പി.എൽ.ഷൈജു ഉദ്ഘാടനം ചെയ്തു.സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം അബ്ദുൾ കരീം, സ്പോർട്സ് സംഘാടക സമിതി അംഗങ്ങളായ ബിപിൻ സണ്ണി,ഇർഷാദ് മുബാറക്,നൗഫൽ,എം. ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.മത്സരത്തിൽ ബത്തേരി സബ് ഡിവിഷൻ,ഡി.എച്ച്.ക്യൂ ടീമുകൾ ഫൈനലിൽ പ്രവേശിച്ചു. എട്ടിന് വൈകീട്ട് കൽപ്പറ്റ എം.കെ ജിനചന്ദ്രൻ മെമ്മോറിയൽ ജില്ലാ സ്റ്റേഡിയത്തിൽ വച്ച് കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം ബഹു: പട്ടിക ജാതി പട്ടിക
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് യാത്രയായപ്പ്നൽകി
മാനന്തവാടി : അഞ്ച് വർഷം വിജയകരമായി പൂർത്തികരിച്ച മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്ക് ബ്ലോക്ക് സെക്രട്ടറിയും, ഓഫീസ് സ്റ്റാഫ് അംഗങ്ങളും ഹൃദ്യമായ യാത്രയയപ്പ് നൽകി.അഞ്ചുവർഷത്തെ അനുഭവങ്ങൾ പങ്കുവെച്ച് ഭരണസമിതി അംഗങ്ങൾ ഒത്തുചേർന്നു.ബ്ലോക്ക് സെക്രട്ടറി കെ കെ രാജേഷ് മുഴുവൻ അംഗങ്ങളെയും മൊമെന്റോ നൽകി ആദരിച്ചു.മാനന്തവാടിബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ കെ ജയഭാരതി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
‘തരിയോട്’ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു
തരിയോട് : സെന്റ്മേരീസ് യു പി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ തുടക്കമായി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിയുടെ ഭാഗമായി പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനന ചരിത്രം പ്രമേയമാക്കി നിര്മല് ബേബി വര്ഗീസ് സംവിധാനം ചെയ്ത ‘തരിയോട്’ എന്ന ഡോക്യുമെന്ററി ചിത്രം തരിയോട് സെന്റ് മേരീസ് യു. പി. സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രദർശിപ്പിച്ചു. സംവിധായകൻ നിർമൽ,ഹെഡ്മാസ്റ്റർ സജി ജോൺ, വർക്കി ടി.എസ്,റെജിലാസ് കാവുംമന്ദം എന്നിവർ സംസാരിച്ചു. 2021 ലെ കേരള
വിജയതുടർച്ചയിൽ അസംപ്ഷൻ എയുപി സ്കൂൾ
സുൽത്താൻ ബത്തേരി : 2025 ഒക്ടോബർ 29 മുതൽ നവംബർ 1 വരെ നടന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കലോത്സവത്തിൽ അസംപ്ഷൻ എ യു പി സ്കൂളിന് ചരിത്ര വിജയം.യുപി ജനറൽ ഓവറോൾ,എൽപി അറബിക് ഓവറോൾ,എൽപി ജനറൽ റണ്ണേഴ്സ് അപ്പ് എന്നീ ട്രോഫികൾ അസംപ്ഷന്റെ പ്രതിഭകൾ നേടിയെടുത്തു.യുപി സംസ്കൃതം മത്സരങ്ങളിൽ വിദ്യാലയം മുന്നേറുന്നു.മേളകളിൽ പങ്കെടുത്തവരെയും അവർക്ക് പരിശീലനം നൽകിയ അധ്യാപകരെയും പി ടി എ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.ഹെഡ്മാസ്റ്റർ ഷോജി ജോസഫ്,ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ്,പിടിഎ പ്രസിഡൻ്റ്
പടിഞ്ഞാറത്തറയില് കോണ്ഗ്രസ് ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു
പടിഞ്ഞാറത്തറ : ഇന്ത്യന് നാഷ്ണല്കോണ്ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് നടത്തുന്ന ഗ്രാമ സന്ദേശ യാത്ര ആരംഭിച്ചു.കേന്ദ്ര-സംസ്ഥാന സര്ക്കാരുടെ ജനദ്രോഹനടപടികള്ക്കും വര്ഗ്ഗീയ ധ്രുവീകരണത്തിനെതിരെയും,അമിതമായ നികുതിവര്ദ്ധനവിനും വിലക്കയറ്റത്തിനുമെതിരെയുമാണ് യാത്ര നടത്തുത്.ഇന്ന് രാവിലെ 9 മണിക്ക് 16-ാം മൈലില് ഡി.സി.സി പ്രസിഡന്റ് അഡ്വ:ടി.ജെ ഐസക് യാത്ര ഉദ്ഘാടനം ചെയ്യ്തു.എം.പി ചെറിയാന് സ്വാഗതം ആശംസിച്ചു.എം.വി ജോണ് അധ്യക്ഷനായി.കോണ്ഗ്രസ് നേതാക്കളായ പി.പി ആലി,എം.എ ജോസഫ് പി.കെ അബ്ദുറഹ്മാന്,പോള്സണ് കൂവക്കല് എന്നിവര് പങ്കെടുത്തു.ജില്ലാ – ബ്ലോക്ക് മണ്ഡലം നേതാക്കള് നേതൃത്വം നല്കി.ഇന്ന് വൈകിട്ട് 5.30
