താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ എട്ടാം വളവിന്ന് സമീപം ദോസ്ത് പിക്കപ്പിന് തീ പിടിച്ചു. ഗതാഗത തടസ്സം നേരിടുന്നുണ്ട്.മുക്കം ഫയർഫോഴ്‌സ് സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.ഹൈവേ പോലിസ് സംഭവ സ്ഥലത്തുണ്ട്.
Category: Districts
ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകളുടെ സേവനം മാതൃകാപരം : ജുനൈദ് കൈപ്പാണി
കൽപ്പറ്റ : സുരക്ഷിതമായ ഔഷധോപയോഗത്തിനു കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതോടൊപ്പംതന്നെ കടമയും ഉത്തരവാദിത്വങ്ങളും ഗൗരവമായി നിറവേറ്റി ആരോഗ്യ പുരോഗതിയിൽ ഫാർമസിസ്റ്റുകൾ നൽകുന്ന സേവനം മാതൃകാപരമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ നടത്തിയ ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സാജിദ് എം അധ്യക്ഷത വഹിച്ചു.കെ.പി.പി.എ സംസ്ഥാന പ്രസിഡന്റ് ഗലീലിയോ ജോർജ് മുഖ്യപ്രഭാഷണം നടത്തി.എൽസൺ പോൾ,കെ. ദിനേശ്,എം
തോട്ടം തൊഴിലാളികള്‍ ലേബര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ : തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ എന്‍ ടി യു സി) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ലേബര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. കമ്മീഷന്‍ നിര്‍ദേശിച്ച തോട്ടം നികുതി പൂര്‍ണമായും ഒഴിവാക്കുക, ലയങ്ങളുടെ കെട്ടിടനികുതി ഒഴിവാക്കുക തുടങ്ങി തോട്ടം ഉടമകള്‍ക്ക് വേണ്ടിയുള്ള എല്ലാ നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയെങ്കിലും തൊഴിലാളികെ അവഗണിക്കുകയാണ് ചെയ്തത്. കമ്മീഷന്‍
കുടുംബശ്രീ രുചിമേളം 2024 ആരംഭിച്ചു
മാനന്തവാടി : ബി.എന്‍.എസ്.ഇ.പിയുടെ നേതൃത്വത്തില്‍ സാധിക എം ഇ സി ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ‘രുചിമേളം 2024’ പലഹാരമേള മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 28 വരെ മാനന്തവാടി ഗാന്ധി പാര്‍ക്കിലാണ് പലഹാരമേള നടക്കുന്നത്. കുടുംബശ്രീ വയനാട് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രഹ്‌മണ്യന്‍ മാനന്തവാടി മുന്‍സിപ്പാലിറ്റി കൗൺസിലർ വിപിന്‍ വേണുഗോപാലിന് ആദ്യവില്പന നടത്തി. ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ റജിന വി.കെ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.ബി എന്‍ എസ് ഇ പി ചെയര്‍പേഴ്‌സണ്‍ സൗമിനി പി
വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പുനരാരംഭിക്കും – സര്‍ക്കാരിന്റെ ആവശ്യം ഭാഗികമായി അംഗീകരിച്ച് ഹൈക്കോടതി
കൊച്ചി : വയനാട് ജില്ലയിലെ വനം വകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പുനരാരംഭിക്കാന്‍ ഹൈക്കോടതിയുടെ അനുമതി ലഭിച്ചതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കുറുവാ ദ്വീപില്‍ കാട്ടാനയെ തുരത്തുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയ ഇടപെട്ടാണ് ടൂറിസം പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സര്‍ക്കാരിന്റെ നിരന്തര ഇടപെടലിനെ തുടര്‍ന്നാണ് ഇക്കോ ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ ഇപ്പോള്‍ ഹൈക്കോടതി അനുമതി നല്‍കിയത്. സന്ദര്‍ശകരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം പരിശോധിച്ച്
തൊഴിലില്ലായ്മയിൽ കേരളത്തെ നമ്പർ വണ്ണാക്കിയത് എൽഡിഎഫ്- യുഡിഎഫ് ഭരണം: കെ.സുരേന്ദ്രൻ
കൊച്ചി : പീരിയോഡിക് ലേബർ ഫോഴ്സ് സർവേ (പിഎൽഎഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക തൊഴിൽ ഡാറ്റയിൽ 30% തൊഴിലില്ലായ്മയുമായി യുവാക്കളുടെ തൊഴിലില്ലായ്മയിൽ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളം മാറി മാറി ഭരിച്ച എൽഡിഎഫിൻ്റെയും യുഡിഎഫിൻ്റെയും പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോർട്ട്. യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുകൂട്ടരും പരാജയപ്പെട്ടു. പാർലമെൻ്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഈ രണ്ട് മുന്നണികളും തൊഴിലില്ലായ്മ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും കേരളത്തിലെ തൊഴിൽ സാഹചര്യം മെച്ചപ്പെടുത്താൻ
കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു : ചേരമ്പാടിയിൽ റോഡ് ഉപരോധിക്കുന്നു
ബത്തേരി : കേരള തമിഴ് നാട് അതിർത്തിയായ ചേരമ്പാടിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് സമരം നടത്തുന്നു. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ചാണ് സമരം. തമിഴ് നാട് ചേരമ്പാടി ചുങ്കം ചപ്പുംതോട് ഭാഗത്ത് വീണ്ടും കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.ചേരമ്പാടി കുഞ്ഞു മൊയ്തീൻ ആണ് കൊല്ലപ്പെട്ടത്.ഇന്ന് രാവിലെയായിരുന്നു സംഭവം.
പ്രിയങ്കാ ഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കും : കെ സി വേണുഗോപാല്‍ എം പിതെരഞ്ഞെടുപ്പ് മുന്നൊരുക്കം: യു ഡി എഫ് നേതൃയോഗം ചേര്‍ന്നു
കല്‍പ്പറ്റ : ലോക്സഭാ ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി യുഡിഎഫ് ജില്ലാ നേതൃയോഗം ചേര്‍ന്നു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്തു. പ്രിയങ്കാഗാന്ധി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും, താഴെത്തട്ട് മുതല്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസ് തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായം വൈകിപ്പിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. സാധാരണ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രാഥമികമായി ഒരു സാമ്പത്തിക സഹായം കേന്ദ്രസര്‍ക്കാര്‍ നല്‍കുകയും വിശദമായ റിപ്പോര്‍ട്ട്
സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വയനാട് സ്വദേശി അബീഷ ഷിബി
കൽപ്പറ്റ : തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബീഷ ഷിബി,2 കി മി ഇൻഡിവിജ്വൽ പ്രൊസീഡ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 എംടിആർ ടൈം ട്രാവൽ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടികൊണ്ട് രണ്ടു വിഭാഗത്തിലും നാഷണൽ ലെവൽ മത്സരത്തിനു യോഗ്യത കരസ്ഥമാക്കി തൃക്കൈപ്പറ്റ നെല്ലാട്ടുകുടി ഷിബി, സിമി ദമ്പതികളുടെ മകളായ അബീ ഷ തൃക്കൈപ്പറ്റ പാരിജാതം സൈക്കിൾ ക്ലബ്ബ് അംഗമാണ്.
വേലിക്കല്ല് മറിഞ്ഞ് വീണ് തൊഴിലാളി മരിച്ചു: ഉടമക്കും പരിക്ക്
കൽപ്പറ്റ : കോൺക്രീറ്റ് വേലിക്കല്ലുകൾ വാഹനത്തിൽ കയറ്റുന്നതിനിടെ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. മടക്കിമലയിൽ ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം. മടക്കി മല പരേതനായ സുബ്ബണ്ണ ജെയിനിൻ്റെ മകൻ തനോജ് കുമാർ (55) ആണ് മരിച്ചത്.കോൺക്രീറ്റ് വേലിക്കല്ലുകൾ നിർമ്മിച്ചിരുന്ന സ്ഥലത്ത് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ചാരി വച്ചിരുന്ന കോൺക്രീറ്റു കാലുകൾ ദേഹത്തേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഇയാളെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂടയുണ്ടായിരുന്ന ഉടമ അബ്ബാസിനും പരിക്കുപറ്റിയിട്ടുണ്ട്. അബ്ബാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചിയില്‍
കൊച്ചി : ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷനും ലിസി ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഹൃദയസംഗമം’ സെപ്റ്റംബര്‍ 29ന് കൊച്ചി ഐഎംഎ ഹാളില്‍ നടക്കും. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഒത്തുചേരലാണ് ഹൃദയസംഗമം. രാവിലെ 9.30 നടക്കുന്ന ചടങ്ങ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുരം, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍
റീ തിങ്ക് വയനാട് : പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് 28 -ന് മേപ്പാടിയിൽ.
കൽപ്പറ്റ : ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാൻ വിമൻ ചേംബർ .ദുരന്തത്തിന് ശേഷമുള്ള വയനാടിന്റെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്താനായി വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് റീ തിങ്ക് വയനാട് പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് സംഘടിപ്പിക്കുന്നു. മേപ്പാടി സെയിന്റ് ജോസഫ് യു.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ 28 ആണ് ദേശീയ കോൺക്ലേവ് സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുൾപ്പെടെയുള്ള വിദഗ്ധർ കോൺക്ലേവിൽ പങ്കെടുക്കുമെന്ന് വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ,സെക്രട്ടറി എം.ഡി ശ്യാമള എന്നിവർ വാർത്ത സമ്മേളത്തിൽ
വീടിനുള്ളില്‍ അനധികൃതമായി വില്‍പ്പനക്ക് സൂക്ഷിച്ച മദ്യം പിടിച്ചെടുത്തു
പടിഞ്ഞാറത്തറ : അമിതാദായത്തിന് വില്‍പ്പനക്ക് സൂക്ഷിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യവുമായി വയോധികന്‍ അറസ്റ്റില്‍. കാവുംമന്ദം, പൊയില്‍ ഉന്നതി, രാമന്‍(63)യാണ് എസ്.ഐ അബ്ദുള്‍ ഖാദറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. 24.09.2024 തീയതിയാണ് കാവുംമന്ദം പൊയില്‍ ഉന്നതി എന്ന സ്ഥലത്തുള്ള രാമന്റെ വീടിനുള്ളില്‍ നിന്നാണ് 750 മില്ലിയുടെ എട്ടു കുപ്പികളിലായി ആറു ലിറ്റര്‍ വിദേശ മദ്യം പിടിച്ചെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. എസ്.സി.പി.ഒ ദേവജിത്ത്,സി.പി.ഒമാരായ സജീര്‍, അര്‍ഷദ, അനുമോള്‍ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
യു.ഡി.എഫ്.വയനാട് ജില്ലാ നേതൃയോഗം ഇന്ന്
കൽപ്പറ്റ : യു.ഡി.എഫ്. ജില്ലാ നേതൃയോഗം 25 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് കൽപ്പറ്റ ഓഷിൻ ഹോട്ടലിലെ കോൺഫറൻസ് ഹാളിൽ നടക്കും . സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം പി യോഗം ഉദ്‌ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ എം.പിയും കേരളത്തിന്‍റെ ചാർജ്ജുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയും മറ്റ് നേതാക്കളും യോഗത്തിൽ സംബന്ധിക്കും.
കാർഷിക മേഖലയിലെ കുടിശ്ശിക : കൃഷിമന്ത്രിയെ ധരിപ്പിക്കാൻ കാർഷിക വികസന സമിതി യോഗത്തിൽ തീരുമാനം
കൽപ്പറ്റ : വയനാട് ജില്ലാ കാർഷിക വികസന സമിതി യോഗം ചേർന്നു : വയനാട് ജില്ല പഞ്ചായത്തിൽ വെ ച്ച് ജില്ലാ കാർഷിക വികസന സമിതി യോഗം ചേർന്നു. വയനാട് ജില്ലയിലെ കാർഷിക മേഖലയിൽ സഹകരണ ബാങ്കുകൾ സബ്സിഡി നൽകിയത്തിന്റെ ഭാഗമായി ബാങ്കുകൾക്ക് നൽകാനുള്ള തുകയും. കർഷകരുടെ കാർഷിക വിളകൾ കൃഷിനാശം മൂലം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് കർഷകർക്ക് നൽകാനുള്ള തുകയും ലഭ്യമാക്കുന്നതിന് വേണ്ടി കാർഷിക വികസന സമിതി യോഗത്തിൽ ചർച്ച ചെയ്തതിന്റെ ഭാഗമായി കൃഷി വകുപ്പ് മന്ത്രിയെ
ദുരന്തഭൂമിയിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത764 കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറി
ദുരന്തഭൂമിയിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത764 കുടുംബങ്ങള്‍ക്ക് സഹായധനം കൈമാറിമേപ്പാടി: മാസങ്ങള്‍ക്ക് മുന്‍പ് ഉരുളെടുത്ത മുണ്ടക്കൈ, ചൂരല്‍മല ഗ്രാമങ്ങളിലെ മനുഷ്യരെ ചേര്‍ത്തുപിടിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. ദുരന്തത്തില്‍ സര്‍വവും നഷ്ടപ്പെട്ട 764 കുടുംബങ്ങള്‍ക്ക് ധനസഹായമായി 10000 രൂപ വീതം നല്‍കി. ഇന്നലെ മേപ്പാടിയില്‍ സംഘടിപ്പിച്ച പ്രൗഡമായ സദസ് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആറ് പേര്‍ക്ക് വേദിയില്‍ വെച്ച് ധനസഹായ വിതരണം നടത്തിയാണ് അദ്ദേഹം പരിപാടി ഉദ്ഘാടനം ചെയ്തത്.
തദ്ദേശ അദാലത്ത്പരാതികളും അപേക്ഷകളും നല്‍കാം
കൽപ്പറ്റ : സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാലാം നൂറുദിനത്തിന്റെ ഭാഗമായുളള തദ്ദേശ സ്വയംഭരണ വകുപ്പ് വയനാട് ജില്ലാ തദ്ദേശ അദാലത്ത് ഒക്ടോബര്‍ 1 ന് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. തദ്ദേശ സ്ഥാപനങ്ങളില്‍ അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, തദ്ദേശ വകുപ്പ് മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതികളിലെ പരാതികള്‍, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഓഫീസുകളില്‍ തീര്‍പ്പാകാത്ത പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും അദാലത്തില്‍ പരിഗണിക്കും. തദ്ദേശ
പോസ്റ്റ് ഡിസാസ്റ്റർ കോൺക്ലേവ് -വിമൻ ചേംബർ വിളംബര ജാഥ നടത്തി
കൽപ്പറ്റ : വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് വയനാട്ടിൽ സംഘടിപ്പിക്കാനിരിക്കുന്ന റി -തിങ്ക് വയനാട് – പോസ്റ്റ് കോൺക്ലേവ് ന്റെ പ്രചരണാർത്ഥം വയനാട്ടിൽ സൈക്കിൾ വിളംബര ജാഥ നടത്തി. വയനാട് ബൈക്കേഴ്സ്‌മായി ചേർന്നാണ് സൈക്കിൾ റാലിയും വിളംബര ജാഥയും സംഘടിപ്പിച്ചത് .സിവിൽ സ്റ്റേഷൻ പരിസരത്തു നിന്ന് തുടങ്ങിയ റാലി വിമൻ ചേംബർ പ്രസിഡന്റ് ബിന്ദു മിൽട്ടൺ ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറിഎം.ഡി ശ്യാമള , സൈക്കിൾ റാലി കോഓർഡിനേറ്റർ അപർണ്ണ വിനോദ്, ഡോക്ടർ നിഷ , ഡയറക്ടർമാരായ
എം.എല്‍.എ കെയറില്‍ നിന്നും പഠനത്തിനൊരു കൈത്താങ്ങ് പദ്ധതി:അഡ്മിഷന്‍ നേടി നൂറിലധികം വിദ്യാര്‍ഥികള്‍
കല്‍പ്പറ്റ : എം.എല്‍.എ കെയറില്‍ നിന്നും പഠനത്തിനൊരു കൈത്താങ്ങ് പദ്ധതിയിലുള്‍പ്പെടുത്തി വയനാട് ജില്ലയില്‍ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞവരുടെ സൗജന്യ ഉപരിപഠനത്തിന് ഇതുവരെ സ്‌പോട്ട് അഡ്മിഷന്‍ നേടിയത് 116 പേര്‍. ഇവര്‍ക്കുള്ള ക്ലാസുകള്‍ 23ന് ആരംഭിക്കും. ക്യാംപസുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ യാത്ര കല്‍പ്പറ്റ നിയോജകമണ്ഡലം എംഎല്‍എ ടി. സിദ്ദീഖ് ഫ്‌ളാഗ് ഓഫ് ചെയ്തു. മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷനും എംഎല്‍എ കെയറും ചേര്‍ന്നാണ് സൗജന്യ വിദ്യാഭ്യാസ പദ്ധതി സംഘടിപ്പിക്കുന്നത്.പി.
സൊലേസ് മക്കളുടെ കയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.
മുട്ടിൽ : ദീർഘകാലമായി രോഗങ്ങളാൽ സഹനമനുഭവിക്കുന്ന മക്കളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന വയനാട് സൊലേസ് കുടുംബത്തിലെ മക്കൾ തയ്യാറാക്കിയ കൈയ്യെഴുത്ത് മാസിക പ്രകാശനം ചെയ്തു.കുട്ടികളുടെ സർഗ്ഗ രചനകളുംകുടുംബാംഗങ്ങൾ തയ്യാറാക്കിയ രചനകളും ഉൽപ്പെടുത്തി കുട്ടികൾ സ്വന്തംകൈയ്യെഴുത്തോടെ തയ്യാറാക്കിയമാസിക നറുനാമ്പുകളുടെ പ്രകാശനം പത്രാധിപർ സി.ഡി.സുനീഷ് സൊലേസ് കൺവീനർ റജി.കെ.കെക്ക് നൽകി പ്രകാശനം ചെയ്ത ചടങ്ങിൽ ജോയന്റ് കൺവീനർ മാരായ സിദീഖ് മുട്ടിൽ, ലൈല സുനീഷും ആശംസകൾ നേർന്നു.ടി. ഷുക്കൂറും നൂർബിനയും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.റെജി.കെ.കെ.സ്വാഗതവും സ്വാതി എം. നന്ദിയും
യുവതിയെ ഗർഭഛിദ്രം നടത്തി നവജാത ശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
കൽപ്പറ്റ : നേപ്പാൾ സ്വദേശികളായ മഞ്ജു സൗദ് (34), അമർ ബാദുർ സൗദ്(45), റോഷൻ സൗദ് (20) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. 2024 മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൽപറ്റയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന 7 മാസം ഗർഭിണിയായിരുന്ന യുവതിയെ ആൺ സുഹൃത്തായ റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗർഭഛിദ്രം നടത്തി പ്രസവിപ്പിച്ച് കുഞ്ഞിനെ ഉപേക്ഷിച്ചു എന്ന നേപ്പാളിലെ സെമിൻപൂൾ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസെടുത്തത്. സംഭവവുമായി
കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു
കൽപ്പറ്റ : പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.കൽപ്പറ്റ പിണങ്ങോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർഥി മുങ്ങിമരിച്ചു. പുൽപ്പള്ളി മുള്ളൻകൊല്ലി പരിത്തിപ്പാറ വീട്ടിൽ സിബി ജിഷ ദമ്പതികളുടെ മകൻ ഇവാൻ ആണ് (14) മരിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം. തുടർന്ന് കൽപ്പറ്റ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരിച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിലാണ് മൃതദേഹം.ഓണം അവധിക്ക് അമ്മയുടെ വീടായ കാവുംമന്ദത്ത് വിരുന്നു വന്നതായിരുന്നു കുട്ടി. അമ്മാവനോടും മറ്റു
പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് ‘പ്രതിഷേധാഗ്നി’ സെപ്റ്റംബർ 24ന് ഞായറാഴ്ച പത്തരമണിക്ക് പടിഞ്ഞാറത്തറയിൽ
പടിഞ്ഞാറത്തറ : പൂഴിത്തോട് ബദൽ റോഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ പ്രസ്തുത റോഡ് നിർമ്മാണ ഉദ്ഘാടനത്തിന്റെ മുപ്പതാം വാർഷിക ദിനമായ അടുത്ത ചൊവ്വാഴ്ച സെപ്റ്റംബർ 24 തീയതി രാവിലെ 10.30 ന് കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ വയനാടിനോടുള്ള കടുത്ത അവഗണനയ്ക്കെതിരെ പടിഞ്ഞാറത്തറയിൽ വമ്പിച്ച പ്രതിഷേധാഗ്നി സംഘടിപ്പിക്കും. തുടർന്ന് PWD ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുവാനും പടിഞ്ഞാറത്തറയിൽ ചേർന്ന ബദൽ റോഡ് വികസന സമിതി യോഗം തീരുമാനിച്ചു. പടിഞ്ഞാറത്തറ ബദൽ റോഡ് വികസന സമിതി രൂപീകരിച്ച റോഡ് യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്
പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായകസംഘങ്ങളുടെയും സംയുക്ത സംഗമം ‘ഒരുമ 2k24’ നടത്തി
താളൂര്‍ : മലബാര്‍ ഭദ്രാസത്തിന്‍റെയും കെനോറോയുടെയും ആഭിമുഖ്യത്തില്‍ താളൂര്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ വെച്ച് ഒരുമ 2K24 എന്ന പേരിൽ പരിശുദ്ധ മദ്ബഹാ ശുശ്രൂഷകരുടെയും ഗായക സംഘങ്ങളുടെയും സംയുക്ത സംഗമം നടത്തി. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഗീവർഗ്ഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷനായിരുന്നു. മാത്യൂസ് മോർ അഫ്രേം മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.അഭിവന്ദ്യ മാത്യൂസ് മോര്‍ അഫ്രേം തിരുമേനിയും കെനോറോ ഡയറക്ടർ ബെന്നി ചെറിയാനും ശുശ്രൂഷര്‍ക്കും ഗായകസംഘങ്ങള്‍ക്കും ക്ളാസൂം കീബോർഡിസ്റ്റുകള്‍ക്ക് പരിശീലനവും നല്‍കി. മലബാർ
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൽപ്പറ്റ : പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന വിമുക്തഭടന്മാരുടെ ആശ്രിതരായ മക്കൾ, ഭാര്യ എന്നിവർക്ക് 2024 25 അധ്യായന വർഷത്തിലെ പ്രൊഫഷണൽ, പ്രൈം മിനിസ്റ്റർ സ്കോളർഷിപ്പിന് അപേക്ഷിക്കാം. നവംബർ 25 നഖം അപേക്ഷ സമർപ്പിക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.
സീറ്റൊഴിവ്
കൽപ്പറ്റ : കൽപ്പറ്റ എൻ എം എസ് എം ഗവൺമെന്റ് കോളേജിൽ എം എ ഇക്കണോമിക്സ്, എം എ ഹിസ്റ്ററി, എം കോം പ്രോഗ്രാമുകളിൽ എസ് ടി വിഭാഗത്തിനും മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ എസ് ടി, ഒ ബി എച്ച് വിഭാഗങ്ങൾക്കും സീറ്റ് ഒഴിവുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പിജി പ്രോഗ്രാമുകളിൽ രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23ന് രാവിലെ 11ന് കോളേജ് ഓഫീസിൽ ഹാജരാക്കണം.
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കുനിക്കരച്ചാൽ, കുനിക്കരച്ചാൽ ജലനിധി ട്രാൻസ്ഫോർമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9 30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ബിജെപി വയനാട് ജില്ലാ മെമ്പർഷിപ്പ് അവലോകനയോഗം നടത്തി
കൽപ്പറ്റ : ബിജെപി വയനാട് ജില്ല മെമ്പർഷിപ്പ് അവലോകനയോഗം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, പള്ളിയറ മുകുന്ദൻ, ഉത്തരമേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ,സഹ സംഘടന സെക്രട്ടറി കാശിനാഥ്, സംസ്ഥാന സമിതി അംഗങ്ങളായ കെ സദാനന്ദൻ, സജി ശങ്കർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ. ശ്രീനിവാസൻ, എംപി സുകുമാരൻ തുടങ്ങിയവർ പങ്കെടുത്തു.
ഡോ:പി എ ജലീൽ എഴുതിയ മൗനത്തിന്റെ സംവാദം പുസ്തക പ്രകാശനം സെപ്റ്റംബർ 24ന്
പിണങ്ങോട് : ഡോ : പി എ ജലീൽ വിവിധ ആനുകാലികങ്ങളിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമായ മൗനത്തിൻറെ സംവാദം എന്ന പുസ്തകം സെപ്റ്റംബർ 24ന് പിണങ്ങോട് സ്കൂളിൽ വെച്ച് പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി പ്രകാശനം ചെയ്യുന്നു. ബാഷോ ബുക്സ് ആണ് പ്രസാധകർ. എഴുത്തുകാരി പ്രീത ജെ പ്രിയദർശിനി പുസ്തകപരിചയം നടത്തും. . ടി സിദ്ധീഖ് എം എൽ എ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഒ കെ ജോണി,അർഷദ് ബത്തേരി,ഡബ്ല്യുഎം ഒ
ആരോഗ്യവകുപ്പും മന്ത്രിയും ചേർന്ന് കേരളത്തെ കോവിഡിന് സമാനമായ കാലത്തേക്ക് കൊണ്ടെത്തിക്കുന്നു : കെ.സുരേന്ദ്രൻ
തിരുവനന്തപുരം : ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണെന്നു ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മഹാമാരികളെ നേരിടാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. എംപോക്സ് സ്ഥിരീകരിച്ച ഉടനെ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ സംസ്ഥാനം ഒരു മുൻകരുതലും എടുത്തില്ല. നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ പോലും സർക്കാരിന് സാധിച്ചില്ല. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും ജനങ്ങളെ ഭീതിയിലേക്ക് നയിക്കുകയാണ്. ആരോഗ്യമന്ത്രി ആരോഗ്യം മേഖലയിൽ ശ്രദ്ധ