സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞെടുത്ത അനുപമ കൃഷ്ണയെ ആദരിച്ചു

കോളിയാടി : സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരെഞ്ഞെടുത്ത നെന്മേനി കൃഷി ഓഫീസർ അനുപമ കൃഷ്ണയെ നെന്മേനി ഗ്രാമ പഞ്ചായത്തിലെ പാടശേഖര -കുരുമുളക് – കേര കർഷക സമിതികളുടെ സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കുമാരി :ഷീല പുഞ്ചവയൽ ചടങ്ങ് ഉത്ഘാടനം ചെയ്തു.സമിതി പ്രസിഡന്റ്‌ നിലാഷിന്റെ അധ്യക്ഷതയിൽ സെക്രട്ടറി ദിലീപ് kk സ്വാഗതവും പി സി വിജയകുമാർ നന്ദിയും പറഞ്ഞു.

Read More

തിരുവോണം ബമ്പർ വിൽപ്പന 23 ലക്ഷത്തിലേക്ക് മുന്നിൽ പാലക്കാട്

തിരുവനന്തപുരം : വയനാട് ദുരന്തത്തിന്റെ വേദനയിലും കേരളീയരുടെ മനസിന് ഒരുമയുടെ പ്രതീക്ഷകള്‍ പകരുന്നതാണ് ഇക്കുറി 2024 തിരുവോണം ബമ്പര്‍ ലോട്ടറിയുടെ വില്‍പ്പന. ദുരിതപ്പെയ്ത്തിലും മനം തളരാതെ നാലു ലക്ഷം ടിക്കറ്റ് വിറ്റഴിച്ചുകൊണ്ട് പാലക്കാട് ജില്ല വള്ളപ്പാട് മുന്നിലേയ്ക്ക് പാഞ്ഞുകയറിക്കഴിഞ്ഞു. മൂന്നു ലക്ഷത്തിനടുത്ത് വില്‍പ്പനയുമായി പിന്നാലെ ആഞ്ഞുതുഴഞ്ഞ് തലസ്ഥാന നഗരിയും.രണ്ടര ലക്ഷത്തിനടുത്ത് വില്‍പ്പന കൈവരിച്ച് തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.തിരുവോണം ബമ്പറിന്റെ (BR 99) പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 25 കോടി രൂപയാണ്. രണ്ടാം

Read More

വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ : കുട്ടികളുടെ വൈജ്ഞാനികവും സാമൂഹികവും വൈകാരികവും സർഗാത്മവുമായ വികസനത്തിലൂടെ 13 ഇടങ്ങളിൽ 86 ശേഷികൾ നേടിയെടുക്കാൻ വർണ കൂടാരം പദ്ധതി സഹായിക്കുമെന്നത് ഏറെ ശ്രദ്ധേയമാണ് .കൽപ്പറ്റ ഗവൺമെൻറ് എൽ പി സ്കൂളിലെ വർണ്ണ കൂടാരം ഉദ്ഘാടനം ചെയ്തുകൊണ്ട് അഡ്വക്കേറ്റ് ടി.സിദ്ദിഖ് എംഎൽഎ അഭിപ്രായപ്പെട്ടു.സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി വൈത്തിരി ബി.ആർ.സി മുഖേന ലഭ്യമാക്കിയ 10 ലക്ഷം രൂപ വിനിയോഗിച്ച് തയ്യാറാക്കിയ പ്രൊജക്റ്റ് ആണിത്.നഗരസഭ ചെയർമാൻ അഡ്വക്കറ്റ് : ടി.ജെ ഐസക് അധ്യക്ഷത വഹിച്ച

Read More

പോക്സോ കേസ് : പ്രതിക്ക് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കല്പറ്റ : പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ പ്രതിക്ക് 40വർഷവും 6 മാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പടിഞ്ഞാറത്തറ പന്തിപ്പൊയിൽ വരയന്റെ വളപ്പിൽ വീട്ടിൽ വി.വി സൈനുദ്ധീ (57)നെയാണ് ബഹു :കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്‌ജ്‌ കെ.എ ആന്റണി ഷെൽമാൻ ശിക്ഷിച്ചത്.2023 ഒക്ടോബർ മാസത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സുപ്രധാന വിധി. പ്രായപൂർത്തിയാവാത്ത കുട്ടിയെ ഇയാൾ പല തവണകളായി ലൈംഗീകാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. അന്നത്തെ പടിഞ്ഞാറത്തറ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ ആർ.ബിജുവാണ് കേസന്വേഷണം

Read More

കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കാൻ : സുപ്രീംകോടതി നടപടി ഉണ്ടാക്കും

ഡൽഹി : സുപ്രിം കോടതി അതിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ നിരവധി ഐടി സംരംഭങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നിട്ടും കേസുകളുടെ കെട്ടിക്കിടപ്പ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് . ദേശീയ ജുഡീഷ്യൽ ഡാറ്റ ഗ്രിഡിൻ്റെ (എൻജെഡിജി) കണക്കനുസരിച്ച് 82,989 കേസുകൾ തീർപ്പാക്കാതെ കിടക്കുന്നുണ്ട്. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.

Read More

ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജമാകെ ചർച്ചയാകുന്നു

ഡൽഹി : ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവം രാജ്യമാകെ ചർച്ചയാകുന്നു. ഛത്രപതി ശിവജി എന്നത് വെറുമൊരു പേര് മാത്രമല്ല എനിക്ക്, ഞങ്ങളുടെ ആരാധനാപാത്രമാണെന്ന് മോദി പറഞ്ഞു. ഛത്രപതി ശിവജിയുടെ പ്രതിമ തകർന്നുവീണ സംഭവത്തിൽ, പ്രയാസം നേരിട്ട ജനങ്ങളോട് ഞാൻ തല കുമ്പിട്ട് മാപ്പു ചോദിക്കുന്നു, മോദി പറഞ്ഞു. കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഛത്രപതി ശിവജിയുടെ പ്രതിമ അനാഛാദനം ചെയ്തത്. എന്നാൽ, ഒരു വർഷം തികയും മുമ്പേ പ്രതിമ തകർന്നു വീഴുകയായിരുന്നു. കഴിഞ്ഞവർഷം

Read More

ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനർ സ്ഥാനത്ത് നിന്നു മാറുന്നു : പകരം ടി.പി രാമകൃഷ്ണൻ

തിരുവനന്തപുരം: ഇ പി ജയരാജന്‍ എല്‍ ഡി എഫ് കണ്‍വീനര്‍സ്ഥാനത്ത് നിന്ന് മാറുന്നു: പകരം ടി.പി.രാമകൃഷ്ണൻ ഇടതുമുന്നണി കൺവീനറാകും.ബി ജെ പി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചാ വിവാദത്തിലാണ് നീക്കം.ഇന്നത്തെ സി പി എം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല.ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു. ഇ പി കണ്ണൂരിലേക്ക് മടങ്ങും.

Read More

മോഹൻലാൽ ഇന്ന് മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: അമ്മ മുൻ പ്രസിഡൻ്റ് മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും.ഉച്ചയ്ക്ക് 12ന് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിനു ശേഷം മോഹൻലാൽ മാധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ഇത് ആദ്യമായാണ് മോഹൻലാൽ മാധ്യമങ്ങളെ കാണുന്നത്. റിപ്പോർട്ട് പുറത്തുവന്നശേഷം മോഹൻലാലിന്റെ ആദ്യ പൊതുപരിപാടിയാണ് ഇന്ന് തിരുവനന്തപുരത്ത് നടക്കുന്നത്.

Read More

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ( കെ എസ് എസ് പി എ ) ആറു വീട് വെച്ച് നൽകും

കൽപ്പറ്റ : കേരളത്തെയും പ്രത്യേകിച്ച് വയനാടിനെയും പിടിച്ചു കുലുക്കിയ ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽദുരന്തത്തിൽ ഭൂമിയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് ആറു വീട് വെച്ച് നൽകാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് അസോസിയേഷൻ( കെ എസ് എസ് പി എ) തീരുമാനിച്ചു. കേരള സർക്കാരിന്റെ മാനദണ്ഡം അനുസരിച്ച് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വയനാട് ജില്ലാ കമ്മിറ്റിയാണ് വീടുകൾ നിർമ്മിച്ചു നൽകുന്നത്. ഇനി സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം ലഭിച്ചാൽ വീടുപണി ആരംഭിക്കുന്നതാണ്. അസോസിയേഷന്റെ അടുത്ത ജില്ലാ സമ്മേളനം വരുന്ന ഡിസംബറിൽ

Read More

കാർസൺ കിച്ചൻ ബഹിരാകാശത്തിന്റെ അതിരായ കർമാൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിത

ടെക്സസ് : ബഹിരാകാശത്തിന്റെ അതിരായ കർമാൻ രേഖ കടന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന നേട്ടം സ്വന്തമാക്കി 21 വയസ്സുള്ള കാർസെൻ കിച്ചൻ. സ്വകാര്യ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിന്റെ്റെ എട്ടാം ബഹിരാകാശദൗത്യമായ എൻ.എസ്-26- ൻ്റെ ഭാഗമായാണ് മറ്റ് അഞ്ചുപേരോടൊപ്പം കാർസെൻ കർമാൻ രേഖ കടന്നത്. വ്യാഴാഴ്ച ടെക്‌സസിലെ കമ്പനിയുടെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നു പറന്നുയർന്ന ‘ന്യൂ ഷെപ്പേർഡ്’ റോക്കറ്റിലാണ് സംഘം ബഹിരാകാശത്തെത്തിയത്. പത്തുമുതൽ 11 മിനിറ്റുവരെ നീണ്ടുനിൽക്കുന്നതായിരുന്നു യാത്ര. ഭൂമിയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള

Read More

28 അഫ്ഗാൻ പൗരരെ ജർമ്മനി നാടുകടത്തി

ബെർലിൻ : വിവിധ ക്രിമിനൽ കേസുകളിലായി ജയിലിൽ കഴിഞ്ഞിരുന്ന 28 അഫ്ഗാനിസ്താൻ പൗരരെ വെള്ളിയാഴ്ച ജർമ്മനി നാ ടുകടത്തി. 2021-ൽ താലിബാൻ അഫ്‌ഗാനിസ്താൻ്റെ അധികാരം ഏറ്റെടുത്ത ശേഷമുള്ള ജർമ്മനിയുടെ ആദ്യ നാടുകടത്തലാണിത്. സുരക്ഷാപ്രശ്നം കണക്കിലെടുത്താണ് നാടുകടത്തലെന്ന് ജർമൻ ആഭ്യന്തരമന്ത്രി നാൻസി ഫീസർ പറഞ്ഞു. താലിബാനുമായി ജർമ്മനിക്ക് നയതന്ത്രബന്ധമില്ല. അതിനാൽത്തന്നെ കുറ്റവാ ളികളെ നാടുകടത്താൻ മറ്റുവഴികൾ തേടുകയായിരുന്നു. ജർമ്മൻ നഗരമായ സോളിങ്കനിൽ ഭീകരാക്രമണം നടന്ന് ഏതാനും ദിവസ ങ്ങൾക്കകമാണ് നടപടി.

Read More

കാലാവസ്ഥ കേസിൽ സുപ്രധാന വിധിയുമായി ദക്ഷിണകൊറിയൻ ഭരണഘടന കോടതി

സോൾ : ദക്ഷിണകൊറിയൻ സർക്കാരിന്റെ കാലാവസ്ഥാലക്ഷ്യങ്ങളിൽ ഭൂരിഭാഗവും ഭരണഘടനാ വിരുദ്ധമാണെന്ന സുപ്ര ധാന വിധി പുറപ്പെടുവിച്ച് ഭരണഘടനാകോടതി. രാജ്യത്തെ യുവ പരിസ്ഥിതിപ്രവർത്തകർ ഒരു ഭ്രൂണത്തെ പ്രധാന വാദിയാക്കി നൽകിയ കേ സിലാണ് ചരിത്രവിധി. ഭ്രൂണം പ്രധാനവാദിയും കുട്ടികളും കൗമാരക്കാരും വാദിസ്ഥാനങ്ങളിലുമുള്ള ഏഷ്യയിലെത്തന്നെ ആദ്യത്തെ കേസാണ് ‘വുഡ്‌പെക്കർ V/S ദക്ഷിണകൊറിയ’. സർക്കാരിന്റെ കാലാ വസ്ഥാ പ്രതിബദ്ധത അപര്യാപ്തമാണെന്നു കാട്ടിയാണ് “മരംകൊത്തി’ എന്ന നാമത്തിൽ ഒരു ഭ്രൂണവും മറ്റ് നാലു കുട്ടികളും സർക്കാരിന്റെ പേരിൽ കേസുകൊടുത്തത്. വാദംകേട്ട കോടതി കാലാവ

Read More

മാനസികാരോഗ്യ പിന്തുണ ഉറപ്പാക്കി സമഗ്ര ശിക്ഷ കേരളം

മേപ്പാടി : ഉരുള്‍പ്പൊട്ടലില്‍ വലിയ നഷ്ടങ്ങളും ഭീകരമായ അനുഭവങ്ങളും അതിജീവിച്ച് കടന്നുവന്ന കുഞ്ഞുങ്ങളെ പരിപാലിച്ച് ആശങ്കകള്‍ പരിഹരിക്കേണ്ടത് പൊതു സമൂഹത്തിന്റെയും അധ്യാപകരുടേയുംരക്ഷിതാക്കളുടേയും ചുമതലയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ദുരന്ത ബാധിത മേഖലയിലെ വെള്ളാര്‍മല വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മുണ്ടെക്കൈ ഗവ എല്‍.പി സ്‌കൂളുകളിലെ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് മൂപ്പൈനാട് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടന്ന മാനസികാരോഗ്യ പിന്തുണാ പരിശീലന പരിപാടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ദുരന്ത ബാധിതരുടെ മാനസിക

Read More

ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഴവും വ്യാപ്തിയും മനസ്സിലാക്കി നിയമസഭാ സമിതി

കൽപ്പറ്റ : നിയമ സഭാ പരിസ്ഥിതി സമിതി ഉരുള്‍പൊട്ടിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു..വയനാട് ജില്ലയിലെ ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം തുടങ്ങിയ പ്രദേശങ്ങള്‍ ഇ.കെ വിജയന്‍ എം.എല്‍.എ ചെയര്‍മാനും എം എല്‍ എ മാരായ മോന്‍സ് ജോസഫ്, ലിന്റോ ജോസഫ്, ജോബ് മൈക്കിള്‍, ടി.ഐ മധുസൂദനന്‍, കെ.ഡി പ്രസേനന്‍, സജീവ് ജോസഫ് എന്നിവര്‍ അംഗങ്ങളായ സമിതി സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ വ്യാപ്തി, നാശനഷ്ടങ്ങള്‍, പരിസ്ഥിതിക്കുണ്ടായ ആഘാതം എന്നിവ സംഘം മനസ്സിലാക്കി. ദുരന്തമുഖത്ത് പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവര്‍ത്തനം നടത്തിയ

Read More

പെരുമാറ്റച്ചട്ടം കർക്കശമാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി

ബെയ്‌ജിങ്: പെരുമാറ്റച്ചട്ടം കർക്കശമാക്കി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി.പ്രവർ ത്തനമികവിലും വിശ്വാസ്യതയിലും പി ന്നാക്കം നിൽക്കുന്ന പാർട്ടി അംഗങ്ങളെ പുറത്താക്കാനുള്ള പുതിയ ചട്ടം ചൈനയി ലെ ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി (സി.പി.സി.) പുറത്തിറക്കി.പത്തുകോടിയോളം അംഗങ്ങ ളുള്ള പാർട്ടിയുടെ അടിത്തറ കൂ 200 ടുതൽ സുദൃഢമാക്കാൻ ലക്ഷ്യമി ട്ടാണ് നീക്കം. യോഗ്യതക്കുറവു ള്ള, മോശം പ്രകടനം കാഴ്ചവെക്കു ന്ന പാർട്ടി അംഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതു സം ബന്ധിച്ച പെരുമാറ്റച്ചട്ടം വ്യാഴാ ഴ്ച പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയാ ണ് പുറത്തിറക്കിയത്. പാർട്ടിക്ക്

Read More

ഓട്ടോറിക്ഷ വിതരണവും രണ്ടാംഘട്ട പദ്ധതിയും പ്രഖ്യാപനവും നടത്തി

മേപ്പാടി : മുണ്ടക്കൈ ദുരന്ത നിവാരണ പദ്ധതികളുടെ ഭാഗമായി നടവയൽ സി എം കോളേജ് മുന്നോട്ട് വെക്കുന്ന “കരുതലിന് കരുത്തേകാം” ‘അതിജീവനം’ പദ്ധതിയുടെ രണ്ടാഘട്ടം പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും നടത്തി. കോളജിലെ വിദ്യാർഥികളും അധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും പൊതു ജനങ്ങളും സമാഹരിച്ച തുകയിൽ വാങ്ങിയ ഓട്ടോറിക്ഷയുടെ താക്കോൽദാനം ചൂരൽമല സ്വദേശി ഷെജലിന് ചടങ്ങിൽ കൈമാറി. സിഎം കോളേജ് ചെയർമാൻ ടി കെ അബ്ദുറഹ്മാൻ ബാഖവി പരിപാടിയുടെ ഉത്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ സഹദ് കെ പി അധ്യക്ഷത

Read More

ശ്രീ മാരിയമ്മൻ ദേവീക്ഷേത്രത്തിൽ താബൂല പ്രശ്നം നടത്തി

കൽപ്പറ്റ : കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രത്തിൽ അടിയന്തിര പ്രാധാന്യത്തോടെ നടത്താൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങുളുടെയും നവീകരണ കലശ പ്രവർത്തനങ്ങളുടെയും മുന്നൊരുക്കങ്ങൾ എന്ന നിലയിൽ ക്ഷേത്രത്തിൽ താംബൂല പ്രശ്നം നടത്തി. സുപ്രസിദ്ധ ജ്യോതിഷി അരീകുളങ്ങര ശ്രീ സുരേഷ് പണിക്കരും പൂക്കോട് ശ്രീ കരുണാകരൻ പണിക്കരും കെട്ടങ്ങൽ സുനിൽ പണിക്കരും ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റെ പൂർണമായ സാന്നിധ്യത്തിൽ ആണ് താംബൂല പ്രശനം നടത്തിയത്.വയനാട്ടിലെ എല്ലാ സമുദായ വിശ്വാസികളുടെയും ക്ഷേമ ഐശ്വര്യത്തിന് വേണ്ടി നിലകൊള്ളുന്ന ദേവതമാരാണ്

Read More

എഴുത്തുകളരി സംഘടിപ്പിച്ചു

മീനങ്ങാടി : സർഗാത്മക രചനകളിൽ തൽപരരായ വിദ്യാർത്ഥികൾക്കായി മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ എഴുത്തുകളരി – രചനാശില്പശാല സംഘടിപ്പിച്ചു. പ്രധാനാധ്യാപിക പി.ഒ സുമിത അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.എഴുത്തുകാരായ പ്രീത ജെ. പ്രിയദർശിനി , ജോയ് പാലക്കമൂല , ഡോ. ബാവ കെ പാലുകുന്ന് എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു. സി.കെ. പ്രതിഭ, കെ. അനിൽ കുമാർ, ടെൽമ സെബാസ്റ്റ്യൻ, കെ. സുനിൽകുമാർ, പി.കെസരിത എന്നിവർ നേതൃത്വം നൽകി. യു.പി., ഹൈസ്കൂൾ,

Read More

വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്തുപകരാൻ ഫ്ലെയർ 2.0

ബത്തേരി: ഫ്ലെയർ സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതിയുടെ തുടർച്ചയായി 2024 25 അധ്യായന വർഷത്തെ വിദ്യാഭ്യാസ പദ്ധതിയായ ഫ്ലെയർ 2.0 ഉദ്ഘാടനം ആഗസ്റ്റ് 31 ന് രാവിലെ 10 മണിയ്ക്ക് മീനങ്ങാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നു.ബത്തേരി നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതിനും ,അവരുടെ അഭിരുചിക്കനുസൃതമായി വിദ്യാഭ്യാസ- തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി നിയോജകമണ്ഡല നിയമസഭാ സാമാജികൻ ശ്രീ ഐ സി ബാലകൃഷ്ണൻ എംഎൽഎ

Read More

വയനാട് ജില്ല വികസന സമിതി യോഗം ഇന്ന്

കൽപ്പറ്റ : ജില്ലാ വികസന സമിതി യോഗം ഇന്ന് (ഓഗസ്റ്റ് 31) രാവിലെ 11 ന് കളക്ടറേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ ചേരുമെന്ന് അധികൃതര്‍ അറിയിച്ചു. ടെന്‍ഡര്‍ ക്ഷണിച്ചു പനമരം അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് അഞ്ച് സീറ്റര്‍ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. പൂരിപ്പിച്ച ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 11 ന് വൈകിട്ട് മൂന്നിനകം ലഭിക്കണം. ഫോണ്‍ 04936 240062

Read More

സഹായഹസ്തം : അപേക്ഷ ക്ഷണിച്ചു

വയനാട് : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 55 വയസ്സിന് താഴെ പ്രായമുള്ള വിധവകള്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ വനിത ശിശുവികസന വകുപ്പ് സഹായഹസ്തം ധനസഹായം നല്‍കുന്നു. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ള വിധവകള്‍ക്ക് അപേക്ഷിക്കാം. ഒറ്റത്തവണയായി 30000 രൂപ ധനസഹായം ലഭിക്കും. ചുരുങ്ങിയത് അഞ്ച് വര്‍ഷം തൊഴില്‍ സംരംഭം നടപ്പിലായിരിക്കണം. അപേക്ഷകള്‍ ഓണ്‍ലൈനായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഒക്ടോബര്‍ ഒന്ന് വരെ സമര്‍പ്പിക്കാം. അങ്കണവാടികളില്‍ നിന്നും ഐ.സി.ഡി.എസ് ഓഫീസില്‍ നിന്നും ജില്ലാ വനിതാ ശിശുവികസന

Read More

കുടുംബകോടതി സിറ്റിങ് 13 ന്

തിരുവനന്തപുരം : കുടുംബകോടതി ജഡ്ജ് കെ.ആര്‍.സുനില്‍കുമാര്‍ സെപ്തംബര്‍ 13 ന് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ സുല്‍ത്താന്‍ ബത്തേരി കുടുംബകോടതിയിലും സെപ്തംബര്‍ 20 ന് രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ച് വരെ മാനന്തവാടി കുടുംബകോടതിയിലും സിറ്റിങ്ങ് നടത്തും.

Read More

പ്രതിഭകളെ തേടി ആൻതെ സ്കോളർഷിപ്പ് : പരീക്ഷ ഒക്ടോബറിൽ

തൃശൂർ: പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് നടത്തുന്ന ആന്‍തെ ദേശീയ സ്‌കോളര്‍ഷിപ്പ് പരീക്ഷ ഒക്‌ടോബര്‍ 19 മുതല്‍ 27 വരെ നടക്കും. 100 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്ന പരീക്ഷ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഉയര്‍ന്ന മാര്‍ക്കുള്ള 100 വിദ്യാര്‍ഥികള്‍ക്കും 11, 12 ക്ലാസുകളിലെ 50 പേര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും. അഞ്ച് വിദ്യാര്‍ഥികള്‍ക്ക് യു.എസ്.എയിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍ മുഴുവന്‍ ചിലവും വഹിക്കുന്ന അഞ്ചുദിന യാത്ര സൗകര്യപ്പെടുത്തും. പരീക്ഷ ഓണ്‍ലൈനിലും ഓഫ്‌ലൈനിലുമുണ്ട്. നീറ്റ്, ജെ.ഇ.ഇ മെയിന്‍,

Read More

മാരക മയക്കുമരുന്നായ മെത്ത ഫിറ്റമിൻ പിടികൂടി : രണ്ടുപേർ അറസ്റ്റിൽ

മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന KL11CA 0065 നമ്പർ സ്വിഫ്റ്റ് കാറിൽ നിന്നും1.880 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ ഷാൻ അബൂബക്കർ( 29), കോഴിക്കോട് ബേപ്പൂർ നെടുങ്ങോട്ടുശ്ശേരി പറമ്പ് ഭാഗത്ത് ലുബ്നാ വീട്ടിൽ മിസ്ഫർ സാലിഹ് ( 32) എന്നിവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്സൈസ് ഇൻസ്പെക്ടർ സന്തോഷ്

Read More

പതിനഞ്ചുകാരി പെൺ കുഞ്ഞിന് ജന്മം നൽകി ഗർഭിണിയാക്കിയ പിതാവ് ജയിലിൽ : പീഡന വീരനായ അയൽവാസിക്ക് നാല്പതു വർഷം തടവ് ശിക്ഷ

കൽപ്പറ്റ: പതിനഞ്ച് കാരി ഗർഭിണിയായി പ്രസവിച്ച കേസിൽ പിതാവിനെതിരെ കോടതിയുടെ വിചാരണ തുടങ്ങാനിരിക്കെ അയൽവാസിയും പീഡിപ്പിച്ചതായി കണ്ടെത്തൽ. പടിഞ്ഞാറത്തറ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 56 കാരന് കോടതി 40 വർഷവും തടവും വിവിധ വകുപ്പുകളിലായി ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. എസ്.എസ്.എൽ.സി. വിദ്യാർത്ഥിനിയായ പെൺകുട്ടി 2023 ഒക്ടോബർ 12നാണ് മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ 56 കാരൻ കുട്ടിയെ ബലാത്സംഗം

Read More

മുണ്ടകയ്ക്ക് ശേഷം വയനാട് :പാഠങ്ങൾ -സമീപനങ്ങൾ :സെമിനാർ സെപ്റ്റംബർ 9 ന്

കൽപ്പറ്റ: ശാസ്ത്ര സെമിനാർ സപ്റ്റമ്പർ 9 ൹ തിങ്കളാഴ്ച രാവിലെ 9 മണി മുതൽകൽപ്പറ്റ – സ്വാമിനാഥൻ ഫൌണ്ടേഷനിൽ നടക്കും.മുണ്ടക്കൈ ഒറ്റപ്പെട്ട ദുരന്തമല്ല. ഇത്തരം ദുരന്തങ്ങൾ സമീപകാലത്തായി വയനാടിനെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ദുരന്തം വയനാടിൻ്റെ സമസ്തമേഖലകളെയും ഗ്രസിച്ചിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കൃഷിയെയും ജീവിതോപാധികളെയും ഗുതതരമായി ബാധിച്ചിട്ടുണ്ട് . ഈ പ്രശ്നകൾക്കുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ളതും യുക്തിഭദ്രവും ശാസ്ത്രീയവുമായ പരിഹാരങ്ങൾ അന്വേഷിച്ചു തുടങ്ങേണ്ടിയിരിക്കുന്നു. അതിൻ്റെ ഭാഗമായി കാലാവസ്ഥാ ശാസ്ത്രം , ദുരന്ത നിവാരണ ശാസ്ത്രം, ജലവിഭവ ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം, ഭൗമ

Read More

ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും സർക്കാർ പുറത്തുവിടണം

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണ്ണമായും സർക്കാർ പുറത്തുവിടണം ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വച്ച സർക്കാർ തന്നെയാണ് ഒന്നാം പ്രതി – സി പി ഐ (എം എൽ )സാംസ്കാരിക- കലാ രംഗത്തെ നായകന്മാരുടെ സാംസ്കാരിക ജീർണ്ണത ഭരണകൂട ഒത്താശയോടെ തുടരാൻ കേരള സർക്കാർ ഇക്കാലമെത്രയും അനുവദിച്ചു എന്നതിന് ഇടതുമുന്നണിയും കേരള ജനതയോട് മാപ്പു പറയാൻ ബാധ്യസ്ഥരാണ്. സാംസ്കാരിക – കലാ രംഗത്തെ കേരളം കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നീചവും നികൃഷ്ടവുമായ പ്രവൃത്തികളുടെ ഉടമകൾ

Read More

വീണ്ടെടുക്കാം മാഞ്ഞുപോയ ചിരികൾ : 136 കുടുംബങ്ങൾ സന്ദർശിച്ച് കരുതലായി വയനാട് പോലീസ്

മേപ്പാടി: ‘ഒപ്പം ചിരിക്കാം’ പദ്ധതിയുടെ ഭാഗമായി ആറു ദിവസത്തിനുള്ളില്‍ 136 കുടുംബങ്ങള്‍ സന്ദര്‍ശിച്ച് വയനാട് പോലീസ്. മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തിനുശേഷം ബന്ധുവീടുകളിലും, മറ്റു വാടകവീടുകളിലും താമസിക്കുന്ന കുടുംബങ്ങളെയാണ് പോലീസ് ഉദ്യോഗസ്ഥരും കൗണ്‍സിലര്‍മാരുമടങ്ങുന്ന സംഘം സന്ദര്‍ശിച്ചു. ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മുക്തരാകാത്ത കുട്ടികളും വയോധികരുമടങ്ങുന്ന കുടുംബങ്ങള്‍ക്ക് മാനസിക പിന്തുണ നല്‍കുകയാണ് ലക്ഷ്യം. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസിന്റെ നിര്‍ദ്ദേശ പ്രകാരം ഡി ക്യാപ്പ് പദ്ധതിയുടെ അസി. നോഡല്‍ ഓഫിസര്‍ കെ. മോഹന്‍ദാസ്, ജനമൈത്രി

Read More

കനാൽ പുനർനിർമാണത്തിന് റോഡ് പൊളിച്ചിട്ടു : തുടർനടപടികളില്ലാത്തതിൽ പ്രതിഷേധം

പടിഞ്ഞാറത്തറ : പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചിടുകയും ആറുമാസത്തിനുള്ളിൽ റോഡ് പുതുക്കി പണിയാമെന്ന് വാഗ്ദാനം നൽകിയിട്ടും രണ്ട് വർഷം കഴിഞ്ഞിട്ടും മാറ്റങ്ങളില്ല. തുടർന്ന് നിലവിലുള്ള ഇരുമ്പുപാലം സമീപവാസികൾക്കും വാഹനങ്ങൾക്കും അപകട ഭീഷണിയായി മാറിയിരിക്കുകയാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് വാർഡ് മെമ്പർ ജോസ് പുളിയംകുന്നത്ത് മുഖ്യമന്ത്രിക്കും, മന്ത്രി റോഷി അഗസ്റ്റിനും നിവേദനം കൊടുത്തെങ്കിലും പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. ഈ പ്രശ്നത്തെ മുൻനിർത്തി കെ.സി.വൈ.എം തരിയോട് മേഖല ഭാരവാഹികളും യുവജനങ്ങളും സമീപവാസികളും ചേർന്ന്

Read More

രാജ്യത്തുതന്നെ ആദ്യമായി മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കണ്ടെത്തിയും ഉടമസ്ഥനെ അറസ്റ്റ് ചെയ്തും കേരള പോലീസിന് ചരിത്രനേട്ടം.

തൃശൂർ : എംഡിഎംഎ പിടികൂടിയ കേസിന്റെ അന്വേഷണത്തിനൊടുവിലാണ് ഹൈദരാബാദിലെ സിന്തറ്റിക് മയക്കുമരുന്ന് നിർമ്മാണകേന്ദ്രം കേരള പോലീസ് കണ്ടെത്തിയത്.2024 ജൂലൈ രണ്ടിന് തൃശ്ശൂർ സിറ്റിയിലെ ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് എംഡിഎംഎ കൈവശമുണ്ടായിരുന്നയാളെ പോലീസ് പിടികൂടി. ചോദ്യം ചെയ്തതിൽ കൈവശം ഉണ്ടായിരുന്നതിനു പുറമേ രണ്ടര കിലോ മയക്കുമരുന്ന് താമസസ്ഥലത്തുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അത് കണ്ടെടുത്തു. തുടരന്വേഷണത്തിൽ ഇയാൾക്ക് മയക്കുമരുന്ന് നൽകിയ മൂന്നുപേരെ അന്വേഷണസംഘവും തൃശൂർ ലഹരി വിരുദ്ധസേനയും ചേർന്ന് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.മയക്കുമരുന്ന് ഹൈദരാബാദിൽ

Read More