കൂട്ടിനുണ്ട് എടവക 2k26:സംഘാടക സമിതി രൂപീകരിച്ചു

കൂട്ടിനുണ്ട് എടവക 2k26:സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി : കൂട്ടിനുണ്ട് എടവക 2K26 എന്ന പേരിൽ നടത്തുന്ന രോഗീ ബന്ധു സംഗമത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.എടവക പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗം പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുസ്തഫ തയ്യുള്ളതിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷ ലീല ബാലൻ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ജിൽസൺ തൂപ്പുങ്കര,പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷരായ സുബൈദ തോക്കൻ,വിനോദ് തോട്ടത്തിൽ,എടവക സിഎച്ച്സി മെഡിക്കൽ ഓഫിസർ ഡോ.കെ.സി.പുഷ്പ,ഹെൽത്ത് ഇൻസ്പെക്ടർ കെ.റഫീഖ് അലി,ജെ എച്ച്ഐ റെജി വടക്കയിൽ,പാലിയേറ്റിവ് നഴ്സ് ബിന്ദു സുനിൽ,ബിജു മന്ന,കെ.ടി.അഷറഫ്,കെ.എം.ഷിനോജ് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ഗിരിജാ സുധാകരൻ ചെയർ പേഴ്സണും മെഡിക്കൽ ഓഫിസർ ഡോ.കെ.സി.പുഷ്പ ജനറൽ കൺവീനറുമായ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *