പ്രധാനമന്ത്രി ഇന്നു തിരുവനന്തപുരത്ത്

പ്രധാനമന്ത്രി ഇന്നു തിരുവനന്തപുരത്ത്

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു തിരുവനന്തപുരത്ത് എത്തും.വിവിധ സർക്കാർ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും.രാവിലെ 10.15ന് പ്രധാനമന്ത്രി എത്തും.രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ലാഗ് ഓഫ് എന്നിവ അദ്ദേഹം നിർവഹിക്കും.ഔദ്യോഗിക ചടങ്ങുകൾക്കുശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി സംസാരിക്കും.ഈ പരിപാടികൾക്കു ശേഷം ഉച്ചയ്ക്ക് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *