കൽപ്പറ്റ : എൻ.എസ്.എസ്.ഹയർ സെക്കണ്ടറി സ്കൂളിൽ 2 ദിവസം നീണ്ടു നിൽക്കുന്ന സ്കൂൾ കായിക മേളക്ക് തുടക്കം കുറിച്ചു കൊണ്ട് കൽപ്പറ്റ പോലീസ് സബ്-ഇൻസ്പെക്ടർ എ യൂ ജയപ്രകാശ് കായിക മേളയുടെ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.പി ടി ഐ പ്രസിഡണ്ട് ഷാജി തദ്ദേവൂസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ എ.കെ.ബാബു പ്രസന്ന കുമാർ സ്വാഗതം പറഞ്ഞു.കുമാരി ജ്യോതി മനോ സത്യപ്രതിജ്ഞാ വാചകം ചൊല്ലി മദർ പി.ടി.എ പ്രസിഡണ്ട് ജോഷ്മ,ഗിരീഷ് പെരുന്തട്ട എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു
പി.ടി.എ’ അംഗം പി.ടി.എ സെക്രട്ടറി ടി.കെ ഹരി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു
