മുട്ടിൽ : ഫെബ്രുവരി 11,12,13,14 തീയ്യതികളിലായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിൽ വച്ച് നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ എഫ്-സോൺ കലോത്സവത്തിന് സ്വാഗതസംഘം രൂപീകരണ യോഗം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി ഹംസ ഉദ്ഘാടനം ചെയ്തു.17 കോളേജുകളിൽ നിന്നായി ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരക്കും.നാലു വേദികളിലായി നാലു ദിവസം നീണ്ടുനിൽക്കുന്ന കലോത്സവഒരുക്കങ്ങൾക്ക് ഇതോടെ തുടക്കമായി.കോളേജ് പ്രിൻസിപ്പൽ ഡോ.വിജി പോൾ അദ്ധ്യക്ഷ ആയ ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധി ടി മുഹമ്മദ്,പിപി അയ്യൂബ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെകെ ഹനീഫ,കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ ജയപ്രകാശ്,സലീം മേമന,എംപി നവാസ്,മുഫീദ തെസ്നി,സലാം നീലിക്കണ്ടി,അഡ്വ:ഗൗതം ഗോകുൽദാസ്,ഷമീർ ഒടുവിൽ,ഫായിസ് തലക്കൽ,മുബഷിർ കൽപ്പറ്റ,ഫസൽ കാവുങ്ങൽ,റഹീൽ അബാൻ എന്നിവർ സംസാരിച്ചു.കോളേജ് യൂണിയൻ ജന.സെക്രട്ടറി ഫസലുദ്ദീൻ നന്ദി പറഞ്ഞു.
