വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഏകദിന ശില്പ ശാലയും,സ്പെഷ്യൽ ജന ജാഗ്രത സമിതി യോഗവും നടത്തി

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ഏകദിന ശില്പ ശാലയും,സ്പെഷ്യൽ ജന ജാഗ്രത സമിതി യോഗവും നടത്തി

വെള്ളമുണ്ട : മാനന്തവാടി റേഞ്ച് ഓഫീസർ പരുപാടി സ്വാഗതഭാഷണം നടത്തി,വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.കമർ ലൈല അധ്യക്ഷത വഹിച്ച പ്രസ്തുത പരുപാടി ബഹു : നോർത്ത് വയനാട് DFO ശ്രീ.സന്തോഷ്കുമാർ IFS ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌,പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എന്നിവർ ആശംസ അർപ്പിച്ചു.റവന്യൂ,ട്രൈബൽ, കൃഷി,തുടങ്ങിയ വിവിധ വകുപ്പിലെ ഉദ്യോഗസ്ഥരും, പഞ്ചായത്തിലെ വിവിധ വാർഡിലെ മെമ്പർമാരും പരുപാടിയിൽ പങ്കെടുത്തു.വെള്ളമുണ്ട പഞ്ചായത്തിലെ പ്രാദേശികമായി വനം വകുപ്പുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളും പരിഹാരമാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ചുള്ള ശില്പശാലയിലെ ചർച്ചാവിഷയമായിരുന്നു.സൗരവർകവേലികൾ സ്ഥാപിക്കുന്നതിനും,അത് പരിപാലിക്കുന്നതിന് വാച്ചർമാരെ നിർത്തുന്നതിനും,പഞ്ചായത്ത് തലത്തിൽ താത്കാലിക വാചർമാരെ നിർത്തുന്നതും,നിലവിലെ ഫെൻസിങ് സംവിധാനത്തെ സ്മാർട്ട് ഫെൻസിങ് ആയി പരിവർത്തനം ചെയ്യുന്നതിനും,തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി വിവിധ പ്രവർത്തികൾ നടപ്പിലാക്കുന്നതിന്നും പഞ്ചായത്തിൽനിന്ന് ഫണ്ട് ലഭ്യമാക്കു ന്നതിനെക്കുറിച്ചും പഞ്ചായത്തിൻ്റെ കർമ പദ്ധതിയിലുൾ പെടുത്തുന്നതിനുള്ള സാധ്യതയെ ക്കുറിച്ചും ചർച്ച ചെയ്തു.ചടങ്ങിൽ ശ്രീ കെ കെ സുരേന്ദ്രൻ,വെള്ളമുണ്ട സെക്ഷൻ ഫോറസ്റ്റ് ഓഫീസർ നന്ദി രേഖപ്പെടുത്തി സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *