‘എൻ്റെ മകൻ പാവമായിരുന്നു,അവൻ പേടിച്ചു പോയി;ഷിംജിതയെ പിടി കൂടണം,നീതി കിട്ടണം’ ; ദീപക്കിന്റെ മാതാപിതാക്കള്‍

‘എൻ്റെ മകൻ പാവമായിരുന്നു,അവൻ പേടിച്ചു പോയി;ഷിംജിതയെ പിടി കൂടണം,നീതി കിട്ടണം’ ; ദീപക്കിന്റെ മാതാപിതാക്കള്‍

കോഴിക്കോട് : ബസ്സില്‍ അധിക്ഷേപം നേരിട്ടെന്ന് ഇൻസ്റ്റഗ്രാം വഴി യുവതി ആരോപിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മാതാപിതാക്കള്‍.ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്നും ദീപക്കിന്റെ അമ്മ കന്യക മാധ്യമങ്ങളോട് പറഞ്ഞു.ഒരു പെണ്ണിനോടും മകൻ മോശമായി പെരുമാറിയിട്ടില്ല.എൻ്റെ മകൻ പാവമായിരുന്നുവെന്നും അവൻ പേടിച്ചു പോയി എന്നും കന്യക പറഞ്ഞു.ഷിംജിതയെ പിടി കൂടണമെന്നും എങ്കിലെ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിൻ്റെ അച്ഛൻ ചോയി.

ശിക്ഷ വാങ്ങി കൊടുക്കണം.മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്.പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന് പിതാവ് പറഞ്ഞു.അതേസമയം പ്രതിയായ യുവതി വിദേശത്തേക്ക് കടന്നതായാണ് സൂചന.ശിക്ഷ വാങ്ങി കൊടുക്കണം.മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്.പ്രതിയെ പിടികൂടി കൃത്യമായ നടപടി എടുക്കണമെന്ന് പിതാവ് പറഞ്ഞു.
യുവതിയെ പ്രതിയാക്കി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.ഭാരതീയ ന്യായ സംഹിത(ബിഎൻഎസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്.പത്തു വർഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.മരിച്ച ദീപക്കിന്റെ മാതാവ് കെ.കന്യക നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.ലഭിച്ച പരാതികളില്‍ പ്രാഥമിക വിവര ശേഖരണം നടത്തിയ ശേഷമാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *