പൂപ്പൊലി – അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു

പൂപ്പൊലി – അന്താരാഷ്ട്ര പുഷ്പമേള സമാപിച്ചു

അമ്പലവയൽ : കേരള കാർഷിക സർവകലാശാലയും,കാർഷിക വികസന കർഷക ക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര പുഷ്പമേള – പൂപ്പൊലി സമാപിച്ചു.അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജനുവരി ഒന്നിന് ആരംഭിച്ച പുഷ്പമേളയാണ് 15ന് സമാപിച്ചത്.സമാപന സമ്മേളനം സുൽത്താൻബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൂപൊലി ഇന്ന് കേരളമൊട്ടാകെ അറിയപ്പെടുന്ന പുഷ്പമേളയായി മാറിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.വരും വർഷങ്ങളിൽ മേളയെ കൂടുതൽ ഉയര്‍ന്ന നിലവാരത്തിലേക്ക് ഉയർത്തണമെന്നും,മേളയ്ക്ക് ശേഷവും ഉദ്യാനത്തിലെ വൈകുന്നേര പ്രവർത്തനസമയം ദീർഘിപ്പിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.

പുഷ്പമേളയോടനുബന്ധിച്ച് നടന്ന കാർഷിക എക്സിബിഷനിൽ മികച്ച സ്റ്റാളിനുള്ള പുരസ്കാരം ടീ ബോർഡ് ഓഫ് ഇന്ത്യ കരസ്ഥമാക്കി രണ്ടാം സ്ഥാനം സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് വകുപ്പിന്റെ സ്റ്റാളിനും ലഭിച്ചു.അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണകുമാർ അധ്യക്ഷനായ പരിപാടിയിൽ കേരള കാർഷിക സർവ്വകലാശാല രജിസ്ട്രാർ സക്കീർ ഹുസൈൻ, ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ഉദ്യോഗസ്ഥര്‍,സർവ്വകലാശാല ജീവനക്കാര്‍ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *