മീനങ്ങാടി : ക്ലസ്റ്റർ തലത്തിൽ എൽ പി വിഭാഗത്തിലെ മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിക്കണമെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശം ഉണ്ടായിട്ടും അറബി ഭാഷാ അധ്യാപകരെ ക്ലസ്റ്റർ പരിശീലനത്തിൽ പങ്കെടുപ്പിക്കാതെ അകറ്റിനിർത്തിയതിൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കെ എ ടി എഫ് വയനാട് ജില്ലാ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഭാഷാ അധ്യാപകരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും സംഭവം ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കണമെന്നും സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രികൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.കെ എ ടി എഫ് ജില്ലാ പ്രസിഡണ്ട് ജാഫർ പികെ അധ്യക്ഷനായിരുന്നു.സംസ്ഥാന ഉപാധ്യക്ഷൻ എംപി അബ്ദുസ്സലാം മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടിയ പനംകണ്ടി സ്കൂളിലെ ഡോ.ശുഹൈബ് സാറിനെ ആദരിക്കുകയും സർവീസിൽ നിന്നും വിരമിക്കുന്ന ബുഷ്റ ടീച്ചർ കാക്കവയൽ ആയിഷ ടീച്ചർ പുളിഞ്ഞാൽ എന്നിവർക്ക് യാത്രയയപ്പ് നൽകുകയും ചെയ്തു.സിദ്ദീഖ് എൻ,ഖലീലു റഹ്മാൻ കെ, യൂനുസ് കെ,ബഷീർ ടി,ജലീൽ മാസ്റ്റർ,അഷ്റഫ് മാസ്റ്റർ,നസ്റീന ടീച്ചർ,സുമയ്യ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
