കൽപ്പറ്റ : പിതാവിന്റെ വേർപാടിന് പിന്നാലെ വിപിനും യാത്രയായി:അവയവങ്ങൾ ദാനം ചെയ്യാനൊരുങ്ങി ബന്ധുക്കൾ.പുത്തൂർ വയൽ വിപിൻ എൻ ജെ (നെല്ലിക്കുന്നേൽ) നിര്യാതനായി (41) കൽപ്പറ്റ വൈറ്റ് ഹൗസ് ട്രേഡേഴ്സ് ഉടമയാണ്.പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു.മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവങ്ങൾ ദാനം ചെയ്യാനുള്ള നടപടിക്രമങ്ങളിലാണ് ബന്ധുക്കൾ.പിതാവ് കൽപ്പറ്റയിലെ വ്യാപാരി ജോയി രണ്ട് മാസം മുമ്പാണ് മരിച്ചത്.വീണയാണ് വിപിന്റെ ഭാര്യ (വലിയതടത്തിൽ കുടുംബാംഗം) മക്കൾ:നിധാൻ,നിധാനിയ,നിധിയ.പിതാവ് പരേതനായ ജോയ് എൻ ഡി,മാതാവ് ആനിസ് മലാന.സഹോദരങ്ങൾ:നവീൻ(ഭാര്യ നവ്യ),വിനീത (ഭർത്താവ് സലു) സംസ്ക്കാരം പിന്നീട്.
