സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരിയിൽ പുതുതായി നിർമ്മിച്ച ലീഗൽ മെട്രോളജി വകുപ്പിന്റെ ജില്ലാ ആസ്ഥാന മന്ദിരത്തിന്റെയും വർക്കിങ് സ്റ്റാൻഡേർഡ് ലബോറട്ടറികളുടെയും ഉദ്ഘാടനം ജനുവരി 9 രാവിലെ 10ന് സംസ്ഥാന ഭക്ഷ്യ സിവിൽ സപ്ലൈസ് ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവ്വഹിക്കും.ഐ.സി. ബാലകൃഷ്‌ണൻ എം.എൽ.എ അധ്യക്ഷനാവുന്ന പരിപാടിയിൽജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
